'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

By Web Team  |  First Published May 19, 2024, 9:16 AM IST

ജാസ്മിന്‍റെ പിതാവും, ഉമ്മയുമാണ് രാവിലെ എട്ടു മണിക്ക് മോണിംഗ് ഗാനത്തിനിടെ കടന്നുവന്നത്. ഇതില്‍ ജാസ്മിന്‍ ശരിക്കും സര്‍പ്രൈസ് ആയിരുന്നു. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇപ്പോള്‍ ഫാമിലി വീക്ക് നടക്കുകയാണ്. ശനിയാഴ്ചത്തെ എപ്പിസോ‍ഡില്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല, ഞായറാഴ്ചയും മോഹന്‍ലാല്‍ എത്തില്ല എന്നാണ് വിവരം. അതിനാല്‍ തന്നെ ഫാമിലി റൗണ്ട് തുടരുകയാണ്. വീട്ടിലേക്ക് ഞായറാഴ്ച എത്തിയത് ജാസ്മിന്‍റെ കുടുംബമായിരുന്നു. 

ജാസ്മിന്‍റെ പിതാവും, ഉമ്മയുമാണ് രാവിലെ എട്ടു മണിക്ക് മോണിംഗ് ഗാനത്തിനിടെ കടന്നുവന്നത്. ഇതില്‍ ജാസ്മിന്‍ ശരിക്കും സര്‍പ്രൈസ് ആയിരുന്നു. തുടര്‍ന്ന് ജാസ്മിന്‍റെ പിതാവിന്‍റെ ഇടപെടലാണ് വീട്ടിലും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായ ജാസ്മിന്‍റെ വീട്ടിലെ മുന്‍ മത്സരാര്‍ത്ഥി ഗബ്രിയുമായുള്ള കൂട്ടുകെട്ട് ഏറെ ചര്‍ച്ചയായിരുന്നു.

Latest Videos

ഗബ്രി പോയതിന് പിന്നാലെ ജാസ്മിന്‍ മാനസികമായി തകര്‍ന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. എന്നാല്‍ ഗബ്രിയുടെ ഓര്‍മ്മയ്ക്കായി അവന്‍റെ ടാസ്കിലെ മാലയും ഫോട്ടോയും ജാസ്മിന്‍ സൂക്ഷിച്ചിരുന്നു. നേരത്തെ മുന്‍ ബിഗ് ബോസ് വിജയി സാബു മോന്‍ വീട്ടിലെത്തിയപ്പോള്‍ ഈ മാല എടുത്തുമാറ്റി ജാസ്മിനെ കളിപ്പിച്ചിരുന്നു. 

എന്നാല്‍ ഇത്തവണ എത്തിയ ജാസ്മിന്‍ അത്ത എന്ന് വിളിക്കുന്ന പിതാവ് ജാഫര്‍ കടുത്ത നടപടിയാണ് എടുത്തത്. ജാസ്മിന്‍റെ കഴുത്തില്‍ നിന്നും ഗബ്രിയുടെ മല ജാഫര്‍ ഊരിയെടുത്തു. ഞങ്ങളുണ്ടെന്നും വേറെ സപ്പോര്‍ട്ട് മോള്‍ക്ക് വേണ്ടെന്നും നന്നായി കളിക്കണമെന്നും ജാഫറും ജാസ്മിന്‍റെ ഉമ്മയും ഉപദേശിച്ചു. ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലൊന്നും സംസാരിച്ചില്ലെങ്കിലും ഗബ്രിയെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ജാസ്മിന്‍റെ പിതാവ് നടത്തിയത്. 

undefined

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അതേ സമയം പ്രമോയില്‍ ഗബ്രിയുടെ ഫോട്ടോയും ജാഫര്‍ എടുത്തു മാറ്റുന്നത് കാണാം. എന്തായാലും ഫാമിലി വീക്കിലെ ഏറ്റവും ഗംഭീര കാഴ്ചകളാണ് ഇത്തവണ അരങ്ങേറുന്നത്. 

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

click me!