'മാനസികമായ മോശം അവസ്ഥയില്‍, ബിഗ്ബോസില്‍ നിന്നും പുറത്തുപോകണം': മൈക്ക് ഊരിവച്ച് സിബിന്‍

By Web Team  |  First Published Apr 22, 2024, 10:06 PM IST

ഒരു ഘട്ടത്തില്‍ പുറത്തേക്കുള്ള വഴി പോലും സിബിന്‍ നോക്കുന്നുണ്ടായിരുന്നു. അതിന് ശേഷം സിബിന്‍ താന്‍ ഇവിടുത്തെ ഒന്നിലും പങ്കെടുക്കുന്നില്ലെന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിവച്ച്.


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടരാന്‍ കഴിയില്ലെ പ്രഖ്യാപിച്ച് മത്സരാര്‍ത്ഥിയായ സിബിന്‍. മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് സിബിന്‍ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താകണം എന്ന് അപേക്ഷിക്കുന്നത്. ഒപ്പം തന്നെ തന്‍റെ മൈക്ക് ഊരിവയ്ക്കുകയും ചെയ്തു സിബിന്‍. 

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിന്‍റെ പേരില്‍ സിബിനെ പവര്‍ ടീമില്‍ നിന്നും പുറത്താക്കി നോമിനേഷനില്‍ ഇട്ടിരുന്നു. അതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ സിബിന്‍ നേരിട്ടിരുന്നു. ഇതിന്‍റെ ഫലമായി തിങ്കളാഴ്ച എപ്പിസോഡില്‍ എഴുന്നേറ്റത് മുതല്‍ സിബിന്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നു.

Latest Videos

undefined

ഒരു ഘട്ടത്തില്‍ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമില്‍ വിളിച്ചെങ്കിലും സിബിന്‍റെ പ്രശ്നം അവസാനിച്ചില്ല. സിബിനുമായി പ്രശ്നം ഉണ്ടായിരുന്ന ഗബ്രി, ജാസ്മിന്‍ എന്നിവര്‍ ആശ്വസിപ്പിക്കാന്‍ വന്നിട്ടും സിബിന് ശരിയായില്ല. ക്യാപ്റ്റനായ ശ്രിതു, സായി, ഋഷി എന്നിവരെല്ലാം സിബിനെ ആശ്വസിപ്പിക്കാന്‍ എത്തി. ഭക്ഷണവും സിബിന്‍ കഴിച്ചില്ല.

ഒരു ഘട്ടത്തില്‍ പുറത്തേക്കുള്ള വഴി പോലും സിബിന്‍ നോക്കുന്നുണ്ടായിരുന്നു. അതിന് ശേഷം സിബിന്‍ താന്‍ ഇവിടുത്തെ ഒന്നിലും പങ്കെടുക്കുന്നില്ലെന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിവച്ച്. തനിച്ചിരുന്നു. ബിഗ് ബോസ് സിബിനെ അകത്ത് വിളിച്ച് ഇന്നു തന്നെ സൈക്കോളജിസ്റ്റിന്‍റെ സേവനം വാഗ്ദാനം ചെയ്തു.

അതേ സമയം തന്നെ നോമിനേഷന്‍ ടൈമില്‍ ഞാന്‍ ഈ വീട്ടില്‍ അംഗമല്ല ആരും എന്നോട് സംസാരിക്കാന്‍ വരരുതെന്നും സിബിന്‍ പറഞ്ഞു. പിന്നാലെ സിബിന്‍ വീണ്ടും ഒറ്റയ്ക്കിരുന്നു. എന്നാല്‍ സിബിന്‍ നോമിനേഷനില്‍ പങ്കെടുത്തിരുന്നു. അതേ സമയം സിബിന്‍ പുറത്തുപോകുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. 

ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി ചികിത്സയ്ക്കായി പുറത്തേക്ക്? വീഡിയോ

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

click me!