ഇത്തരത്തില്‍ ഡെന്‍, നെസ്റ്റ്, ടണല്‍ ടീമുകള്‍ സംസാരിച്ചു. ഇതില്‍ അവസാനം സംസാരിച്ചത് സിബിന്‍, അന്‍സിബ, ജാസ്മിന്‍, ശ്രിതു, ശ്രീരേഖ എന്നിവര്‍ അടങ്ങിയ ടീം ആയിരുന്നു.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ പുതിയ പവര്‍ റൂം ടീമിനെ കഴിഞ്ഞ വാരത്തെ മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തിരുന്നു. ജാന്‍മോണി, ശരണ്യ, പൂജ, അഭിഷേക്, ഋഷി എന്നിവരായിരുന്നു ടീമില്‍. ഇന്ന് ടീമിന് അധികാരം കൈമാറി. എന്നാല്‍ സഭ്യമില്ലാത്ത പെരുമാറ്റത്തിന്‍റെ പേരില്‍ അഭിഷേകിന് പവര്‍ ടീം അംഗമാകുവാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.
തുടര്‍ന്ന് അഭിഷേകിന് പകരം ഒരാളെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പവര്‍ ടീമിന് അവസരം നല്‍കി. ഇതിനായി ഒരു ടാസ്കും നല്‍കി. ഒരോ ടീമിനും 20 മിനുട്ട് സംസാരിക്കാന്‍ സമയം ലഭിക്കും. അതിനുള്ളില്‍ പവര്‍ ടീമിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംസാരിക്കാം. അതിനിടയില്‍ ഏത് ക്രമത്തില്‍ സംസാരിക്കണം എന്നത് ബിഗ് ബോസ് നല്‍കിയ കാര്‍ഡ് എടുത്ത് തീരുമാനിക്കാം.
undefined
ഇത്തരത്തില്‍ ഡെന്‍, നെസ്റ്റ്, ടണല്‍ ടീമുകള്‍ സംസാരിച്ചു. ഇതില്‍ അവസാനം സംസാരിച്ചത് സിബിന്‍, അന്‍സിബ, ജാസ്മിന്‍, ശ്രിതു, ശ്രീരേഖ എന്നിവര്‍ അടങ്ങിയ ടീം ആയിരുന്നു. ഇതിന് ശേഷം ബിഗ് ബോസ് പവര്‍ ടീമിനോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പറഞ്ഞു.
ഇത്തരത്തില്‍ ചര്‍ച്ച നടത്തിയ പവര്‍ ടീം സിബിന്‍ എന്ന പേരാണ് മുന്നോട്ട് വച്ചത്. അതിന് മുന്‍പുള്ള സംസാരത്തില്‍ നമ്മുടെ ടീമില്‍ കായികമായും മറ്റും മത്സരിക്കാന്‍ ഒരു പുരുഷ കണ്ടസ്റ്റന്‍റ് വേണമെന്നും എന്ന അഭിപ്രായത്തിലാണ് സിബിന് അവസരം വന്നത്. ഒപ്പം സിബിന്‍റെ സംസാരവും ഏറെ ശ്രദ്ധേയം എന്ന് ടീം അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി.
എല്ലാവർക്കും സമാധാനമായില്ലേ..; അലറിക്കരഞ്ഞ് ജാസ്മിൻ, കണ്ണീരണിഞ്ഞ് ഗബ്രി, ബിബിയിൽ നാടകീയ സംഭവങ്ങൾ
'നീ കേസ് കൊട്', പൊട്ടിത്തെറിച്ച് ജാസ്മിൻ; പെട്ടിയുമെടുത്ത് പോയ്ക്കോളാൻ ജിന്റോ, ഇടപെട്ട് ബിഗ് ബോസ്