നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ വീണ്ടും ഒരു മത്സരാര്‍ത്ഥി കൂടി ആശുപത്രിയിലേക്ക്. നേരത്തെ ആരോഗ്യ പ്രശ്നത്താല്‍ നേരത്തെ വൈല്‍ഡ് കാര്‍ഡില്‍ എത്തിയ പൂജയും സിബിനും പുറത്ത് പോയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായ സായി ആരോഗ്യ പ്രശ്നത്താല്‍ ഇപ്പോള്‍ ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്.
നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു. എന്നാല്‍ പിന്നീടും കണ്ഫഷന് റൂമില്‍ വന്ന സായി വേദന നല്ല രീതിയില്‍ ഉണ്ടെന്നും. അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറഞ്ഞു. ഇവിടെ ഗെയിം കളിക്കാനാണ് വന്നത് തനിക്ക് ടാസ്കില് അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്ന് സായി പറഞ്ഞു.
undefined
ഇതിനെ തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയാണ്. തുടര്‍ന്ന് കണ്ണൂമൂടി സായിയെ വീട്ടിന് പുറത്തേക്ക് എത്തിച്ചു.
ആറാം സീസണില്‍ മത്സരാര്‍ത്ഥികളുടെ ആരോഗ്യം വലിയ പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായെത്തിയ പൂജ ഡിസ്കിന് പരിക്ക് പറ്റിയതോടെയാണ് പുറത്തേക്ക് പോയത്. റെസ്മിൻ, ജാസ്മിൻ എന്നിവർക്ക് പനിയും ബാധിച്ചിരുന്നു. സിബിനുണ്ടായ ബ്രേക്ക്ഡൗണും സീസണില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണയെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്.
അതേ സമയം സായിയുടെ ആശുപത്രിയിലേക്കുള്ള പോക്ക് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. സായി തിരിച്ചുവരുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. ഇത് സംബന്ധിച്ച ചൂടേറിയ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ
തമിഴ് അരങ്ങേറ്റത്തിന് ലഭിച്ചത് 'ഗോട്ടി'ലെ അവസരം; വേണ്ടെന്നുവച്ച് ശ്രീലീല, കാരണം ഇതാണ്