സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കൾ.
ഇന്നത്തെ കാലത്ത് ഒരു വീട്ടിൽ യാതൊരു പരിചയവും ഇല്ലാത്ത കുറച്ച് പേർ ഒന്നിച്ച് ഒരു വീട്ടിൽ കഴിയുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. അതും പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം. ചുറ്റും ക്യാമറാ കണ്ണുകൾ. ആലോചിക്കുമ്പോൾ തന്നെ തലകറങ്ങുന്നുണ്ടാകും. എന്നാൽ ഈയൊരു ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്ന ഒരുക്കൂട്ടം ആൾക്കാരും ഷോയും ഉണ്ട്. ബിഗ് ബോസ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ബിഗ് ബോസ്, മലയാളത്തിൽ തുടങ്ങിയിട്ട് ആറ് വർഷം ആകുകയാണ്. അതേ ബിഗ് ബോസ് മലയാളം സീസൺ 6 വരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ ഏഷ്യാനെറ്റ് പുറത്തിറക്കി. ഒത്തിരി ചക്രങ്ങളാൽ മെനഞ്ഞെടുത്ത ലോഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ലോഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികൾ. കഴിഞ്ഞ വർഷം തീ ആണെങ്കിൽ ഇത്തവണ മിന്നലടിക്കും എന്നാണ് ഇവർ പറയുന്നത്.
undefined
മരുഭൂമിയുടെ വന്യത, ഭയപ്പെടുത്തുന്ന കാഴ്ചകള്‍, ഇത് അതിജീവനത്തിന്റെ 'രാസ്ത'- റിവ്യു
അതേസമയം, കഴിഞ്ഞ മാസം മുതൽ തന്നെ ബിഗ് ബോസ് സീസൺ 6 വരുന്നുവെന്ന അപ്ഡേറ്റുകൾ വന്ന് തുടങ്ങിയിരുന്നു. ഇതോടെ വിവിധ ബിഗ് ബോസ് പേജുകളും സജീവമായിട്ടുണ്ട്. ഒപ്പം പലരുടെയും പേരുകൾ മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്ന് കേൾക്കുന്നുമുണ്ട്. എന്തായാലും കഴിഞ്ഞ വർഷത്തേതിൽ(ഫെബ്രുവരി 16) നിന്നും വിഭിന്നമായി നേരത്തെയാണ് ബിബി ലോഗോ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരങ്ങൾ വരേണ്ടതുണ്ട്. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കൾ. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..