ഇത്തവണത്തെ എവിക്ഷന്‍ പ്രക്രിയയില്‍ ഒന്നില്‍ കൂടുതല്‍പ്പേര്‍ പോകും ബിഗ് ബോസില്‍ നിന്നും പുറത്താകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ നിന്നും വീണ്ടും ഒരാള്‍ കൂടി പുറത്തായി. കഴിഞ്ഞ ആഴ്ച വിഷു വാരം ആയതിനാല്‍ ബിഗ് ബോസില്‍ എവിക്ഷന്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ വാരത്തെ നോമിനേഷന്‍ ബിഗ് ബോസ് തുടര്‍ന്നിരുന്നു. ജാന്‍ മോണി, ശ്രീരേഖ, ഋഷി, ശരണ്യ, ശ്രീതു, അന്‍സിബ, അഭിഷേക് എസ്, ജിന്‍റോ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇത്തവണത്തെ എവിക്ഷന്‍ പ്രക്രിയയില്‍ ഒന്നില്‍ കൂടുതല്‍പ്പേര്‍ പോകും ബിഗ് ബോസില്‍ നിന്നും പുറത്താകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതില്‍ ആദ്യത്തെ നാലുപേരെ ബിഗ് ബോസ് ആക്ടിവിറ്റി ഏരിയയിലെക്ക് വിളിപ്പിച്ചു. നിങ്ങളുടെ മുകളില്‍ പച്ച വെളിച്ചം വന്നാല്‍ നിങ്ങള്‍ സെയ്ഫാണ് എന്ന് അറിയിക്കുകയായിരുന്നു.
undefined
ഇത്തരത്തില്‍ ആദ്യം നോറ സെയ്ഫായി. രണ്ടാമത് ഋഷിയും സെയ്ഫായി. മൂന്നാമതായി ശരണ്യയാണ് വീട്ടിലേക്കുള്ള വഴിയില്‍ തിരിച്ചെത്തിയത്. പിന്നീട് അഭിഷേക് എസും സെയ്ഫായി. പിന്നീടാണ് ജാന്‍ മോണി രംഗത്തേക്ക് എത്തിയത്. പിന്നീട് ശ്രിതു സെയ്ഫായി. പിന്നീട് അന്‍സിബ, ജിന്‍റോ, ജാന്‍മോണി എന്നിവരാണ് അവശേഷിച്ചത്.
ഇതില്‍ ജിന്‍റോ സെയ്ഫായി. പിന്നീട് ജാന്‍ മോണിയും അന്‍സിബയും അവശേഷിച്ചു. തുടര്‍ന്ന് ജാന്‍ മോണിയുടെ ദേഹത്ത് ചുവന്ന ലൈറ്റ് പതിച്ചു. ഇതോടെ ജാന്‍ മോണി പുറത്തായി. ഇതോടെ വീട്ടിലെത്തി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തുവരാന്‍ ജാന്‍ മോണിയോട് ബിഗ് ബോസ് പറഞ്ഞു. ജാന്‍ മോണിയുമായി അടുപ്പമുള്ളവര്‍ വളരെ വൈകാരികമായി തന്നെ ഇതിനോട് പ്രതികരിച്ചു. ജിന്‍റോ അടക്കം കരയുന്നുണ്ടായിരുന്നു.
അതേ സമയം മലയാളി അല്ലാത്ത ജാന്‍ മോണി സെലിബ്രേറ്റി മേയ്ക്കപ്പ് ആര്‍ടിസ്റ്റ് എന്ന നിലയിലാണ് ബിഗ് ബോസ് മലയാളത്തില്‍ എത്തിയത്. പലപ്പോഴും ജാന്‍ മോണിക്ക് സംസാരത്തിന്‍റെ പേരില്‍ ബിഗ് ബോസ് തക്കീത് ലഭിച്ചിരുന്നു. ഇത് തന്നെയാണ് ജനവിധിയിലും പ്രതിഫലിച്ചത് എന്ന് കരുതേണ്ടി വരും.
20 വര്‍ഷത്തിന് ശേഷവും ആ ചിത്രം തീയറ്ററില്‍ ഉണ്ടാക്കുന്ന ഓളം; ആവേശം അടക്കാനാവാതെ തൃഷ.!
ബിഗ് ബോസ് ജയിലിലേക്ക് ഇക്കുറി ആരൊക്കെ? തീരുമാനം അറിയിച്ച് മത്സരാര്‍ഥികള്‍