ബിഗ് ബോസ് വീട്ടുകാരെ അത്ഭുതപ്പെടുത്തി അതിഥികള്‍; ജാനകിയും അഭിയും പൊന്നുസും

By Web Team  |  First Published Jun 13, 2024, 7:50 AM IST

ബിഗ് ബോസില്‍ നിന്നും പുറത്തുപോയവരും. മറ്റ് അതിഥികളും എത്തുന്ന രസകരമായ ടാസ്കുകളും നിറഞ്ഞ ഒരു വാരമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന വാരത്തിലാണ്. ഗ്രാന്‍റ് ഫിനാലെയ്ക്ക് അവശേഷിക്കുന്ന നാല് ദിവസങ്ങള്‍ മാത്രമാണ്. അവസാനഘട്ടത്തില്‍ മത്സരാര്‍ത്ഥികളായി ഉള്ളത് ആറുപേരാണ്. അവരില്‍ വിജയി ആരാണെന്ന് വരുന്ന ജൂണ്‍ 16ന് ഗ്രാന്‍റ് ഫിനാലെയില്‍ പ്രേക്ഷകര്‍ക്ക് അറിയാം. 

ബിഗ് ബോസില്‍ നിന്നും പുറത്തുപോയവരും. മറ്റ് അതിഥികളും എത്തുന്ന രസകരമായ ടാസ്കുകളും നിറഞ്ഞ ഒരു വാരമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അവിടുത്തേക്ക് പുതിയ രണ്ട് അതിഥികള്‍ 94 മത്തെ ദിവസം കടന്നുവന്നു. ജാനകിയും അഭിറാമും അവരുടെ മകള്‍ പൊന്നുസുമായിരുന്നു അത്.  ആദ്യം വീട്ടിലുള്ളവര്‍ക്ക് കഴിക്കാന്‍ പുട്ടുമായണ് ജാനകി എത്തിയത്. വീട്ടുകാരുമായി ഇരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ അഭിറാമും മകളും എത്തി. 

Latest Videos

undefined

ഏഷ്യാനെറ്റില്‍ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. “ജാനകിയുടെയും അഭിയുടെയും വീട് ”എന്ന സീരിയലിലെ കഥാപാത്രങ്ങളായാണ് ഇവര്‍ വീട്ടിലെത്തിയത്. ഇത് വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും അതിഥികള്‍ക്കും പുത്തന്‍ അനുഭവമാണ് നല്‍കിയത്. “ജാനകിയുടെയും അഭിയുടെയും വീട് ” എന്ന സീരിയലിന്‍റെ ടൈറ്റില്‍ സോംഗും ഇവരുടെ സാന്നിധ്യത്തില്‍ ബിഗ് ബോസ് വീട്ടില്‍ വച്ച് പുറത്തുവിട്ടു. ബിഗ് ബോസ് മത്സരാര്‍ത്ഥികളെപ്പോലെ തങ്ങളെയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിയായി അഭിനയിക്കുന്ന യുവയും, ജാനകിയായി അഭിനയിക്കുന്ന രക്ഷയും പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഒരു കൂട്ടുകുടുംബത്തിന്‍റെ സ്നേഹവും സംഘര്‍ഷങ്ങളും നാടകീയവുമായ അവതരിപ്പിക്കുന്ന പരമ്പരയാണ് “ജാനകിയുടെയും അഭിയുടെയും വീട് ” ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ രാത്രി 9 മണിക്കാണ് ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. 

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍' ; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ ?

click me!