ആരാകും കപ്പ് തൂക്കൂക; അറിയാന്‍ മണിക്കൂറുകള്‍ മാത്രം

By Web Team  |  First Published Jun 16, 2024, 11:10 AM IST

 100 ദിവസം കഴിച്ചുകൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന  അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6  ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 വൈകീട്ട് മുതല്‍ ഏഷ്യാനെറ്റിൽ കാണാം. 

ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന  അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6  ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും. മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കും.

Latest Videos

ജാസ്മിന്‍, ജിന്‍റോ, ഋഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു. 

പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ  നോബി  , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ  തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും  ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ   എന്നിവർ  ഒരുക്കുന്ന സംഗീതവിരുന്നും  പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ്  ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
 
ബിഗ് ബോസ് സീസൺ 6   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16  ന് ഞായറാഴ്ച   രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്. 

'മാറ്റിപ്പിടിച്ചാലോ' എന്നാല്‍ ഒരു കൈ നോക്കാം എന്ന് പറഞ്ഞ് ബിഗ് ബോസും !

'ഫൂള്‍' ആക്കാന്‍ ശ്രമിച്ചവരെ മലര്‍ത്തിയടിച്ച ജിന്‍റോ; പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ മസില്‍മാന്‍

click me!