ആദ്യദിനം തന്നെ ഫിസിക്കല്‍ ടാസ്‍കുമായി ബിഗ് ബോസ്; സീസണ്‍ 6 ന് ആവേശത്തുടക്കം

By Web Team  |  First Published Mar 11, 2024, 10:00 PM IST

ക്യാപ്റ്റനെ കണ്ടെത്താനായിരുന്നു ഈ സീസണിലെ ആദ്യ ടാസ്ക്


ബിഗ് ബോസ് മലയാളം സീസണ്‍ 6 ലോഞ്ചിംഗ് എപ്പിസോഡ് ഇന്നലെ ആയിരുന്നു. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ആറാം സീസണില്‍ 19 മത്സരാര്‍ഥികളെയാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ കോമണര്‍ മത്സരാര്‍ഥികളാണ്. അതേസമയം തുടക്കത്തില്‍ തന്നെ ഒരു ഫിസിക്കല്‍ ടാസ്ക് നല്‍കിക്കൊണ്ടാണ് ബിഗ് ബോസ് ഈ സീസണിലെ ഗെയിമുകളും ടാസ്കുകളുമൊക്കെ ആരംഭിച്ചിരിക്കുന്നത്.

ക്യാപ്റ്റനെ കണ്ടെത്താനായിരുന്നു ഈ സീസണിലെ ആദ്യ ടാസ്ക്. ഹൗസിന് പുറത്ത് ഒരുക്കിയ ഒരു ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ കൈക്കലാക്കുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള ടാസ്ക്. കൂടുതല്‍ പന്തുകള്‍ കൈകകലാക്കുന്നയാളായിരിക്കും വിജയി. എന്നാല്‍ നിയമാവലിയില്‍ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബസറിന് പകരം ട്രാഫിക് സിഗ്നലിംഗിന് സമാനമായ പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റിംഗ് ആണ് ഉണ്ടായിരുന്നത്. ശബ്ദം ഉണ്ടായിരുന്നില്ലതാനും. കളിനിയമപ്രകാരം പച്ച കത്തുമ്പോള്‍ മത്സരാര്‍ഥികള്‍ കളത്തിലേക്ക് പ്രവേശിക്കുകയും മഞ്ഞ കത്തുമ്പോള്‍ പുറത്തിറങ്ങുകയും വേണമായിരുന്നു. ചുവപ്പ് കത്തുമ്പോള്‍ കളത്തില്‍ അവശേഷിക്കുന്നവര്‍ പുറത്താവുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

Latest Videos

undefined

മുന്‍ സീസണുകള്‍ കണ്ട് കാര്യമായി പഠിച്ചിട്ട് ഗെയിം കളിക്കാന്‍ വന്ന മത്സരാര്‍ഥികളാണെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ ടാസ്കിലെ തന്നെ പലരുടെയും പ്രകടനം. ഇന്‍ഡിവിജ്വല്‍ ടാസ്ക് എന്നോ ഗ്രൂപ്പ് ടാസ്ക് എന്നോ ബിഗ് ബോസ് പറഞ്ഞിട്ടില്ലാത്ത ടാസ്കില്‍ പലരും ഗ്രൂപ്പ് ആയാണ് കളിച്ചത്. ഗ്രൂപ്പ് ആയി കളിക്കുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടിയത് ആദ്യം തര്‍ക്കത്തിലേക്ക് നീണ്ടുപോയിരുന്നു. അതേസമയം ഈ സീസണ്‍ ഉറപ്പായും ആവേശകരമാവമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആദ്യ ക്യാപ്റ്റന്‍സി ടാസ്കിലെ മത്സരാര്‍ഥികളുടെ പ്രകടനം. പവര്‍ റൂം ഉള്ളതിനാല്‍ ഇത്തവണ മത്സരാര്‍ഥികള്‍ക്കിടയിലെ ബലതന്ത്രം തന്നെ മറ്റൊന്നായിരിക്കും.

ALSO READ : 'സുഭാഷിനെ റൊമ്പ പുടിച്ചിര്ക്ക്'; പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി തമിഴിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!