ഭൂരിഭാഗം മത്സരാര്‍ഥികളും പ്രതീക്ഷിക്കാതിരുന്ന ഒരാളാണ് അവസാനം ടാസ്കില്‍ വിജയിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനെ കണ്ടെത്തി. ഷോയുടെ ആദ്യ ദിനമായ ഇന്ന് സീസണിലെ ആദ്യ ടാസ്ക് ക്യാപ്റ്റന്‍സി ടാസ്ക് ആയാണ് ബിഗ് ബോസ് ഒരുക്കിയിരുന്നത്. അത് ആവേശം നിറയ്ക്കാന്‍ ഉതകുന്ന ഒരു ഫിസിക്കല്‍ ടാസ്കും ആയിരുന്നു. ഹൗസിന് പുറത്ത് ഒരുക്കിയ ഒരു ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ കൈക്കലാക്കുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള ടാസ്ക്. കൂടുതല്‍ പന്തുകള്‍ കൈകകലാക്കുന്നയാളായിരിക്കും വിജയിയെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമാവലിയില്‍ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബസറിന് പകരം ട്രാഫിക് സിഗ്നലിംഗിന് സമാനമായ പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റിംഗ് ആണ് ഉണ്ടായിരുന്നത്. ബസര്‍ ഉണ്ടായിരുന്നില്ലതാനും. കളിനിയമപ്രകാരം പച്ച കത്തുമ്പോള്‍ മത്സരാര്‍ഥികള്‍ കളത്തിലേക്ക് പ്രവേശിക്കുകയും മഞ്ഞ കത്തുമ്പോള്‍ പുറത്തിറങ്ങുകയും വേണമായിരുന്നു. ചുവപ്പ് കത്തുമ്പോള്‍ കളത്തില്‍ അവശേഷിക്കുന്നവര്‍ പുറത്താവുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
ഗ്രൂപ്പ് ഗെയിമെന്നോ ഇന്‍ഡിവിജ്വല്‍ ഗെയിമെന്നോ ബിഗ് ബോസ് പ്രത്യേകം നിഷ്കര്‍ഷ വച്ചിട്ടില്ലായിരുന്ന ടാസ്കിലെ ഈ രണ്ട് രീതിയിലും മത്സരാര്‍ഥികള്‍ സമീപിച്ചു. ചിലര്‍ തികച്ചും ഇന്‍ഡിവിജ്വലായി കളിച്ചപ്പോള്‍ മറ്റു ചിലര്‍ ഗ്രൂപ്പ് ആയാണ് കളിച്ചത്. റോക്കി എന്ന മത്സരാര്‍ഥി ഗ്രൂപ്പ് കളിക്കുന്നുവെന്ന് മറ്റൊരു മത്സരാര്‍ഥിയായ ജാസ്മിന്‍ ജാഫര്‍ കണ്ടെത്തി ഉറക്കെ പറഞ്ഞത് ഹൗസില്‍ പൊടുന്നനെ ഒരു സംഘര്‍ഷം ഉണ്ടാക്കി. എന്നാല്‍ പല റൗണ്ടുകളായി നടന്ന മത്സരം അവസാനിക്കുമ്പോഴേക്ക് ഏതാണ്ട് എല്ലാവരും ഗ്രൂപ്പ് ഗെയിം കളിക്കുന്നതാണ് കണ്ടത്.
undefined
ഭൂരിഭാഗം മത്സരാര്‍ഥികളും പ്രതീക്ഷിക്കാതിരുന്ന ഒരാളാണ് അവസാനം ടാസ്കില്‍ വിജയിച്ചത്. അതിന് കാരണമായതാവട്ടെ ശ്രീരേഖയും. തനിക്ക് ലഭിച്ച പന്തുകളെല്ലാം ശ്രീരേഖ അര്‍ജുന്‍ ശ്യാമിന് നല്‍കുകയായിരുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ലഭിച്ച മത്സരാര്‍ഥിയായി അര്‍ജുന്‍ മാറി. അര്‍ജുനാണ് സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു.
ALSO READ : 'സുഭാഷിനെ റൊമ്പ പുടിച്ചിര്ക്ക്'; പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി തമിഴിലേക്ക്