Latest Videos

സൈബർ ബുള്ളിയിങ്ങിൽ വിഷമമില്ല, കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം: ജാസ്മിന്‍ പറയുന്നു

By Web TeamFirst Published Jun 25, 2024, 12:59 PM IST
Highlights

ബിഗ് ബോസിന് ശേഷമുള്ള ജീവിതവും വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായും ജാസ്മിന്‍. 

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഏവർക്കും സുപരിചിതയായ ആളാണ് ജാസ്മിൻ ജാഫർ. യുട്യൂബറായ ജാസ്മിനെ ഷോയിലൂടെ ആയിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർ അറിഞ്ഞത്. ഈ സീസണിലെ സ്ട്രോങ് ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ ഉയർന്നിരുന്നു. വ്യക്തപരമായ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയിൽ നിന്നും സെക്കന്റ് റണ്ണറപ്പായി പുറത്തിറങ്ങിയ ശേഷം എല്ലാം ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. 

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ

ജീവിതത്തിലെ ഏറ്റവും വലിയ പാഠം ആയിരുന്നു ബി​ഗ് ബോസ്. അകത്തും പുറത്തും. ഞാൻ ബി​ഗ് ബോസിൽ സഫർ ചെയ്തത് പോലെ എന്റെ ഫാമിലി പുറത്ത് നല്ല രീതിയിൽ സഫർ ചെയ്തിട്ടുണ്ട്. ബി​ഗ് ബോസിലെ 100 ദിവസത്തെ പ്രഷറിൽ നിന്നും ഇറങ്ങിയപ്പോൾ ഇവിടെ കണ്ടത് അതിനപ്പുറം ഉള്ള പ്രഷറുകളാണ്. എല്ലാം കൊണ്ടും ഞാനൊന്ന് തളർന്ന് പോയി. പക്ഷേ അങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളെ പത്ത് പേര് തളർത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കാണിക്കണമല്ലോ. എന്നെ തളർത്തേണ്ടത് അവരുടെ ആ​ഗ്രഹവും എഴുന്നേറ്റ് നിൽക്കേണ്ടത് എന്റെ ആവശ്യവും ആണല്ലോ.

ബി​ഗ് ബോസിന് അകത്തും പുറത്തുമുള്ള പലരെയും ക്ലെൻസിം​ഗ് ചെയ്യാൻ പറ്റി. എല്ലാവരെയും മനസിലാക്കാൻ പറ്റിയൊരു അവസരം ആയിരുന്നു എനിക്ക്. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞ് കൊടുക്കുന്ന എത്ര പേര് കാണും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ നമുക്കൊപ്പം കാണും എന്നൊക്കെ അറിയാൻ പറ്റി. അത്യാവശ്യം നല്ല രീതിയിൽ ഉള്ള തെറ്റുകളും കുറ്റങ്ങളും എനിക്ക് പറ്റിയിട്ടുണ്ട്. നമ്മളെല്ലാം മനുഷ്യന്മാരാണല്ലോ പുള്ളേ. 

ഷോയിൽ പോകുന്നതിന് മുൻപ് എന്റെ ഫാമിലിയെ നോക്കണേ എന്ന് പറഞ്ഞ് നാലഞ്ച് സുഹൃത്തുക്കളെ ഏൽപ്പിച്ചിരുന്നു. പക്ഷേ അവര് കാശിന് വേണ്ടി കുറേ കാര്യങ്ങളൊക്കെ ചെയ്തു. അതിനൊക്കെ ഉള്ളത് ദൈവം കൊടുത്തോളും. ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. ഞാൻ ചെയ്യാൻ നിന്നാൽ എന്നെ അവർ ഇട്ടുകൊടുത്തത് തീയ്ക്ക് ആണെങ്കിൽ അങ്ങേയറ്റം ആളിക്കത്തുന്ന തീയ്ക്ക് അവരെ ഇട്ടുകൊടുക്കുന്നതിന് തുല്യം ആകും. അതുകൊണ്ട് ഒന്നും ചെയ്യുന്നില്ല. എന്നോട് ചെയ്തത് ഞാൻ തിരിച്ച് ചെയ്താൽ ഞാനും അവരും തമ്മിൽ വ്യത്യാസം ഇല്ലല്ലോ.  

പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. എന്റെ എൻ​ഗേജ്മെന്റ് ഒന്നും സംഭവിച്ച കാര്യങ്ങളല്ല. എനിക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ ഉണ്ട്. അത് അം​ഗീകരിക്കുന്നുമുണ്ട്. ഇതിന്റെ തെളിവുകൾ വേണമെങ്കിൽ ഞാൻ കൊണ്ടുവരാം. എനിക്ക് അതിന് യാതൊരു പ്രശ്നവും ഇല്ല. പിന്നീട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് വിളിച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇത്രയും കാലം നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു എന്നത് ഓർക്കണം. പലതും ഞാൻ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല. ഇപ്പോൾ നീയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം, ഞാൻ ഇവിടെ ഉണ്ട്. ജീവനോടെ ഉണ്ട്. ചാവുന്നത് വരെയും ഇവിടെ തന്നെ കാണും. പലതും ഞാൻ വിടുകയാണ് മക്കളേ. ക്ഷമിക്കയാണ്. അള്ള എല്ലാം നോക്കിക്കോളും. ഗെയിമും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. ഇനി എന്റെ പുതിയ ലൈഫ് ആണ്. കുറേ ആളുകളെ എനിക്ക് തിരിച്ചറിയാൻ പറ്റി എന്നതാണ്. വിവാഹം ഇപ്പോഴൊന്നും ഉണ്ടാവില്ല. അവർ എന്തിയേ?, ഇവര് പോയോ ? എന്നൊക്കെ ചോദിച്ചുള്ള കമന്റുകൾ കാണുന്നുണ്ട്. അതൊക്കെ ഞാൻ ഇ​ഗ്നോർ ചെയ്യും. അതുകൊണ്ട് വെറുതെ ടൈപ്പ് ചെയ്ത് സമയം കളയണ്ട. ഒഴിവാക്കിയവർ ഒഴിവാക്കിയവർ തന്നെയാണ്. 

ഇനിയും എന്നെ വിറ്റുതിന്നാൽ നിൽക്കരുത്. സോഷ്യൽ മീഡിയ ആണ്. അവരുടെ കണ്ടന്റ് ഞാൻ ആണ് എന്നൊക്കെ അറിയാം. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട് മക്കളെ. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരു പരിധി ഉണ്ട്. അത് കഴിയുമ്പോൾ മനുഷ്യന്റെ സമനില തെറ്റും. ക്ഷമ നശിക്കും. അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും. ഞാൻ എല്ലാം താങ്ങിയത് പോലെ നിങ്ങളൊന്നും ഇത് താങ്ങില്ല. അഭിമാനത്തോടെയാണ് ഞാൻ അത് പറയുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മോശം വശം മാത്രം നോക്കാൻ നിൽക്കാതെ നല്ലത് കൂടി നോക്കിക്കാണാൻ ശ്രമിക്കണം. എന്നെ പറ്റി ആലോചിക്കുന്നവരോടാണ്, ഞാൻ ഹാപ്പി ആണ്. വിഷമം ഒന്നുമില്ല. സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവ് ആയി തുടങ്ങും. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമം ഇല്ല. കൂടെ നിന്ന് ചതിച്ചവരെ ഓർത്ത് മാത്രമെ വിഷമം ഉള്ളൂ

ഗിരി & ഗൗരി ഫ്രം 'പണി'; ജോജുവിന്റെ ആദ്യ സംവിധാന ചിത്രം അണിയറയിൽ ഉടൻ തിയറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!