തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി.
വിവിധ കോണുകളിൽ നിന്നുമുള്ള വ്യത്യസ്തരായ മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസൺ ആറിൽ ഉള്ളത്. എന്നാൽ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു വിഭാഗം ആണ് ടാറ്റൂ ആർട്ടിസ്റ്റുകൾ. എന്നാൽ ഇത്തവണ കഥ മാറി. ഒരു ടാറ്റൂ ആർട്ടിസ്റ്റ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. പേര് അസി റോക്കി(Asi Rocky).
തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആള് കൂടിയാണ്. അസി സമീപകാലത്ത് വാർത്തകളിൽ ഇടംനേടിയത് മുൻ ബിഗ് ബോസ് താരവും നടിയുമായി അനു ജോസഫിലൂടെയാണ്.
ബിഗ് ബോസിലേക്ക് തന്നെ അയച്ചതിൽ പ്രധാന പങ്കുവഹിച്ചത് അസിയാണെന്ന് അനു പറഞ്ഞിരുന്നു. കൂടാതെ അനുവിന്റെ പുതിയ വീട് പണി നടത്തുന്നത് അസിയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വ്ലോഗ് വന്നപ്പോൾ നെഗറ്റീവ് കമൻസ് വന്നിരുന്നു. ഇതിന് മോശം അഭിപ്രായമുള്ളവർ കമന്റ് ചെയ്താൽ അതിൽ നിന്നും മൂന്നുപേരെ ഈ വീട്ടിൽ ഒരു ദിവസം താമസിപ്പിക്കുകയും കാൻഡിൽ ലൈറ്റ് ഡിന്നർ നൽകുമെന്നും റോക്കിയും അനുവും പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2022ൽ ടാറ്റുവിനെ കുറിച്ച് അസി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "നമ്മുടെ ഈ ഭൂമിയിൽ എന്ത് വസ്തുക്കൾ വില കൊടുത്ത് വാങ്ങിച്ച് കഴിഞ്ഞാലും നിങ്ങളുടെ അവസാനം വരെ നിങ്ങൾക്കൊപ്പം കൂടെ വരുന്നൊരു സാധനം ഈ ടാറ്റുകളാണ്. അതാണ് ടാറ്റുവിന്റെ കോൺസപ്റ്റ് എന്ന് പറയുന്നതും", എന്നാണ് അന്ന് അസി പറഞ്ഞത്. ഇതിന്റെ ഷോർട് വീഡിയോകൾ അന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
തുറന്ന് പറച്ചിലിന്റെ 'ടോക്സ്', കളം പിടിക്കുമോ സിജോ ജോൺ ?
എന്തായാലും മോഡലിങ്ങിലും തല്പരനായ അസി ബിഗ് ബോസിൽ എത്തുമ്പോൾ, പുതിയ താരോദയം ആകാനും സാധ്യത ഏറെയാണ്. നിലപാടിൽ പലപ്പോഴും ഉറച്ച് നിൽക്കുന്ന ഇദ്ദേഹം ഷോയിൽ കസറുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..