ആദ്യ ആഴ്ചയില്‍ രതീഷ് കുമാറും, രണ്ടാം ആഴ്ചയില്‍ കോമണര്‍ ആയി വന്ന നിഷാന ഇന്നലെയും നടന്‍ സുരേഷ് മേനോന്‍ എന്നിവരും പുറത്തായി. പിന്നീടാണ് കഴിഞ്ഞ ചൊവ്വാഴ്ച ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്
തിരുവനന്തപുരം: മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചിട്ട് മൂന്നാം ആഴ്ച കഴിയാന്‍ പോവുകയാണ്. ഇതിനകം സംഭവബഹുലമാണ് ബിഗ് ബോസ് എന്ന് പറയാം. മൂന്ന് ആഴ്ചയില്‍ 4 പുറത്തുപോയി. ഒരാള്‍ ഇപ്പോഴും പുറത്തോ അകത്തോ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. 19 പേര്‍ വന്ന ബിഗ് ബോസില്‍ മൂന്നാം ആഴ്ചയില്‍ തന്നെ ഇത് 14 ആയി കുറഞ്ഞു. ഇതില്‍ തന്നെ പുരുഷന്മാര്‍ നാലുപേര്‍ മാത്രമാണ് ഉള്ളത്. ഒപ്പം തന്നെ മൂന്നാം ആഴ്ചയിലെ എവിക്ഷന്‍ ബിഗ് ബോസ് റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആദ്യ ആഴ്ചയില്‍ രതീഷ് കുമാറും, രണ്ടാം ആഴ്ചയില്‍ കോമണര്‍ ആയി വന്ന നിഷാന ഇന്നലെയും നടന്‍ സുരേഷ് മേനോന്‍ എന്നിവരും പുറത്തായി. പിന്നീടാണ് കഴിഞ്ഞ ചൊവ്വാഴ്ച ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. സിജോയെ കൈയ്യേറ്റം ചെയ്ത റോക്കി ഷോയില്‍ നിന്നും പുറത്തായി. പിന്നാലെ ഗൌരവനായി പരിക്ക് പറ്റിയ സിജോയും പുറത്തായി. അതിനാല്‍ തന്നെ പുരുഷ മത്സരാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞു. ഗബ്രി, ജിന്‍റോ, അര്‍ജുന്‍, ഋഷി എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ വീട്ടിലെ പുരുഷ മത്സരാര്‍ത്ഥികള്‍.
undefined
സിജോ ചികില്‍സയ്ക്കായി പുറത്തുപോയി ശസ്ത്രക്രിയ നടത്തി തിരിച്ചുവന്നെങ്കിലും രണ്ടാഴ്ച വിശ്രമം വേണം. അതിന് ശേഷം സിജോ തിരിച്ചുവരുമോ എന്നത് ഇപ്പോഴും ആശങ്കയിലാണ്. അതില്‍ ബിഗ് ബോസ് വ്യക്തമായ ഉത്തരവും നല്‍കിയിരുന്നില്ല. ഇത്തരം ഒരു ഘട്ടത്തില്‍ ഒന്നോ രണ്ടോ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനിവാര്യമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായമായി വരുന്നത്.
വിവിധ സോഷ്യല്‍ മീഡിയ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഈ വിഷയം ശക്തമായി തന്നെ ചര്‍ച്ചയാകുന്നുണ്ട്. മൂന്നാം ആഴ്ചയിലെ ഞായര്‍ എപ്പിസോഡിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംബന്ധിച്ച സൂചന ബിഗ് ബോസ് നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ നിലവിലെ മത്സരാര്‍ത്ഥികളെ തന്നെ അടുത്ത വാരവും കാണേണ്ടി വരും എന്നും ചിലപ്പോള്‍ സീസണ്‍ വരണ്ടുപോകും എന്ന ആശങ്കയും മറ്റും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേ സമയം നാലാം വാരത്തിന്‍റെ മധ്യത്തില്‍ ചിലപ്പോള്‍ വൈല്‍ഡ് കാര്‍ഡ് വന്നേക്കും എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
എന്തായാലും എല്ലാം മാറ്റിപ്പിടിക്കുന്ന മലയാളം ബിഗ് ബോസ് സീസണ്‍ 6 വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ സാധാരണ നിലയില്‍ ഒരു കളിക്ക് നില്‍ക്കില്ലെന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന തമിഴ് ബിഗ് ബോസില്‍ അടക്കം അവസാനം കിരീടം ചൂടിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ വ്യക്തികളാണ് എന്നതും ചിലര്‍ ചൂണ്ടികാണിക്കുന്നു.
ജാസ്‍മിന്റെ ആ കള്ളത്തരങ്ങള്‍ പൊളിഞ്ഞു, വീഡിയോ പ്രദര്‍ശിപ്പിച്ച് മോഹൻലാല്‍