'പക്ക ബിഗ് ബോസ് മെറ്റിരിയല്‍': ഡിജെ സിബിന്‍റെ വാക് പ്രയോഗത്തില്‍ പവര്‍ ടീമിന് പണികിട്ടി,സിബിന്‍ പുതിയ താരം.!

By Web Team  |  First Published Apr 10, 2024, 8:52 AM IST

നിങ്ങളുടെ ടീമില്‍ തുടരാന്‍ അര്‍ഹതയില്ലാത്തത് ആര്?, പവര്‍ ടീമില്‍ അനര്‍ഹമായി കയറിയത് ആര്?, പവര്‍ ടീം പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് അഭിപ്രായം? എന്നീ മൂന്ന് ചോദ്യങ്ങളും അതില്‍ ചര്‍ച്ചയുമാണ് ടാസ്കില്‍ നടന്നത്. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്ന ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പവര്‍ റൂം അവകാശം കൈവശപ്പെടുത്താനുള്ള ചലഞ്ചുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതില്‍ കഴിഞ്ഞ എപ്പിസോഡില്‍ നടന്നത് ബിഗ് ബോസ് ക്യൂ ആന്‍റ് എ ആയിരുന്നു. 

ഡെന്‍, ടണല്‍, നെസ്റ്റ് ടീമുകളോട് മാധ്യമ പ്രവര്‍ത്തകരായി ഇരിക്കുന്ന പവര്‍ ടീം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഒപ്പം അവസാന ചോദ്യം ക്യാപ്റ്റനും ചോദിക്കാം. ഇത്തരത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളും സംവാദമായി നടത്താം. ഇത്തരത്തില്‍ ആരാണോ ഈ ബിഗ് ബോസ് ക്യൂ ആന്‍റ് എയില്‍ മികച്ച പ്രകടനം നടത്തുന്നത് അവര്‍ക്ക് പവര്‍ ടീമിന് ഒന്നാം സ്ഥാനം കൊടുക്കാം. 

Latest Videos

നിങ്ങളുടെ ടീമില്‍ തുടരാന്‍ അര്‍ഹതയില്ലാത്തത് ആര്?, പവര്‍ ടീമില്‍ അനര്‍ഹമായി കയറിയത് ആര്?, പവര്‍ ടീം പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് അഭിപ്രായം? എന്നീ മൂന്ന് ചോദ്യങ്ങളും അതില്‍ ചര്‍ച്ചയുമാണ് ടാസ്കില്‍ നടന്നത്. അതിലെ ഉത്തരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന് ഒരു ചോദ്യം ചോദിക്കാന്‍ സാധിക്കും. 

ഇത്തരത്തില്‍ ടീം നെസ്റ്റില്‍ ഡിജെ സിബിന്‍, ശ്രീരേഖ, ശ്രിതു, അന്‍സിബ എന്നിവരാണ് ഉണ്ടായിരുന്നത്. പലപ്പോഴും ചോദ്യകര്‍ത്താക്കളായ പവര്‍ ടീമിനെ തന്നെ വെള്ളം കുടിപ്പിക്കുന്ന രീതിയിലാണ് സെബിന്‍ ഇടപെട്ടത്. ഒരുഘട്ടത്തില്‍ ഗബ്രി ജാസ്മിന്‍ ടീമായി കളിക്കുകയാണ് എന്നത് ശരിക്കും വെളിവാക്കാന്‍ പോലും  സിബിന്‍റെ ഇടപെടലിന് കഴിഞ്ഞു. 

അവസാനം ജാസ്മിന്‍റെ ചോദ്യത്തിന് നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാകുന്നുണ്ട്. സിബിന്‍റെ ഇടപെടല്‍ വലിയ തോതില്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. സിബിന്‍റെ ടീമിന്‍റെതായിരുന്നു ഗംഭീര പ്രകടനം എന്നും എന്നാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയത് വളരെ മോശം കാര്യമാണെന്നും പലയിടത്തും ചര്‍ച്ച ഉയരുന്നുണ്ട്. 

പവര്‍ ടീമിന്‍റെ ഐക്യം ഇല്ലായ്മ പൂര്‍ണ്ണമായി പുറത്ത് കാണിച്ച പ്രകടനത്തോടൊപ്പം. മോഡറേറ്ററായിരുന്ന ജാസ്മിന്‍ ആ റോള്‍ മറന്നുപോകുന്ന രീതിയില്‍ പോലും ചര്‍ച്ച കൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. 

ഡിജെ സിബിന് വലിയൊരു ആരാധക വൃന്ദം തന്നെ ഈ ടാസ്കോടെ ഉണ്ടായിട്ടുണ്ട്. മോശം വാക്കുകള്‍ ഉപയോഗിക്കാത്ത സംസാരം, സംസാരത്തിലെ ഒഴുക്ക്, വ്യക്തമായ കൌണ്ടറുകള്‍, ഹ്യൂമര്‍ സെന്‍സ് ഒക്കെ പുള്ളിയെ കിടിലന്‍ ബിഗ് ബോസ് മെറ്റീരിയല്‍ ആക്കുന്നുവെന്നാണ് പൊതു അഭിപ്രായമായി വരുന്നത്. എന്തായാലും സിബിന്‍റെ ഉദയം കണ്ട ഒരു ടാസ്കാണ് ബിഗ് ബോസ് ക്യൂ ആന്‍റ് എ.

'കരിപുരണ്ട നോമിനേഷന്‍': പുതിയ കളിയെടുത്ത അഭിഷേകിനും, പഴയ കളി എടുത്ത ജാന്‍മോണിക്കും നല്ലവണ്ണം കിട്ടി.!

ബിഗ് ബോസും മോഹന്‍ലാലും 'മാറ്റിപ്പിടിച്ചു'; പുറത്തായ ഗബ്രിയും ജിന്‍റോയും ത്രിശങ്കുവില്‍ നിന്നും ഭൂമിയിലിറങ്ങി

click me!