"ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിത്വം": ബിഗ്ബോസ് ജേതാവ് അഖില്‍ മാരാരെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

By Web Team  |  First Published Jul 3, 2023, 12:39 PM IST

ബിഗ്ബോസ് മലയാളം സീസണ്‍ 5ന് കഴിഞ്ഞ ദിവസമാണ് സമാപനമായത്. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. 


തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ ജേതാവായി. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. അഖില്‍ മാരാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. 

ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്കാരിക മേഖലയിലും തന്‍റെതാ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ. ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ എന്നാണ് അഖിലിനൊപ്പമുള്ള ചിത്രത്തോടെ രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

ബിഗ്ബോസ് മലയാളം സീസണ്‍ 5ന് കഴിഞ്ഞ ദിവസമാണ് സമാപനമായത്. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണില്‍ ബിഗ്ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു. 100 ദിവസത്തെ യാത്രയില്‍ ഷോ ഹോസ്റ്റായി മോഹന്‍ലാലും സജീവമായിരുന്നു. ഇതുവരെയുള്ള ബിഗ്ബോസ് സീസണുകളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു സീസണ്‍ ആണ് കടന്നുപോകുന്നത്. 

അതേ സമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം ചൂടാന്‍ സാധിച്ചതിന്‍റെ ആഹ്ലാദത്തിലാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ എതിര്‍പക്ഷത്ത് ഉണ്ടായിരുന്നവരുടെപോലും പിന്തുണ പിന്നീട് ലഭിച്ചത് അഖിലിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ടൈറ്റില്‍ ചൂടിയ ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം തന്‍റെ ആദ്യ ഫേസ്ബുക്ക് ലൈവുമായി അദ്ദേഹം എത്തി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അഖില്‍ ഈ നേട്ടം തന്നെ അഹങ്കാരിയാക്കില്ലെന്നും പറയുന്നു.

ഇന്നലെകളില്‍ എന്നെ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അതെന്‍റെ ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ആയിരുന്നു. എനിക്കുവേണ്ടി എന്തെങ്കിലുമൊക്കെ പിന്തുണ തന്നത് നിങ്ങളൊക്കെയായിരുന്നു. ബിഗ് ബോസിലേക്കുള്ള എന്‍റെ എന്‍ട്രി വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകള്‍ ഞാന്‍ കണ്ടു. ആഹ, എത്ര മനോഹരമായ തെറികള്‍. ഇപ്പോള്‍ അത് വായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. 

ഒരു മനുഷ്യനെ മനസിലാക്കിയതില്‍, കൂടെ നിന്നതില്‍, എനിക്കുവേണ്ട് വോട്ട് പിടിച്ചതില്‍. വലിയ വിജയമാണ്. ബിഗ് ബോസില്‍ നിന്ന് എന്നോട് പറഞ്ഞത് 80 ശതമാനത്തോളം വോട്ടുകള്‍ ഒരു മത്സരാര്‍ഥിയിലേക്ക് ചുരുങ്ങി എന്നാണ്. അപ്പോള്‍ എനിക്ക് ഊഹിക്കാം, നിങ്ങള്‍ എത്രത്തോളം എന്നെ പിന്തുണച്ചു എന്നുള്ളത്. ഇന്‍സ്റ്റയില്‍ ഞാന്‍ സജീവമല്ല. അവിടെയുള്ള സുഹൃത്തുക്കളോട് മുന്‍കൂട്ടി ഞാനൊരു കാര്യം പറയുകയാണ്. ഒരു സ്വാഭാവികമായ തിരക്ക് ജീവിതത്തില്‍ ഉണ്ടാവാനുള്ള സാധ്യത ഞാന്‍ കാണുന്നു - അഖില്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. 

"ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറി": ശോഭയ്ക്കെതിരെ പൊട്ടിത്തെറിച്ച് മാരാരുടെ മാതാപിതാക്കള്‍

ബിഗ്ബോസ് മലയാളം സീസണ്‍ 6 വരും; ബിഗ്ബോസ് അള്‍ട്ടിമേറ്റ് വേണമെന്ന് ആരാധകര്‍

click me!