'നോ ഫൈറ്റ് വീക്ക്': ആദ്യത്തെ പഞ്ഞികൂടാരത്തില്‍ ബസര്‍ അടിച്ച് സാഗറും അഖിലും; 500 പോയിന്‍റ് പോയ വഴി.!

By Web Team  |  First Published May 23, 2023, 9:27 PM IST

പഞ്ഞികൂടാരം എന്നതായിരുന്നു ആദ്യത്തെ ടാസ്ക് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയിരിക്കുന്ന ബോക്സില്‍ പരമാവധി പഞ്ഞി നിറച്ച് ബോക്സ് അടച്ച് തൂക്കണം. ഇത്തരത്തില്‍ കുറവ് വരുന്നവര്‍ ഒരോ റൌണ്ടില്‍ പുറത്താകും.


തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ സന്‍മനസുള്ളവര്‍ക്ക് സമാധാനം വീക്കിലി ടാസ്കാണ് ഈ ആഴ്ച ബിഗ്ബോസ് നല്‍കിയത്. ഈ ടാസ്കിന് ഈ പേര് നല്‍കാന്‍ തന്നെ കാരണമുണ്ട്. പലപ്പോഴും ബിഗ്ബോസ് വീക്കിലി ടാസ്കുകള്‍ ബഹളമയവും, അടിപിടിയിലേക്കും നീങ്ങാറുണ്ട്. അതിന്‍റെ അസ്വസ്തത ബിഗ്ബോസ് കാഴ്ചക്കാരും പലപ്പോഴും സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെയാണ് അതീവ കായിക ശേഷി വേണ്ടുന്ന വീക്കിലി ടാസ്ക് കൊടുത്തപ്പോഴും അത് സമാധനമായി കളിക്കാന്‍ ബിഗ്ബോസ് വീട്ടിലുള്ളവരോട് പറഞ്ഞത്.

ആകെ നാല് ടാസ്കാണ് ഉണ്ടാകുക. അതില്‍ ഒരോ റൌണ്ടിലും ഒരാള്‍ പുറത്താകും ആദ്യം പുറത്താകുന്നയാള്‍ക്ക് 1 പോയിന്‍റ് ലഭിക്കും. അവസാനം പുറത്താകുന്നയാള്‍ക്ക് 12 പൊയന്‍റ് ലഭിക്കും. ഇങ്ങനെ നാല് ടാസ്കും പൂര്‍ത്തിയാക്കണം. ടാസ്കില്‍ അടിപിടിയോ, വാക്ക് തര്‍ക്കമോ മറ്റ് പ്രശ്നങ്ങളോ വന്നാല്‍ ആര്‍ക്കും ബസര്‍ അടിക്കാം. അതോടെ ഏത് റൌണ്ടിലാണ് കളി അത് വീണ്ടും ആരംഭിക്കും. ഇത്തരത്തില്‍ മൂന്ന് തവണ ബസര്‍ അടിച്ചാല്‍ ആ ടാസ്ക് റദ്ദാക്കും. 25 ശതമാനം ലക്ഷ്വറി പൊയന്‍റും കുറയും. 

Latest Videos

undefined

പഞ്ഞികൂടാരം എന്നതായിരുന്നു ആദ്യത്തെ ടാസ്ക് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയിരിക്കുന്ന ബോക്സില്‍ പരമാവധി പഞ്ഞി നിറച്ച് ബോക്സ് അടച്ച് തൂക്കണം. ഇത്തരത്തില്‍ കുറവ് വരുന്നവര്‍ ഒരോ റൌണ്ടില്‍ പുറത്താകും. ഇത്തരത്തില്‍ ടാസ്ക് നാല് റൌണ്ട് പിന്നിട്ടപ്പോള്‍ ജുനൈസ് പ്രകോപനപരമായി സംസാരിച്ചെന്ന് പറഞ്ഞ് സാഗര്‍ ആദ്യമായി ബസര്‍ അടിച്ചു. രണ്ടാമത് ഈ ടാസ്ക് റൌണ്ട് വീണ്ടും ആരംഭിച്ചപ്പോള്‍ സാഗര്‍ വീണ്ടും അടിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി റെനീഷ ടോണ്‍ മാറ്റി സംസാരിച്ചത് പ്രകോപനപരമായി എന്നാണ് സാഗര്‍ ആരോപിച്ചത്.

എന്നാല്‍ സാഗറിനെതിരെ ചോദ്യവുമായി റെനീഷയും ജുനൈസും എത്തിയതോടെ തര്‍ക്കമായി. ഇതോടെ അഖില്‍ മാരാര്‍ ബസര്‍ അമര്‍ത്തി. ഇത്തരം ഒരു തര്‍ക്കം തന്നെയായിരുന്ന കാരണം. ഇതോടെ ടാസ്ക് ക്യാന്‍സിലായി. 500 പോയിന്‍റ് നഷ്ടമായി. 

അഖില്‍, ജുനൈസ്, നാദിറ; പൊട്ടിച്ചിരിപ്പിച്ച് മഹേഷിന്‍റെ ബിഗ് ബോസ് മിമിക്രി

ചൂടേറിയ ഗ്രൂപ്പ് ചര്‍ച്ചയും, ഗ്രൂപ്പ് കളിയും പകയും: ഈ ആഴ്ച പുറത്തേക്കുള്ള വഴിയില്‍ ആറുപേര്‍.!

click me!