അപ്രതീക്ഷിത പുറത്താകലിന് ശേഷം വിഷ്‍ണുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

By Web TeamFirst Published Jun 17, 2023, 11:30 PM IST
Highlights

ബിഗ് ബോസ് മത്സരാര്‍ഥികളെയും ഞെട്ടിക്കുന്നതാണ് ഇന്നത്തെ എവിക്ഷൻ.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അപ്രതീക്ഷിത പുറത്താകലാണ് ഇന്ന് നടന്നത്. വളരെ ശക്തനായ മത്സരാര്‍ഥി എന്ന് വിലയിരുത്തപ്പെട്ട വിഷ്‍ണുവാണ് ഇന്ന് പുറത്തായത്. മത്സരാര്‍ഥികളെ പോലെ തന്നെ പ്രേക്ഷകരും ഒട്ടും പ്രതീക്ഷിക്കാത്ത പുറത്താകലാണ് സംഭവിച്ചിരിക്കുന്നത്. ഷോക്കിംഗ് എന്നായിരുന്നു വിഷ്‍ണുവിന്റെ തന്നെ ആദ്യ പ്രതികരണം.

വീട്ടുകാരോട് എല്ലാവരോടും യാത്ര പറഞ്ഞ് തന്റെ അടുത്തേക്കുവരാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഷോക്കിംഗ് എന്നായിരുന്നു വിഷ്‍ണുവിന്റെ ആദ്യ പ്രതികരണം. ബിഗ് ബോസ് എന്താണ് എന്ന് തനിക്ക് അറിയാം. ഇതുപോലെ സംഭവിക്കാറുണ്ട്. റിനോഷിന് എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആകട്ടെ എന്നും വിഷ്‍ണു പ്രത്യേകം പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest Videos

എണ്‍പത്തിനാല് നാള്‍ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും. ഞാൻ ആഗ്രഹിച്ചപോലെ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ റോക്ക്‍സ്റ്റാര്‍ രീതിയിലോട്ട് കോളേജുകളില്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകനാകട്ടേയെന്ന് ഞാൻ തന്നെ സ്വയം പറയുന്നു. 'നായക് നഹീ ഖല്‍ നായകെ'ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികള്‍ ഒരിക്കല്‍കൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതില്‍ തുറന്ന് വിഷ്‍ണു പുറത്തുപോയത്. ഗെയിം ചേയ്‍ഞ്ചറെന്ന് മറ്റുള്ളവര്‍ വിഷ്‍ണുവിനെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.

പുറത്തെത്തിയ വിഷ്‍ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്‍നങ്ങള്‍ പങ്കുവെച്ചു. തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങള്‍ക്ക് ശേഷമാകും തന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് തന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്‍ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!