പ്രകോപിപ്പിച്ചവരുടെ മുഖത്തേയ്‍ക്ക് തന്നെ നോക്കി, ടാസ്‍കില്‍ വിഷ്‍ണുവിന്റെ തകര്‍പ്പൻ പ്രകടനം

By Web Team  |  First Published Jun 2, 2023, 6:16 PM IST

ജുനൈസടക്കം വിഷ്‍ണുവിനെ പിന്നീട് അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.


ബിഗ് ബോസ് ഹൗസിലെ മോണിംഗ് ടാസ്‍കുകള്‍ പലപ്പോഴും രസകരമായി മാറാറുണ്ട്. വളരെ വാശിയോടെ മത്സരിക്കേണ്ടവയ്‍ക്കൊപ്പം തന്നെ ടാസ്‍കുകള്‍ തമാശയ്‍ക്ക് പ്രാധാന്യം നല്‍കുന്നതുമുണ്ട്. മത്സരാര്‍ഥികള്‍ക്ക് പ്രകടനത്തിനും സാധ്യതയുണ്ടാകാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഡെയ്‍ലി ടാസ്‍കായി ലഭിച്ച 'നവരസ'യില്‍ മിന്നുംപ്രകടനവുമായി വിസ്‍മയിപ്പിച്ചിരിക്കുകയാണ് വിഷ്‍ണു.

ഏതെങ്കിലും ഒരു മത്സരാര്‍ഥി പ്രതിമയെപ്പോല്‍ ടാസ്‍കില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അയാളെ ചിരിപ്പിക്കുകയാണ് വേണ്ടത്. അനു റിനോഷ്, സെറീന, ജുനൈസ് തുടങ്ങിയവരെ വിഷ്‍ണുവിനെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു.എന്നാല്‍ വിഷ്‍ണുവിനെ ഒരുതരത്തിലും പ്രകോപിപ്പിക്കാനാകുന്നില്ല. മാത്രമല്ല മുഖത്തോട്ട് നേരെ നോക്കാൻ പറഞ്ഞവരെയൊക്കെ നോക്കിയ വിഷ്‍ണു മികച്ച പ്രകടനമാണ് നടത്തിയത് എന്ന് പിന്നീട് മത്സരാര്‍ഥികളും അഭിപ്രായപ്പെടുന്നതും കാണാമായിരുന്നു.

Latest Videos

undefined

ബിഗ് ബോസില്‍ കുറച്ച് ദിവസങ്ങള്‍ സംഘര്‍ഷം നിറഞ്ഞതായിരുന്നു. ബിഗ് ബോസ് ഹൗസ് 'ബിബി കോടതി' ആയി മാറിയിരുന്നു. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരും ജഡ്‍ജും ആയൊക്കെ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പരാതികളായിരുന്നു കേസായി സ്വീകരിച്ചത്.

ടാസ്‍കില്‍ നിരവധി പരാതികളാണ് ലഭിച്ചത്. അഖില്‍ മാരാര്‍ ശോഭയെ അധിക്ഷേപിച്ചുവെന്ന കേസ് അടക്കം കോടതി ഗൗരവമായിപരിഗണിച്ചു. അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചുവെന്ന് സെറീന പരാതിപ്പെട്ടതിലടക്കം കോടതി ശിക്ഷ വിധിച്ചു. സാഗര്‍ സൂര്യയുമായി തനിക്കുണ്ടായിരുന്ന പ്രണയം സ്‍ട്രാറ്റജിയായിരുന്നുവെന്ന് ആരോപിച്ച ജുനൈസിനെതിരെയുള്ള നാദിറയുടെ പരാതി പരിഗണിക്കവേ തമാശ നിറഞ്ഞ സംഭവങ്ങളുമുണ്ടായി. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവരെ ടാസ്‍കില്‍ ജഡ്‍ജിയെ ബഹുമാനിക്കാത്തതിന്റെ പേരില്‍ പൂളില്‍ ചാടാൻ നാദിറ വിധിച്ചതടക്കമുള്ള സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ഈ ആഴ്‍ച അരങ്ങേറിയത്.

Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റുമുട്ടാൻ അര്‍ജുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!