എല്ലാവരും മുന്നില്‍വെച്ച് അഖില്‍ മാരാരുടെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് വിഷ്‍ണു.
ബിഗ് ബോസ് ഹൗസില്‍ അണ്ണനും തമ്പിയും എന്ന വിശേഷണമാണ് വിഷ്‍ണുവിനും അഖില്‍ മാരാര്‍ക്കും. ഇവര്‍ ഗ്രൂപ്പായി ടാസ്‍കില്‍ മത്സരിക്കുന്ന വിമര്‍ശനത്തിനും പലപ്പോഴും കാരണമായിട്ടുണ്ട്. ഇവര്‍ നേര്‍ക്കുനേര്‍ വരുമോയെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിക്കാറും ഉണ്ട്. ഇപ്പോഴിതാ വിഷ്‍ണു അഖിലിന്റെ നിലപാടിന് എതിരെ തിരിഞ്ഞതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
'നോ ഫൈറ്റ് വീക്കാ'ണ് പുതിയ ടാസ്‍കിന്റെ പ്രത്യേകത. 'സൻമനസുള്ളവര്‍ക്ക് സമാധാനം' വീക്ക്‍ലി ടാസ്‍കാണ് ഹൗസില്‍ പുതിയ വാരമുള്ളത്. ആകെ നാല് ടാസ്‍കാണ് ഉണ്ടാകുക. അതില്‍ ഒരോ റൗണ്ടിലും ഒരാള്‍ പുറത്താകും, ആദ്യം പുറത്താകുന്നയാള്‍ക്ക് ഒരു പോയന്‍റ് ലഭിക്കും, അവസാനം പുറത്താകുന്നയാള്‍ക്ക് 12 പോയന്‍റ് ലഭിക്കും എന്നായിരുന്നു വ്യവസ്ഥ. 'സൻമനസുള്ളവര്‍ക്ക് സമാധാനം' ടാസ്‍കില്‍ അടിപിടിയോ, തര്‍ക്കമോ മറ്റ് പ്രശ്‍നങ്ങളോ വന്നാല്‍ ആര്‍ക്കും ബസര്‍ അടിക്കാം. അപ്പോള്‍ ഏത് റൗണ്ടിലാണ് കളി അത് വീണ്ടും ആരംഭിക്കും. മൂന്ന് തവണ ഇത്തരത്തില്‍ ബസറടിച്ചാല്‍ ടാസ്‍ക് റദ്ദാക്കും.
undefined
'പഞ്ഞികൂടാരം' എന്നതായിരുന്നു ആദ്യത്തെ ടാസ്‍ക്. നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയിരിക്കുന്ന ബോക്സില്‍ പരമാവധി പഞ്ഞി നിറച്ച് ബോക്‍സ് അടച്ച് ഭാരം അളക്കണം. ഇത്തരത്തില്‍ കുറവ് വരുന്നവര്‍ ഓരോ റൗണ്ടില്‍ പുറത്താകും. ടാസ്‍കില്‍ നാല് റൗണ്ട് പിന്നിട്ടപ്പോള്‍ ജുനൈസ് പ്രകോപനപരമായി സംസാരിച്ചെന്ന് പറഞ്ഞ് സാഗര്‍ ആദ്യമായി ബസര്‍ അടിച്ചു. രണ്ടാമത് ഈ ടാസ്‍ക് റൗണ്ട് ആരംഭിച്ചപ്പോള്‍ സാഗര്‍ വീണ്ടും അടിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്‍തമായി റെനീഷ ടോണ്‍ മാറ്റി സംസാരിച്ചത് പ്രകോപനപരമായി എന്നാണ് സാഗര്‍ ആരോപിച്ചത്. എന്നാല്‍ സാഗറിനെതിരെ ചോദ്യവുമായി റെനീഷയും ജുനൈസും എത്തിയതോടെ തര്‍ക്കമായി. ഇതോടെ അഖില്‍ ബസര്‍ അമര്‍ത്തി. ഇത്തരം ഒരു തര്‍ക്കം തന്നെയായിരുന്ന കാരണം. ഇതോടെ ആ ടാസ്‍ക് ക്യാന്‍സിലായി. 500 പോയിന്‍റ് എല്ലാവര്‍ക്കും നഷ്‍ടമായി.
എങ്ങനെ ഈ ടാസ്‍ക് ഭംഗിയാക്കെമെന്ന് എല്ലാവരും ചര്‍ച്ച് ചെയ്‍ത് തീരുമാനിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓരോരുത്തരും അവരവരുടെ അഭിപ്രായം പ്ലാസ്‍മ ടിവിക്ക് മുമ്പില്‍ വന്ന് നിന്ന് വ്യക്തമാക്കി. അഖില്‍ മാരാര്‍ ടാസ്‍കില്‍ ചെയ്‍തത് ശരിയായില്ല എന്ന് വിഷ്‍ണു വ്യക്തമാക്കി. എന്റെ ഐഡന്റിറ്റി മാറ്റിവെച്ചാണോ ടാസ്‍കില്‍ താൻ കളിക്കുന്നത് എന്ന് അഖില്‍ ചോദിച്ചതായി വിഷ്‍ണു വ്യക്തമാക്കി. ഞാൻ കാരണം മനപൂര്‍വമല്ലാതെ കുറച്ച് പോയന്റ് പോയി എന്ന് 'ബിബി ഹോട്ടല്‍' എന്ന കഴിഞ്ഞ ആഴ്‍ചത്തെ ടാസ്‍ക് ഉദ്ദേശിച്ച് വിഷ്‍ണു പറഞ്ഞു. പലരും എന്നെ വളഞ്ഞിട്ട് ആക്രമിച്ചിുരന്നു. അപ്പോള്‍ ഞാൻ വിചാരിച്ചു, ഞാൻ കാരണം ഇത്രയും പോയന്റ് പോയിരുന്നല്ലോ എന്ന്. എന്റെ സ്വാര്‍ഥത മാത്രം പോര, ബാക്കി ആള്‍ക്കാരെ കുറിച്ച് ചിന്തിക്കണം എന്നതുകൊണ്ട് ഞാൻ കുറച്ച് ഒന്ന് അടങ്ങി നില്‍ക്കുകയായിരുന്നു ഇത്തവണ. പുറത്ത് വലിയ വിഷയം ഉണ്ടായിട്ടുള്ള വ്യക്തി ഗസ്റ്റായി വന്നപ്പോള്‍ അയാള്‍ പറഞ്ഞത് കേട്ട് അറ്റൻഷൻ നിന്നതും സല്യൂട്ട് അടിച്ചു കൊടുത്തതും വ്യക്തിത്വം മാറ്റി ചെയ്‍തതുപോലെ ആണ് എനിക്ക് തോന്നിയതെന്നും വിഷ്‍ണു വ്യക്തമാക്കി. ഡോ. റോബിന് സലൂട്ട് ചെയ്‍ത് അഖിലിന്റെ പ്രവര്‍ത്തിയെയായിരുന്നു വിഷ്‍ണു ചൂണ്ടിക്കാട്ടിയത്. ടാസ്‍ക് ഇടയ്‍ക്ക് നിര്‍ത്തിവെച്ച് പോയ അഖില്‍ മാരാര്‍, സ്വന്തം കാര്യം മാത്രം നോക്കരുതല്ലോ, ബാക്കി ആള്‍ക്കാരുടെ കാര്യം നോക്കണമല്ലോ എന്ന് വിചാരിച്ച് ലക്ഷ്വറി പോയന്റിന് വേണ്ടി വീണ്ടും വന്നു. ഞാനും ആ ടാസ്‍കില്‍ മത്സരിച്ചാലേ പോയന്റ് ലഭിക്കുകയുള്ളൂ, ലക്ഷ്വറി ഭക്ഷണത്തിന് അത് വീട്ടില്‍ എല്ലാവര്‍ക്കു ഉപകാരപ്പെടുമല്ലോയെന്ന രീതിയില്‍ കയറിവന്ന നിങ്ങള്‍ തന്നെയാണ് ഇന്ന് മനപൂര്‍വം 500 പോയന്റ് കളഞ്ഞത് എന്നും അഖിലിനോട് വിഷ്‍ണു പറഞ്ഞു.
Read More: യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക