വിമാനത്താവളത്തില്‍ അമ്പരിപ്പിക്കുന്ന സ്വീകരണം, പുറത്തായതില്‍ ആദ്യ പ്രതികരണവുമായി വിഷ്‍ണു

By Web TeamFirst Published Jun 18, 2023, 8:20 PM IST
Highlights

വിമാനത്താവളത്തില്‍ ലഭിച്ച  വമ്പൻ സ്വീകരണത്തിന്റെ വീഡിയോയില്‍ വിഷ്‍ണു പ്രതികരിക്കുന്നുമുണ്ട്.

അപ്രതീക്ഷിത പുറത്താകലിന് ശേഷം വിഷ്‍ണു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ശക്തനായി വിലയിരുത്തപ്പെട്ട മത്സരാര്‍ഥിയെ സ്വീകരിക്കാനും കാണാനും നിരവധി പേരാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ ലഭിച്ച വമ്പൻ സ്വീകരണം താൻ പ്രതീക്ഷിച്ചതല്ലെന്നായിരുന്നു വിഷ്‍ണു വ്യക്തമാക്കിയത്. ഗെയിമിനെ അങ്ങനെ മാത്രമാണ് അവിടെ താൻ കണ്ടത് എന്ന് വിഷ്‍ണു വ്യക്തമാക്കി.

വിഷ്‍ണുവിന്റെ വാക്കുകള്‍

Latest Videos

ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് സ്‍നേഹമുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയുംപേര്‍ തന്നെ കാണാൻ എത്തുമെന്ന്. ഒരുപാട് നന്ദി. ഒരു സാധാരണക്കാരനില്‍ നിന്ന് ഇപ്പോള്‍ താരമായി എന്ന് നിങ്ങള്‍ അഭിപ്രായപ്പെടുന്നു, ഒരിക്കലും ഞാൻ ആയതല്ല നിങ്ങള്‍ ആക്കിയതാണ്. എനിക്ക് വോട്ട് ചെയ്‍ത് അവിടെ നിലനിര്‍ത്തിയവര്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു.

ബിഗ് ബോസ് പ്രവചനാതീതമാണല്ലോ. എനിക്ക് ഒരു സങ്കടമോ കുറ്റബോധമോ ഇല്ല. ഞാൻ സംസാരിക്കേണ്ടതും ചെയ്യേണ്ടതും അവിടെ തന്നെ ഞാൻ ചെയ്‍തിട്ടുണ്ട്. എനിക്കറിയില്ല നിങ്ങള്‍ക്ക് എന്റെ ഗെയിം ഇഷ്‍ടമായോ ഇല്ലയോ എന്ന്. പക്ഷേ 100 ശതമാനം സംതൃപ്‍തിയോടെയാണ് പുറത്തേക്കിറങ്ങുന്നത്. അതിനകത്തെ ഒമ്പത് പേരും പുറത്തുപോയവരും തന്റെ സുഹൃത്തുക്കളാണ്. സൗഹൃദമാണ് എല്ലാവരോടും.

ഗെയിമിനായി ഞാൻ അവിടെ സംസാരിച്ചതൊക്കെ താൻ ഏത് നിമിഷമാണോ പടിയിറങ്ങിയത് അപ്പോള്‍ തീര്‍ത്തിട്ടാണ് ഇറങ്ങിയത്. അതെന്റെ തോളത്തുവെച്ച് നടക്കേണ്ട കാര്യമില്ല. എനിക്ക് നെഞ്ചുവിരിച്ച് മുന്നോട്ടാണ് പോകാനുള്ളത്. ആ വീട്ടില്‍ പറഞ്ഞതും ചെയ്‍തതിലും തെറ്റുകളായിരിക്കും ഒരുപക്ഷേ ഉണ്ടായിരിക്കുക. അതില്‍ ശരികളുണ്ടായിരിക്കും. കുറവായിരിക്കും ശരികള്‍. പക്ഷേ എന്റെ തെറ്റുകള്‍ ഏറ്റെടുക്കരുത്. ഇപ്പോള്‍ മാതാപിതാക്കളായാലും അവരോട് കുട്ടികളോട് തെറ്റിനെ അങ്ങനെ കണ്ടിട്ട് തിരുത്തുകയെന്നാണ് നിര്‍ദ്ദേശിക്കേണ്ടത്. ശരിയുണ്ടെങ്കില്‍ മാത്രം ഏറ്റെടുത്താല്‍ മതി. അല്ലാത്തപക്ഷം ഞാൻ പറഞ്ഞില്‍ മാനസികവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താൻ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. പരാതികളില്ല, വിദ്വേഷമില്ല. എന്താണ് ആ ഷോ എന്ന് അറിയാവുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ആ ഷോ ഇഷ്‍ടപ്പെട്ട് തന്നെയാണ് പോയത്. അവിടെ ഓരോ മത്സാര്‍ഥിയും ചെയ്‍തതും പറഞ്ഞതും വീട്ടില്‍ തീരുന്നു. എന്റെ ഉള്ളിലില്ല. മറ്റുള്ളവര്‍ക്കും അങ്ങനെ ആകട്ടെ. സ്‍നേഹം മാത്രം. ഞാൻ പുറത്തായത് ഇന്ന കാരണങ്ങളാലാണെന്ന് താൻ വിശ്വസിക്കുന്നില്ല. അത് ആരുടെയും തലയില്‍വയ്‍ക്കാൻ ഇഷ്‍ടമല്ല. ഒരുപക്ഷേ ഞാൻ പുറത്തായത് ഞാൻ അവിടെ ബോറടിച്ചുതുടങ്ങിയതുകൊണ്ടാകും. അതിനാലാകും എനിക്ക് വോട്ടിംഗ് കുറവായതും. ഞാൻ പുറത്തായപ്പോള്‍ അതില്‍ എന്റെ തെറ്റുകള്‍ ആരുടെയും തലയില്‍വയ്‍ക്കാൻ ഞാൻ ഒരിക്കലും ഇഷ്‍ടപ്പെടുന്നില്ല. ഞാൻ ഇറങ്ങി വന്നത് എന്റെ മാത്രം തെറ്റുകള്‍ കൊണ്ടാണ്.

Read More: ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!