ടീം തിരിച്ച ശേഷം വിഷ്ണു വീട്ടിലെ അംഗങ്ങളോട് ഒരു അഭ്യര്‍ത്ഥ നടത്തി. നിങ്ങള്‍ ബാത്ത്റൂമില്‍ കയറുമ്പോള്‍ അവിടെ വല്ലതും കണ്ടാല്‍ അപ്പോള്‍ തന്നെ ഫ്ലഷ് ചെയ്യണം.
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ എഴുപത് ദിവസം പിന്നിടുകയാണ്. വീട്ടില്‍ ഈ ആഴ്ചത്തെ ക്യാപ്റ്റന്‍ സെറീനയാണ്. സെറീന ഞായറാഴ്ചത്തെ എപ്പിസോഡില്‍ വീട്ടിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഗ്രൂപ്പ് തിരിച്ചിരിക്കുകയാണ്. ഇത് പ്രകാരം കിച്ചണ്‍ ടീമില്‍ റിനോഷ്, ഷിജു, ശോഭ, സെറീന എന്നിവരാണ് വന്നത്. വെസല്‍ ടീമില്‍ റെനീഷ, മിഥുന്‍, ജുനൈസ്. ഫ്ലോര്‍ ടീമില്‍ നാദിറയും, അഖില്‍ മാരാരും ആണ്. ഇത്തരത്തില്‍ ബാത്ത്റൂം ടീമില്‍ വിഷ്ണു മാത്രമാണ്.
ടീം തിരിച്ച ശേഷം വിഷ്ണു വീട്ടിലെ അംഗങ്ങളോട് ഒരു അഭ്യര്‍ത്ഥ നടത്തി. നിങ്ങള്‍ ബാത്ത്റൂമില്‍ കയറുമ്പോള്‍ അവിടെ വല്ലതും കണ്ടാല്‍ അപ്പോള്‍ തന്നെ ഫ്ലഷ് ചെയ്യണം. അല്ലാതെ ബാത്ത്റൂം ടീം അംഗത്തെ വിളിക്കേണ്ട കാര്യമില്ലെന്നാണ് വിഷ്ണു പറഞ്ഞത്. ഇറങ്ങി ഓടേണ്ട കാര്യമില്ല, നിങ്ങള്‍ ഫ്ലഷ് ചെയ്ത് ഓടിക്കോ. പ്രത്യേകിച്ച് ജുനൈസിനോട് എന്നാണ് വിഷ്ണു പറഞ്ഞത്.
undefined
ഇത് കേട്ടതോടെ ജുനൈസ് ഇതിനോട് പ്രതികരിച്ചു. നീയൊക്കെ ഇടുന്നതെ ഇതിലുള്ളൂ, നീ ഫ്ലഷ് ചെയ്താല്‍ മതി. നേരത്തെ നീ ഇത്തരത്തില്‍ ഇറങ്ങിയോട് ശോഭേച്ചിയെയും കൂട്ടി എന്നെ വിളിക്കാന്‍ വന്നുവെന്ന് വിഷ്ണു പറഞ്ഞു. ഞാന്‍ മാത്രമേ ഉള്ളോ, വേറെ ആരും ഇറങ്ങിയോടിയിട്ടില്ലെ എന്നാണ് ജുനൈസ് തിരിച്ച് ചോദിച്ചത്.
ബാത്ത്റൂം ക്യാപ്റ്റനായിരുന്ന നീ അന്ന് മാറിയതാണെന്നും വിഷ്ണു ഓര്‍മ്മിച്ചു. പ്രശ്നം പരിഹരിക്കാന്‍ സെറീന അപ്പോള്‍ രംഗത്ത് എത്തുന്നുണ്ട്. താനല്ല ഹൌസ് ക്യാപ്റ്റനായ ശോഭയാണ് അന്ന് വിഷ്ണുവിനെ വിളിച്ച് ഫ്ലഷ് അടിപ്പിച്ചതെന്ന് ജുനൈസ് പറഞ്ഞു. അത് ശരിയാണെന്ന് പറഞ്ഞ് ശോഭയും എഴുന്നേറ്റു.
അന്ന് അത് ഷിജു ചേട്ടനാണ് കണ്ടത് എന്നും ജുനൈസ് പറഞ്ഞു. എന്നാല്‍ ഇത് പരാതിയായി പറയുന്നതല്ലെന്നും ഇത്തരത്തില്‍ കണ്ടല്‍ ഫ്ലഷ് അടിക്കണം എന്ന് പറഞ്ഞതാണെന്ന് വിഷ്ണു പറഞ്ഞു.
എന്റെ റിനോഷേ..; കുസൃതി ചോദ്യത്തിൽ കൂൾ ബ്രോയുടെ മറുപടി, നിയന്ത്രണം വിട്ട് ചിരിച്ച് മോഹൻലാൽ
"പറ്റുമെങ്കില്‍ ഒരു മാസം എനിക്ക് വോട്ട് പിടിക്ക്": ഇറങ്ങുമ്പോള്‍ മാരാര്‍ പറഞ്ഞുവെന്ന് അനു