നോമിനേഷന് മുന്‍പ് തന്നെ ബിഗ്ബോസ് പ്രത്യേകം ഒരു കാര്യം ഒര്‍മ്മിപ്പിച്ചു. ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയാണ് ആരാണ് പോകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് എന്ന്.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ആവേശകരമായ അവസാനത്തിലേക്ക് നീങ്ങുകയാണ്. അമ്പത് ദിവസത്തിന് ശേഷം വളരെ വ്യത്യസ്തമായ രീതിയിലാണ് അടുത്താഴ്ച പുറത്തുപോകേണ്ടവരുടെ നോമിനേഷന്‍ ലിസ്റ്റ് പുറത്തുവന്നത്. മൂന്നുപേരുള്ള രണ്ട് ഗ്രൂപ്പായും, 2 പേരുള്ള മൂന്ന് ഗ്രൂപ്പായും തിരിയാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു. ഇത് പ്രകാരം ജുനൈസ്,
ഷിജു, നാദിറ എന്നിവര്‍ ഒരു ടീം അയപ്പോള്‍. സെറീന, റെനീഷ,വിഷ്ണു എന്നിവര്‍ രണ്ടാമത്തെ ടീം ആയി. അഖില്‍ മാരാര്‍, അനു. മിഥുന്‍, റിനോഷ്. സാഗര്‍, ശോഭ എന്നിങ്ങനെയായിരുന്ന 2 പേര്‍ അടങ്ങിയ ടീമുകള്‍.
നോമിനേഷന് മുന്‍പ് തന്നെ ബിഗ്ബോസ് പ്രത്യേകം ഒരു കാര്യം ഒര്‍മ്മിപ്പിച്ചു. ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയാണ് ആരാണ് പോകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് എന്ന്. അത് മാത്രമല്ല ഇത്തരത്തില്‍ നോമിനേഷന്‍ ഫ്രീ ലഭിച്ചവര്‍ക്ക് ഫിനാലെയ്ക്ക് മൂന്നാഴ്ച മുന്‍പ് വരെ വീട്ടില്‍ തുടരാന്‍ സാധിക്കും എന്നാണ് ബിഗ്ബോസ് അറിയിച്ചത്.
undefined
നോമിനേഷന്‍ വന്നത് ഇങ്ങനെ -
ജുനൈസ്
ഷിജു
നാദിറ - ജുനൈസ്
ജുനൈസ് തനിക്ക് ഒരാഴ്ചയെങ്കിലും റിലാക്സേഷന്‍ വേണമെന്നും അതിനാല്‍ തനിക്ക് നോമിനേഷന്‍ മുക്തി വേണമെന്ന് ജുനൈസ് പറഞ്ഞപ്പോള്‍. ജുനൈസ് അഖില്‍ എന്ന വ്യക്തിയെ ഉദ്ദേശിച്ച് മാത്രമാണ് കളിക്കുന്നതെന്നും. താന്‍ നോമിനേഷന് മുക്തിക്ക് അര്‍ഹയാണെന്ന് നാദിറ വാദിച്ചു. ഷിജു ക്യാപ്റ്റനായതിനാല്‍ നോമിനേഷന്‍ മുക്തനായിരുന്നു. ഒടുവില്‍ ഷിജുവാണ് തീരുമാനം എടുത്തത്. ജുനൈസ് നോമിനേഷനിലേക്ക് പോകട്ടെയെന്ന് ഷിജു പറഞ്ഞതോടെ ജുനൈസ് നോമിനേഷനില്‍ എത്തി.
.......
സെറീന
റെനീഷ
വിഷ്ണു - വിഷ്ണു
സെറീനയും റെനീഷയും അടുത്ത സുഹൃത്തുക്കളാണ് അവര്‍ക്ക് പുറത്താക്കണമെങ്കില്‍ പുറത്താക്കാം എന്നാണ് വിഷ്ണു പറഞ്ഞത്. അതോടെ റെനീഷ് വിഷ്ണുവിനെ നോമിനേഷനിലേക്ക് പറഞ്ഞു. വിഷ്ണുവിനെ തന്നെ സെറീനയും പറഞ്ഞു.
...........
അഖില്‍ മാരാര്‍
അനു - അഖില്‍ മാരാര്‍
അഖില്‍ മാരാര്‍ ഞാന്‍ തന്നെ നോമിനേഷനില്‍ പോകാമെന്ന് ആദ്യമേ പറഞ്ഞു. അനു താന്‍ മനസാക്ഷിയില്ലത്തയാളല്ലെന്നും താന്‍ അഖിലിന്‍റെ പേര് പറയില്ലെന്നും പറഞ്ഞു. പക്ഷെ രണ്ടുപേരും പുറത്താകും എന്ന് ബിഗ്ബോസ് പറഞ്ഞ നിലയില്‍ ഒടുവില്‍ അഖില്‍ നോമിനേഷനില്‍ എത്തി.
....
മിഥുന്‍
റിനോഷ് - റിനോഷ്
രണ്ടുപേരും തമ്മില്‍ ഞാന്‍ പോകാം, ഞാന്‍ പോകാം എന്ന് പറഞ്ഞ് തമ്മില്‍ ചര്‍ച്ച നടത്തി. തിരിച്ചുവരാം എന്ന ആത്മവിശ്വസത്തിലാണ് ഇരുവരും പറഞ്ഞത്. ഒടുവില്‍ റിനോഷ് നോമിനേഷനില്‍ എത്തി.
.........
സാഗര്‍
ശോഭ - ശോഭയും സാഗര്‍
സാഗറും ശോഭയും തമ്മില്‍ നോമിനേഷനിലേക്ക് ആര് പോകണം എന്ന നിലയില്‍ വലിയ തര്‍ക്കമാണ് കണ്‍ഫഷന്‍ റൂമില്‍ നടന്നത്. എന്നാല്‍ ഇരുവര്‍ക്കും ചര്‍ച്ച ചെയ്ത് ഒരാളെ നോമിനേഷനില്‍ അയക്കാന്‍ കഴിയാത്തതോടെ രണ്ടുപേരെയും ബിഗ്ബോസ് നോമിനേഷനില്‍ ഇട്ടു.
.......................
ഇത് പ്രകാരം അടുത്താഴ്ച നോമിനേഷനില്‍ എത്തിയവര്‍ - ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാഗര്‍
ബിഗ് ബോസ് തന്ത്രങ്ങള്‍ മാറ്റുന്നു, നോമിനേഷനില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍- വീഡിയോ
റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ ബിബി 5ലേക്ക് പോയത്? മറുപടിയുമായി രജിത്ത് കുമാര്‍