പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്ക് ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. 24 മണിക്കൂര്‍ ആണ് ഈ ടാസ്ക് അതിനിടയില്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല. നിലവിലെ പത്ത് പേരും പങ്കെടുക്കുന്ന ടാസ്ക് പുരോഗമിച്ചപ്പോള്‍ ആദ്യം പുറത്തായത് അഖില്‍ മാരാര്‍ ആണ്.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 പന്ത്രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിജയിയെ കണ്ടെത്താന്‍ രണ്ട് വാരങ്ങള്‍ കൂടി ശേഷിക്കുന്ന സീസണില്‍ ഈ വാരം വീക്കിലി ടാസ്ക് ഇല്ല. മറിച്ച് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടക്കുക. 13-ാം വാരത്തിലെ നോമിനേഷനില്‍ നിന്ന് ഒഴിവായി മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് ഫൈനല്‍ വീക്കിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ഇത്. വിവിധ ടാസ്കുകള്‍ അവസാനിക്കുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിയാണ് അവസാന വാരത്തിലേക്ക് നേരിട്ട് പ്രവേശനം നേടുക. അതേസമയം ടിക്കറ്റ് ട ഫിനാലെയിലെ ആദ്യ മത്സരം ആരംഭിച്ചുകഴിഞ്ഞു.
പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്ക് ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. 24 മണിക്കൂര്‍ ആണ് ഈ ടാസ്ക് അതിനിടയില്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല. നിലവിലെ പത്ത് പേരും പങ്കെടുക്കുന്ന ടാസ്ക് പുരോഗമിച്ചപ്പോള്‍ ആദ്യം പുറത്തായത് അഖില്‍ മാരാര്‍ ആണ്. പിന്നീട് റെനീഷയും, പിന്നീട് വിഷ്ണുവും പുറത്തായി.
undefined
അതിന് ശേഷം ഒപ്പമുള്ള മത്സരാര്‍ത്ഥികളെ പരമാവധി പ്രകോപിപ്പിക്കുന്ന രീതിയിലാണ് മത്സരത്തിലുണ്ടായിരുന്ന ഷിജു ശ്രമം നടത്തിയത്. പ്രധാനമായും ശോഭ ആയിരുന്നു ഷിജുവിന്‍റെ ലക്ഷ്യം അതിനായി നിരന്തരം ശോഭയെ പ്രകോപിപ്പിച്ചു. അവസാനം എല്ലാവരെയും പൂളില്‍ ഇറക്കുക എന്ന നീക്കത്തിലേക്കാണ് ഷിജു പോയത്. എന്നാല്‍ ശോഭ പൂളില്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ നേരത്തെ പുറത്തായ അഖിലും, വിഷ്ണുവും മറ്റ് മത്സരാര്‍ത്ഥികളും ഒന്നിച്ച് ശോഭയെ ഇറക്കി.
എന്നാല്‍ പൂള്‍ തന്ത്രം തന്നെ ഉണ്ടാക്കിയ ഷിജു എന്നാല്‍ ഈ സമയം അറിയാതെ കയര്‍പിടിക്കേണ്ട ബ്ലാക്ക് ഇടത്തില്‍ നിന്നും കൈമാറിപ്പിടിച്ചു. ഇതോടെ ഷിജു ടാസ്കില്‍ നിന്നും പുറത്തായി. തുടര്‍ന്ന് മത്സരത്തില്‍ സജീവമായവരെ പ്രകോപിപ്പിക്കാന്‍ നിരന്തരം ഷിജു ശ്രമം നടത്തുന്നുണ്ടായിരുന്നു.
വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു
'ടിക്കറ്റ് ടു ഫിനാലെ'; ആദ്യ ടാസ്‍കില്‍ ആദ്യം പുറത്തായത് അഖില്‍ മാരാര്‍
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം