ഇന്ന് ടിക്കറ്റ് ടു ഫിനാലെ മൂന്നാം ദിവസം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നാദിറയാണ്. പരമാവധി 20 പോയിന്‍റുകള്‍ നേടാവുന്ന രണ്ട് എന്‍ഡ്യുറന്‍സ് ടാസ്കുകളില്‍ നിന്നായി 19 പോയിന്‍റുകളാണ് നാദിറ വാരിക്കൂട്ടിയത്. ആദ്യ ടാസ്കിനു ശേഷം മുന്നിലുണ്ടായിരുന്ന സെറീനയെയാണ് നാദിറ മറികടന്നത്. സെറീന ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ സെറീനയുടെ അതേ പോയിന്‍റ് നിലയില്‍ മറ്റ് രണ്ടുപേര്‍ കൂടിയുണ്ട്. റിനോഷും ശോഭയും. 16 പോയിന്‍റുകളാണ് രണ്ട് ടാസ്കുകളില്‍ നിന്നായി മൂവരുടെയും സമ്പാദ്യം. അതേസമയം ആദ്യ ടാസ്കില്‍ ഏറ്റവും പിന്നിലായിരുന്ന അഖില്‍ മാരാരാണ് രണ്ടാം ടാസ്ക് അവസാനിച്ചതിനു ശേഷവും ഏറ്റവും പിന്നില്‍. രണ്ടാമത്തെ ടാസ്കിലും ആദ്യം പുറത്തായതിനാല്‍ ഒരു പോയിന്‍റ് നേടാനേ അഖിലിന് സാധിച്ചുള്ളൂ. രണ്ട് ടാസ്കുകളില്‍ നിന്നായി രണ്ട് പോയിന്‍റ് മാത്രം.
ടിക്കറ്റ് ടു ഫിനാലെ പോയിന്റ് ടേബിള്‍
undefined
നാദിറ- 19
റിനോഷ്- 16
സെറീന- 16
ശോഭ- 16
ജുനൈസ്- 10
മിഥുന്‍- 9
റെനീഷ- 9
വിഷ്ണു- 7
ഷിജു- 6
അഖില്‍- 2
ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍. വൈവിധ്യമുള്ളതും കാഠിന്യമേറിയതുമായ നിരവധി ടാസ്കുകള്‍ക്ക് ഒടുവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരു മത്സരാര്‍ഥിക്ക് 13-ാം വാരത്തിലെ നോമിനേഷനില്‍ പങ്കെടുക്കാതെ ഫിനാലെ വാരമായ 14-ാം വാരത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നതാണ് നേട്ടം. അതേസമയം അനാരോഗ്യം കാരണമാണ് ടാസ്കില്‍ തനിക്ക് വേണ്ടവിധം മത്സരിക്കാന്‍ സാധിക്കാത്തതെന്ന് അഖില്‍ മാരാര്‍ ബിഗ് ബോസിനെ അറിയിച്ചിരുന്നു.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ