ആദ്യമേ കൈവിട്ട് അഖില്‍, പിടിച്ചുനിന്ന് റിനോഷ്; 'ടിക്കറ്റ് ടു ഫിനാലെ' അന്തിമ പോയിന്‍റ്സ് ടേബിള്‍

By Web TeamFirst Published Jun 14, 2023, 12:55 PM IST
Highlights

പിടിവള്ളി എന്ന് പേരിട്ടിരുന്ന ഒരു എന്‍ഡ്യുറന്‍സ് ടാസ്ക് ആണ് ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ ടാസ്ക് ആയി ബിഗ് ബോസ് നല്‍കിയത്

ബിഗ് ബോസില്‍ എക്കാലവും പ്രേക്ഷകര്‍ക്ക് ആവേശം പകരാറുള്ള ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍. 13-ാം വാരത്തിലെ നോമിനേഷന്‍ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് പ്രവേശനം നേടാന്‍ കഴിയുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ മത്സരാര്‍ഥികള്‍ കൈ മെയ് മറന്ന് മത്സരിക്കാറുണ്ട്. ഈ സീസണിലെ ടിക്കറ്റ് ടു ഫിനാലെ ഇന്നലെ ആരംഭിച്ചു. പിടിവള്ളി എന്ന് പേരിട്ടിരുന്ന ഒരു എന്‍ഡ്യുറന്‍സ് ടാസ്ക് ആണ് ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ ടാസ്ക് ആയി ബിഗ് ബോസ് നല്‍കിയത്. നീളമുള്ള ഒരു കയറില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും പിടി വിടാതെ പിടിച്ചുകൊണ്ടിരിക്കുകയാണ് ഈ ടാസ്കില്‍ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറില്‍ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്തിരുന്നു. കയറിലുള്ള പിടി വിട്ടാല്‍ പുറത്താവുന്ന ടാസ്കില്‍ ആദ്യം പുറത്താവുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാള്‍ക്ക് 10 പോയിന്‍റുകളുമാണ് ലഭിക്കുമായിരുന്നത്. ഇതിനുസരിച്ച് ആദ്യം പുറത്തായത് അഖില്‍ ആയിരുന്നു. രണ്ടാമത് റെനീഷയും മൂന്നാമത് വിഷ്ണുവും പുറത്തായി. 

പോയിന്‍റ് ടേബിള്‍

Latest Videos

അഖില്‍- 1

റെനീഷ- 2

വിഷ്ണു- 3

ഷിജു- 4

ജുനൈസ്- 5

മിഥുന്‍- 6

റിനോഷ്- 7

ശോഭ- 8

നാദിറ- 9

സെറീന- 10

അതേസമയം ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെ ടാസ്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുതിരപ്പന്തയം എന്ന ടാസ്കില്‍ ഒരു കളിപ്പാട്ട കുതിരയ്ക്ക് മുകളിലിരുന്ന് നിര്‍ത്താതെ ആടുകയാണ് വേണ്ടത്. അതേസമയം നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!