ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എൻട്രി തീരുമാനമായി?, ഉറപ്പിച്ച് മത്സരാര്‍ഥികള്‍, പോയന്റ് നില ഇങ്ങനെ

By Web Team  |  First Published Jun 15, 2023, 11:31 PM IST

ടിക്കറ്റ് ടു ഫിനാലെ ലഭിക്കാനുള്ള ടാസ്‍കില്‍ ഒന്നാം സ്ഥാനത്തുള്ള മത്സാര്‍ഥി രണ്ടാമത്തെയാളെക്കാള്‍ ബഹുദൂരം മുന്നിലാണ്.


ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്.  ഇത്തവണ വീക്ക്‍ലി ടാസ്‍ക് ഇല്ല. പകരം ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകള്‍ നടക്കുകയാണ്. നേരിട്ട് ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുക ആരായിരിക്കും എന്നുള്ള സൂചനകളും ലഭിക്കുകയാണ്.

ടിക്കറ്റ് ടു ഫിനാലെയില്‍ ഉള്‍ക്കൊള്ളിച്ച ടാസ്‍കുകളില്‍ ഒന്നാമത് എത്തിയ ആള്‍ക്ക് നേരിട്ട് ഫിനാലെയില്‍ പ്രവേശിക്കും എന്നായിരുന്നു വ്യവസ്ഥ. 'പിടിവള്ളി' എന്ന ആദ്യത്തെ ഫിനാലെ ടാസ്‍കില്‍ ജയിച്ചത് സെറീനയായിരുന്നു. ഒമ്പത് പോയന്റുകള്‍ നേടിയ നാദിറ ടാസ്‍കില്‍ രണ്ടാമത് എത്തി. 'കുതിരപ്പന്തയം' എന്ന ടാസ്‍കില്‍ ഏറ്റവും ഒടുവില്‍ വരെ നിന്ന് 10 പോയന്റോടെ നാദിറ ഒന്നാമതായി.

Latest Videos

'അണ്ടര്‍വേള്‍ഡ്' എന്ന ടാസ്‍കില്‍ അഖില്‍ മാരാറിന് തൊട്ടുപിന്നിലായി നാദിറ ഇടംപിടിച്ചു. ഒമ്പത് പോയന്റോട് നാദിറ രണ്ടാമതായിരുന്നു. 'ചിത്രം' എന്ന ടാസ്‍കിലും നാദിറ തന്നെയായിരുന്നു ഒന്നാമത്. നാദിറയ്‍ക്കൊപ്പം വിഷ്‍ണുവും സെറീനയും ജയിച്ചിരുന്നു.

'ഗ്ലാസ് ട്രബിള്‍' എന്ന് പേരിട്ട ടാസ്‍കില്‍ അഖില്‍- നാല്, സെറീന- രണ്ട്, ജുനൈസ്- മൂന്ന്, മിഥുൻ- പൂജ്യം, റെനീഷ- നാല്, റിനോഷ്- നാല്, ഷിജു- മൂന്ന്, ശോഭ- നാല്, വിഷ്‍ണു- നാല്, നാദിറ- അഞ്ച് എന്നിങ്ങനെയാണ് പോയന്റുകള്‍ ലഭിച്ചത്. ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ ടാസ്‍കുകളില്‍ 43 പോയന്റുകളുമായി ഒന്നാമത് എത്തിയ നാദിറ ഗ്രാൻഡ് ഫിനാലെയില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചെന്നാണ് മറ്റ് മത്സരാര്‍ഥികള്‍ പറയുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‍കില്‍ സെറീന 30 പോയന്റുകളായി തൊട്ടുപിന്നില്‍ എത്തി. 27 പോയന്റുമായി റിനോഷ് ജോര്‍ജ്, 24 പോയന്റുകളുമായി വിഷ്‍ണു, 22 പോയന്റുകളുമായി ശോഭ, 19 പോയന്റുകളുമായി ജുനൈസ്, 18 പോയന്റുകളുമായി മിഥുനും റെനീഷയും, 17 പോയന്റുകളുമായി ഷിജുവും മാരാരുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ഉള്ളത്.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!