"ഞാൻ ബിഗ്ഗ്‌ബോസിൽ ഫെയ്ക്ക് ആയിട്ട് നിന്നിട്ടില്ല " ഉറച്ച നിലപാടിൽ ശ്രുതി ലക്ഷ്മി

By Web Team  |  First Published May 21, 2023, 9:59 AM IST

ശ്രുതി ലക്ഷ്മിയാണ് ഇക്കുറി പുറത്തായത്. നോമിനേഷനില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികളുടെ കാര്യം നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇന്ന് വേദി വിട്ടത്.


കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒരാള്‍ കൂടി പുറത്തായി. ഒന്‍പത് പേര്‍ ഇടംപിടിച്ച ജംബോം നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ. ജുനൈസ്, സാഗര്‍, അനു, ശ്രുതി, സെറീന, ശോഭ, റെനീഷ, അഖില്‍, വിഷ്ണു എന്നിവരായിരുന്നു ലിസ്റ്റില്‍. പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ പരസ്പരം വിലയിരുത്താന്‍ ആവശ്യപ്പെട്ട് മത്സരാര്‍ഥികളോട് പല ചോദ്യങ്ങളും ചോദിച്ചതിന് ശേഷം അവസാനമാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെ അന്തിമവിധി പ്രഖ്യാപിച്ചത്.

ശ്രുതി ലക്ഷ്മിയാണ് ഇക്കുറി പുറത്തായത്. നോമിനേഷനില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികളുടെ കാര്യം നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇന്ന് വേദി വിട്ടത്. അതേസമയം സമ്മിശ്ര വികാരങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം ശ്രുതി സ്വീകരിച്ചത്. ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷിനെ ഹഗ് ചെയ്താണ് ശ്രുതി യാത്ര പറയാന്‍ ആരംഭിച്ചത്. പിന്നീട് ഷിജു, മിഥുന്‍, ശോഭ, അഖില്‍, ജുനൈസ്, വിഷ്ണു എന്നിവരോടും ശ്രുതി യാത്ര ചോദിച്ചു. എന്നിട്ട് ഏറെ വൈകാതെ ഹൗസില്‍ നിന്ന് മുഖ്യ വാതില്‍ വഴി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

Latest Videos

undefined

പുറത്തിറങ്ങിയ ശേഷം ശ്രുതി ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. ബിഗ്ബോസ് ഒരു പേഴ്സണല്‍ ഗെയിം ആവശ്യമായ ഷോ ആണെങ്കിലും അവിടെ എത്തിയാല്‍ നാം ഒരു കൂട്ടത്തില്‍പെട്ടുപോകും. നമ്മുക്ക് അവിടെയുള്ളവരുടെ എന്തെങ്കിലും പ്രശ്നത്തില്‍ ഇടപെടാതിരിക്കാന്‍ സാധിക്കില്ല. കാരണം നമ്മുടെ സ്വഭാവം അതാണ്. അതിനാല്‍ തന്നെയാണ് അവിടെ സൌഹൃദങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം സംഘങ്ങളുടെ ഭാഗമായി നില്‍ക്കുക അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് എന്‍റെ സ്വഭാവം. അത്തരത്തില്‍ ഒറിജിനലായി തന്നെയാണ് ഈ ഷോയില്‍ നിന്നത്. ബിഗ്ഗ്‌ബോസിൽ ഫെയ്ക്ക് ആയിട്ട് നിന്നിട്ടില്ല.

അതേ പോലെ തന്നെ ഞാന്‍ കരിയകര്‍ അത്ര ആഘോഷിക്കാത്ത വ്യക്തിയാണ്. ഒരു സമയം ഒരു വര്‍ക്ക് എന്നതാണ് രീതി. സോഷ്യല്‍ മീഡിയയിലൊന്നും ആക്ടീവ് അല്ലായിരുന്നു. ഞാന്‍ പുറത്തുപോകുമ്പോള്‍ എന്താണ് എന്ന് അറിയില്ല. ഞാന്‍ ബിഗ്ബോസ് വീട്ടില്‍ നിന്നത് ജെനുവിനാണ്. അത് ചിലപ്പോള്‍ പുറത്ത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. മിഥുന്‍ ആണെങ്കില്‍ റിനോഷ് ആണെങ്കിലും അവരൊടൊപ്പം അത്രയും മനോഹരമായി തന്നെയാണ് ഞാന്‍ നിന്നത്.

ബിഗ്ബോസില്‍ നിന്നും നല്ല കാര്യങ്ങള്‍ എടുക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നല്ല കാര്യം എടുക്കാനൊന്നും തോന്നിയിട്ടില്ല. അവിടെ നിന്നൊന്നും പ്രത്യേകിച്ച് എടുക്കേണ്ടതില്ല. അത്യന്തികമായി ഇതൊരു ഗെയിം ആണ്. അപ്പോള്‍ കുറേ കാര്യങ്ങള്‍ ക്രിയേറ്റ് ചെയ്യേണ്ടിവരും അത്തരം സ്ഥലത്ത് നിന്നും മനുഷ്യത്വം ഇല്ലാതെ പെരുമാറിയെന്ന് വരാം അതിനാല്‍ അവിടെ നിന്നും പ്രത്യേകിച്ചൊന്നും എടുക്കേണ്ടതില്ല. പക്ഷെ പലരെയും കാണാനും അവരുടെ സ്വഭാവം വിലയിരുത്താനും സാധിച്ചതിനാല്‍ ഞാന്‍ കുറേ നല്ല ഗുണമുള്ള വ്യക്തിയാണെന്ന് തിരിച്ചറിയാന്‍ പറ്റി.

മുപ്പത് വര്‍ഷത്തോളം ജീവിച്ച ഞാന്‍ എന്‍റെ ഇതുവരെയുള്ള ബോധ്യത്തിലെ ജീവിക്കു. 56 ദിവസത്തെ ബിഗ്ബോസ് ജീവിതം ഒരു ഓര്‍മ്മയായി സൂക്ഷിക്കാം, അല്ലെങ്കില്‍ സൂക്ഷിക്കില്ല എന്നതെ ഇപ്പോള്‍ പറയാന്‍ പറ്റൂ. 

'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍', റോബിനെ പുറത്താക്കിയതില്‍ മോഹൻലാല്‍- വീഡിയോ
 

സംസാരിക്കുന്നതിനിടെ ശ്രദ്ധ ക്ഷണിച്ച് സാഗര്‍; അതൃപ്‍തി അറിയിച്ച് മോഹന്‍ലാല്‍

click me!