എന്നാല്‍ ആദ്യരാത്രി തന്നെ അയാള്‍ മദ്യത്തിന് അടിമയാണ് എന്ന് വ്യക്തമായി. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്ന് പറഞ്ഞതോടെ അവര്‍ക്കും അത് അറിയാമായിരുന്നു എന്ന് എനിക്ക് മനസിലായി.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ ജീവിതം പറയുകയായിരുന്നു ശോഭ വിശ്വനാഥ്. ഒരു സംരംഭകയായ ശോഭ തന്‍റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.
തമിഴ് വേരുകള്‍ ഉള്ള ഒരു കുടുംബത്തില്‍ മൂന്ന് മക്കളില്‍ ഇളയ മകളായാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ തന്നെ അതിന്‍റെ സ്വതന്ത്ര്യം ഒക്കെ എടുത്താണ് വളര്‍ന്നത്. എന്നെക്കാള്‍ പ്രായമുള്ളവരായിരുന്നു എന്‍റെ സഹോദരി സഹോദരന്മാര്‍. അച്ഛനും അമ്മയും ഉദ്യോഗസ്ഥര്‍ ആയതിനാല്‍ അച്ഛന്‍റെ അമ്മയുമായാണ് എനിക്ക് കൂടുതല്‍ അടുപ്പം. എന്നാല്‍ വളര്‍ന്നപ്പോള്‍ എന്‍റെ വിവാഹം പെട്ടെന്ന് നടത്തി. അതിന് കാരണമായത് ജാതകമായിരുന്നു. ഒരു ഓണത്തിന് എന്നെ വീട്ടില്‍ വിളിച്ചുവരുത്തി വേഗം വിവാഹം നടത്തുകയായിരുന്നു.
എന്നാല്‍ ആദ്യരാത്രി തന്നെ അയാള്‍ മദ്യത്തിന് അടിമയാണ് എന്ന് വ്യക്തമായി. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്ന് പറഞ്ഞതോടെ അവര്‍ക്കും അത് അറിയാമായിരുന്നു എന്ന് എനിക്ക് മനസിലായി. പലപ്പോഴും ക്രൂരമായ പീഡനം ഞാന്‍ നേരിട്ടു. രണ്ട് തവണ മാരിറ്റല്‍ റേപ്പിന് വിധേയയാക്കപ്പെട്ടു. പല ദിവസങ്ങളും ബാത്ത് റൂമിലാണ് ഞാന്‍ കിടന്നുറങ്ങിയത്. ഒടുവില്‍ മൂന്നര കൊല്ലത്തോളം എടുത്താണ് ആ ബന്ധത്തില്‍ നിന്നും ഞാന്‍ പുറത്തുകടന്നത്. അതിന്‍റെ വിവാഹ മോചന കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
അതിന് ശേഷമാണ് വീവേഴ്സ് വില്ലേജ് എന്ന സംരംഭം ആരംഭിക്കുന്നത്. അത് നടത്തിവരവെയാണ് ഒരാളുമായി ഞാന്‍ ഇഷ്ടത്തിലാകുന്നത്. ആരും ഇല്ലാത്ത സമയത്ത് തുണയായി വന്നാണ് അയാളുമായി ഇഷ്ടത്തിലായത്. വിവാഹത്തിന്‍റെ അടുത്തുവരെ ആ ബന്ധം എത്തി. എന്നാല്‍ അയാളുടെ ഉദ്ദേശം വെറും ഒരു ഡമ്മി ഭാര്യയാണെന്ന് മനസിലാക്കിയപ്പോള്‍ ഞാന്‍ മാന്യമായി നോ പറഞ്ഞു. എന്നാല്‍ അയാള്‍ ഭീകരമായി പ്രതികാരം ചെയ്തു. അതാണ് ശരിക്കും എന്നെ ഇവിടെ എത്തിക്കാന്‍ കാരണം.
എന്‍റെ കടയില്‍ കഞ്ചാവ് വച്ച് എന്നെ കുടുക്കാന്‍ ശ്രമിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പൊലീസ് ചെറിയ എമ്മൌണ്ടാണ് എന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാം എന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ചോദിച്ചത് ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് അനുഭവിക്കണം. തെറ്റ് ചെയ്തയാള്‍ ഇതിനെക്കാള്‍ വലിയ തെറ്റ് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്.
അത്തരത്തില്‍ പുറത്തിറങ്ങി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു ആറുമാസത്തിന് ശേഷം കേസ് തെളിഞ്ഞു. ഞാന്‍ നിരപരാധിയായി. ഒരിക്കലും തോറ്റുകൊടുക്കരുത്. സ്ത്രീകള്‍ ഒരിക്കലും പേടിക്കരുത് - ബിഗ്ബോസ് വീട് അംഗങ്ങളുടെ നിറഞ്ഞ കയ്യടിയോടെ ശോഭ തന്‍റെ കഥ അവസാനിപ്പിച്ചു.
ബിഗ് ബോസ് ഹൗസില്‍ 'കാര്‍ത്തുമ്പി'ക്ക് 'മുദ്ദുഗൗ' നല്‍കി 'മാണിക്യൻ', വീഡിയോ പുറത്ത്
'ഗെയിം ഓൺ ചേച്ചി, നിങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം'; ടാസ്ക്കിനിടെ കലിപ്പായി ശോഭ