അഖില്‍ ശോഭയുടെ മുഖമുള്ള കോയിന്‍ എടുക്കാന്‍ സ്റ്റോര്‍ റൂമിലേക്ക് പോയപ്പോള്‍ ശോഭ പിന്നില്‍ നിന്നും "എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" എന്ന് പറഞ്ഞു.
തിരുവനന്തപുരം: ബിഗ്ബോസില്‍ കഴിഞ്ഞ ദിവസം എലിമിനേഷന്‍ ടാസ്കില്‍ ഉണ്ടായിരുന്നത് നോമിനേഷനില്‍ എത്തിയവരുടെ മുഖം പതിച്ച കോയിനുകള്‍ എടുക്കാന്‍ ആയിരുന്നു. ഇത്തരത്തില്‍ നാദിറയൊഴികെ വീട്ടിലുള്ള എല്ലാവരുടെയും മുഖം പതിച്ച കോയിനുകള്‍ ടാസ്കിനായി എത്തിയിരുന്നു. ഒടുക്കം ടാസ്കില്‍ 100 കോയിന്‍ ലഭിക്കാതെ അനിയന്‍ മിഥുന്‍ പുറത്തായി. തുടര്‍ന്ന് മിഥുനെ പറഞ്ഞയച്ച ശേഷം പതിവ് പോലെ വീട്ടിലെ അംഗങ്ങള്‍ മറ്റ് കാര്യങ്ങളിലേക്ക് കടന്നു.
അതിനിടയില്‍ ചിലര്‍ എല്ലാവരുടെയും മുഖമുള്ള ഒരോ കോയിന്‍ വീതം ശേഖരിക്കാന്‍ തുടങ്ങി എല്ലാവരും അത്തരത്തില്‍ കോയിന്‍ സ്വന്തം കൈയ്യില്‍ വച്ചു. ഇത്തരത്തില്‍ നിന്‍റെ ഒരു കോയിന്‍ തരാമോ എന്ന് ചോദിച്ച് അഖില്‍ മാരാര്‍ ആദ്യം ജുനൈസിന്‍റെ അടുത്ത് എത്തി. ജുനൈസ് അഖിലിന് തന്‍റെ മുഖമുള്ള കോയിന്‍ നല്‍കി. പിന്നാലെ അഖില്‍ ശോഭയോടും നിന്‍റെ മുഖം ഉള്ള ഒരു കോയിന്‍ തരൂ എന്ന് പറഞ്ഞു. എന്നാല്‍ എല്ലാം സ്റ്റോര്‍ റൂമില്‍ വച്ചു എന്നാണ് ശോഭ പറഞ്ഞത്.
undefined
അഖില്‍ ശോഭയുടെ മുഖമുള്ള കോയിന്‍ എടുക്കാന്‍ സ്റ്റോര്‍ റൂമിലേക്ക് പോയപ്പോള്‍ ശോഭ പിന്നില്‍ നിന്നും "എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" എന്ന് പറഞ്ഞു. ഇതോടെ വീട്ടില്‍ അത് കേട്ടവര്‍ സര്‍പ്രൈസായി കടുത്ത ശത്രുക്കള്‍ക്കിടയിലെ മഞ്ഞുരുകല്‍ അതിന്‍റെ ഏറ്റവും വലിയ അവസ്ഥയിലായി എന്നാണ് ശോഭയുടെ ഈ ടോണിലില്‍ നിന്നും മനസിലായത് എന്നാണ് പ്രേക്ഷക ചര്‍ച്ച.
എന്നാല്‍ വീട്ടിലെ നാദിറയും, ജുനൈസും ഒന്നും ഇത് വെറുതെ വിട്ടില്ല. ശോഭയുടെ പറച്ചില്‍ അവര്‍ ചര്‍ച്ചയാക്കി. അഖിലിനോട് ശോഭയ്ക്ക് ഫോട്ടോ വച്ച കോയിന്‍ നല്‍കാന്‍ നാദിറ പറഞ്ഞു. ചിത്രം സിനിമയിലെ രംഗം ഓര്‍മ്മ വന്നുവെന്നാണ് റെനീഷ പറഞ്ഞത്. എന്നാല്‍ അഖിലിന്‍റെ മാത്രം താന്‍ അപ്പോള്‍ എടുത്തില്ലെന്നാണ് ശോഭ പറഞ്ഞതെങ്കിലും. വീട്ടുകാരുടെ കളിയാക്കലുകള്‍ സാരി മടക്കി വയ്ക്കുന്ന ശോഭ ആസ്വദിക്കുന്നതാണ് കാണുന്നത്.
തനിക്ക് ആരോടും ശത്രുതയില്ലെന്നും എനിക്ക് ശോഭയോട് ശത്രുതയൊന്നും ഇല്ലെന്നും അഖില്‍ പറയുന്നുണ്ട്. അതേ സമയം ശോഭേച്ചി ഈ എപ്പിസോഡ് തൂക്കിയെന്നാണ് ഇത് സംബന്ധിച്ച് ജുനൈസ് പറഞ്ഞത്. എന്തായാലും ബിഗ്ബോസ് സംബന്ധിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശോഭയുടെ മനംമാറ്റം ചര്‍ച്ചയാണ്.
'ജാതി സംഘര്‍ഷം ഉണ്ടാക്കും': മാമന്നന്‍ നിരോധിക്കണം തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം
ഈ ആഴ്ച ഒടിടി റിലീസാകുന്ന ചിത്രങ്ങളും ഷോകളും
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?