ശത്രുവിനൊപ്പം ഒരു കാറില്‍ ഒരുമിച്ച് പോകുക എന്നത് വലിയ ചലഞ്ച് ആണെന്ന് ശോഭ വ്യക്തമാക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയിലോട്ട് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലേ എന്ന ടാസ്‍കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നേരിട്ട് ഗ്രാൻഡ് ഫിനാലെയിലേക്ക് എത്താനായി ടാസ്‍കുകളില്‍ മികച്ച മത്സരം നടക്കുകയാണ്. ടിക്കറ്റ് ടു ഫിനാലേയിലെ പുതിയ ടാസ്‍ക് കാറില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ആരായിരിക്കും അയാള്‍ ജയിക്കുമെന്നതാണ്.
അഖിലും ശോഭയും അടക്കമുള്ളവര്‍ ഈ ടാസ്‍കില്‍ പോരടിക്കുന്നതിന്റെ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. ശത്രുവിനൊപ്പം ഒരു കാറില്‍ ഒരുമിച്ച് പോകുക എന്നത് വലിയ ചലഞ്ച് ആണെന്ന് ശോഭ വ്യക്തമാക്കുന്നു. ദേഹത്ത് തൊടരുത് എന്ന് ശോഭ പറയുന്നതും കേള്‍ക്കാം. തന്നെ പുറത്താക്കാൻ ശ്രമിക്കുന്ന അഖില്‍ മാരാരോട് ഇത് ഭയങ്കര ബോര്‍ ആണെന്നും ശോഭ വ്യക്തമാക്കുന്നത് പ്രൊമൊയിലുണ്ട്.
undefined
ടിക്കറ്റ് ടു ഫിനാലെയില്‍ ഉള്‍ക്കൊള്ളിച്ച ടാസ്‍കുകളില്‍ ഒന്നാമത് എത്തിയ ആള്‍ക്ക് നേരിട്ട് ഫിനാലെയില്‍ പ്രവേശിക്കും എന്നായിരുന്നു വ്യവസ്ഥ. 'പിടിവള്ളി' എന്ന ആദ്യത്തെ ഫിനാലെ ടാസ്‍കില്‍ ജയിച്ചത് സെറീനയായിരുന്നു. ഒമ്പത് പോയന്റുകള്‍ നേടിയ നാദിറ ടാസ്‍കില്‍ രണ്ടാമത് എത്തി. 'കുതിരപ്പന്തയം' എന്ന ടാസ്‍കില്‍ ഏറ്റവും ഒടുവില്‍ വരെ നിന്ന് 10 പോയന്റോടെ നാദിറ ഒന്നാമതായി. 'അണ്ടര്‍വേള്‍ഡ്' എന്ന ടാസ്‍കില്‍ അഖില്‍ മാരാറിന് തൊട്ടുപിന്നിലായി നാദിറ ഇടംപിടിച്ചു. ഒമ്പത് പോയന്റോട് നാദിറ രണ്ടാമതായിരുന്നു. 'ചിത്രം' എന്ന ടാസ്‍കിലും നാദിറ തന്നെയായിരുന്നു ഒന്നാമതെത്തിയെങ്കിലും അവര്‍ക്കൊപ്പം വിഷ്‍ണുവും സെറീനയും ജയിച്ചിരുന്നു.
'ഗ്ലാസ് ട്രബിള്‍' എന്ന് പേരിട്ട ടാസ്‍കില്‍ അഖില്‍- നാല്, സെറീന- രണ്ട്, ജുനൈസ്- മൂന്ന്, മിഥുൻ- പൂജ്യം, റെനീഷ- നാല്, റിനോഷ്- നാല്, ഷിജു- മൂന്ന്, ശോഭ- നാല്, വിഷ്‍ണു- നാല്, നാദിറ- അഞ്ച് എന്നിങ്ങനെയാണ് പോയന്റുകള്‍ ലഭിച്ചത്. ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ ടാസ്‍കുകളില്‍ 43 പോയന്റുകളുമായി ഒന്നാമത് എത്തിയ നാദിറ ഗ്രാൻഡ് ഫിനാലെയില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചെന്നാണ് മറ്റ് മത്സരാര്‍ഥികള്‍ പറയുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‍കില്‍ സെറീന 30 പോയന്റുകളായി തൊട്ടുപിന്നില്‍ എത്തി. 27 പോയന്റുമായി റിനോഷ് ജോര്‍ജ്, 24 പോയന്റുകളുമായി വിഷ്‍ണു, 22 പോയന്റുകളുമായി ശോഭ, 19 പോയന്റുകളുമായി ജുനൈസ്, 18 പോയന്റുകളുമായി മിഥുനും റെനീഷയും, 17 പോയന്റുകളുമായി ഷിജുവും മാരാരുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ഉള്ളത്.
Read More: 'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം