ജീവിതത്തില്‍ എന്തെങ്കിലും വലിയ പരാജയം വരുമ്പോള്‍ ഉറപ്പിയ്ക്കണം, എന്തോ വലിയൊരു നേട്ടം ജീവിതത്തില്‍ സംഭവിയ്ക്കാന്‍ പോകുന്നു എന്ന്. അങ്ങിനെയാണ് എന്റെ തുടക്കവും- ശോഭ പറഞ്ഞു
ബിഗ് ബോസ് സീസണ്‍ 5ല്‍ ഹൗസില്‍ നാലാമതായി എത്തിയ കണ്ടസ്റ്റന്റ് ആണ് ശോഭ വിശ്വനാഥ്. പ്രവചനങ്ങളില്‍ ഏറെ മുന്നിട്ട് നിന്ന പേരാണ് സംരംഭകയായ ശോഭയുടേത്. തന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ശോഭ മോഹന്‍ലാലുമായി പങ്കുവച്ചു. പരാജയത്തോടെയാണ് തന്‍റെ തുടക്കം എന്ന് ശോഭ മോഹന്‍ലാലിനോട് പറഞ്ഞു.
ജീവിതത്തില്‍ എന്തെങ്കിലും വലിയ പരാജയം വരുമ്പോള്‍ ഉറപ്പിയ്ക്കണം, എന്തോ വലിയൊരു നേട്ടം ജീവിതത്തില്‍ സംഭവിയ്ക്കാന്‍ പോകുന്നു എന്ന്. അങ്ങിനെയാണ് എന്റെ തുടക്കവും- ശോഭ പറഞ്ഞു. ഒപ്പം മോഹന്‍ലാലിനോട് അഞ്ച് ആഗ്രഹങ്ങള്‍ ശോഭ പങ്കുവച്ചു.
തനിക്ക് ഏറ്റവും വലിയ പ്ലാറ്റ് ഫോം ആണ് ബിഗ്ഗ് ബോസ്. ഒരു പ്ലാനോടു കൂടെയും അല്ല ഞാന്‍ ബിഗ്ഗ് ബോസിലേക്ക് വന്നത്. വെള്ളം പോലെ ഒഴിക്കിനൊത്ത് പോകുക. എന്നാല്‍ ഞാന്‍ തീയും ആണ്. ഒരുപാട് പ്രതീക്ഷകളും എനിക്കുണ്ട്. ബിഗ്ഗ് ബോസില്‍ വന്നത് എന്റെ ഡെസ്റ്റിനിയാണ് എന്ന് തന്നെ ഞാന്‍ പറയും.
വളരെ വലിയൊരു റിസ്‌ക് ആണ് ഞാന്‍ എടുത്തിരിയ്ക്കുന്നത്. വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നത്. എന്‍റെ സഹോദരന്‍ ഇതില്‍ പ്രശ്നം ഉണ്ടാക്കുമെന്നും ലാലേട്ടന്‍ ഒന്ന് അഭ്യര്‍ത്ഥിക്കണമെന്ന് ശോഭ പറഞ്ഞു. ഞാന്‍ നല്ല കുട്ടിയായി ഇരുന്നോളാം എന്ന് വാക്ക് കൊടുത്തിട്ടാണ് ശോഭ അകത്തേക്ക് പോകുന്നത്.
ഇതിനൊപ്പം തന്നെ മോഹന്‍ലാലിനോട് അഞ്ച് റിക്വസ്റ്റും എഴുതിയാണ് ശോഭ ബിഗ്ഗ് ബോസ് സീസണ്‍ 5 ലേക്ക് വന്നിരിയ്ക്കുന്നത്. തന്‍റെ സ്ഥാപനമായ വീവേഴ്‌സ് വില്ലേജിലുള്ളവര്‍ക്കും നെയ്ത്തുകാര്‍ക്കും കുടുംബത്തിനും ഒക്കെയുള്ള വിഷസ് ആണ് അഞ്ച് കാര്യങ്ങള്‍. അതില്‍ മൂന്നാമത്തെ കാര്യം കണ്‍ഫ്യൂഷന്‍ ആയത് കൊണ്ട് പിന്നെ പറയാം എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞു. മോഹന്‍ലാലിന് ഒരു പാവ സമ്മാനിച്ചാണ് ശോഭ അകത്തേക്ക് പോയത്.
'ഒരു നടൻ സംവിധായകനെ വഴക്കു പറഞ്ഞതായി ഞാൻ കരുതില്ല', മോഹൻലാലിനോട് അഖില്‍ മാരാര്‍
'ആ സ്വപ്‍നത്തിനുവേണ്ടിയാണ് ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്'; മോഹന്‍ലാലിനോട് സാഗര്‍ സൂര്യ