നാദിറയോട് സംസാരിക്കവേയാണ് ശോഭ ഇന്നലെ തോന്നിയ കാര്യം വെളിപ്പെടുത്തിയത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തുന്ന ഒന്നാമത്തെ മത്സരാര്‍ഥിയായി മാറിയിരിക്കുകയാണ് നാദിറ. വളരെ നാടകീയമായും ആകാംക്ഷഭരിതവുമായ സംഭവങ്ങള്‍ക്ക് ഒടുവിലായിരുന്നു നാദിറ ഗ്രാൻഡ് ഫിനാലെയില്‍ എത്തിയതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. നാദിറ പുറത്തായെങ്കില്‍ ബിഗ് ബോസിനെ താൻ ചോദ്യം ചെയ്യുമായിരുന്നുവെന്ന് ശോഭ വ്യക്തമാക്കി. നീ അര്‍ഹിക്കുന്നതായിരുന്നു അത് എന്നും ഷോയില്‍ ശോഭ വ്യക്തമാക്കി.
ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയതിനെക്കുറിച്ച് നാദിറയോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ശോഭ. കുറച്ചുകൂടി നിന്നിരുന്നെങ്കില്‍ ബിഗ് ബോസിനെ താൻ ചോദ്യം ചെയ്യുമായിരുന്നു എന്ന് ശോഭ നാദിറ പറഞ്ഞു. നീ അര്‍ഹിക്കുന്നതായിരുന്നുവെന്നും ശോഭ വ്യക്തമാക്കി. താനും അപ്പോള്‍ ചോദ്യം ചെയ്‍തേനെയെന്ന് പറയുന്നുണ്ടായിരുന്നു നാദിറയും. സ്‍ത്രീ പ്രാധാന്യം കണക്കിലെടുത്തിലെടുത്ത് ഇവിടെ സെറീനയെ നിലനിര്‍ത്തിയതല്ലേ. അപ്പോള്‍ എന്നെ പുറത്താക്കിയിരുന്നു എങ്കിലോ?. നിങ്ങളും ഞാൻ ഇവിടെ നില്‍ക്കണമെന്ന് പറഞ്ഞിരുന്നതിനാല്‍ നിങ്ങളെ ഇഷ്‍ടപ്പെടുന്ന ആള്‍ക്കാര്‍ക്കും എന്റെ പുറത്താകല്‍ അണ്‍ഫെയര്‍ ആയി തോന്നുമായിരുന്നു എന്ന് നാദിറ വ്യക്തമാക്കി.
undefined
നാദിറ പുറത്തായെന്ന തരത്തില്‍ ആയിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയിരുന്നത്. എല്ലാവരോടും യാത്ര ചോദിച്ച് വരാൻ പറയുകയായിരുന്നു നാദിറയോട്. തുടര്‍ന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോള്‍ വാതിലില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു ബിഗ് ബോസ്. വെല്‍ക്കം ടു ഫിനാലെ നാദിറയെന്ന് ഷോയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സര്‍പ്രൈസ്.
'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകള്‍. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറ ഒന്നാമതെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്ത് സെറീന ആണ്. മൂന്നാം സ്ഥാനത്ത് റിനോഷും ആണ്.
Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം