ബിഗ് ബോസ് പറഞ്ഞിട്ടും പിൻമാറാൻ തയ്യാറാകാതെ ശോഭ, കയ്യടിച്ച് മത്സരാര്‍ഥികള്‍

By Web TeamFirst Published Jun 15, 2023, 10:07 PM IST
Highlights

ശ്വാസംമുട്ടി തുടങ്ങിയിട്ടും ശോഭ ആ ടാസ്‍കില്‍ നിന്ന് പിൻമാറിയില്ല.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈഫ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്നതിനുള്ള ടാസ്‍കാണ് നടന്നുകൊണ്ടിരിക്കുന്നത്. 'അണ്ടര്‍ വാട്ടറെ'ന്ന് പേരിട്ട ഒരു ടാസ്‍കാണ് ഇന്ന് നടന്നത്. ശോഭയുടെ പോരാട്ടവീര്യം പ്രകടമാകുന്ന ഒരു ടാസ്‍കായിരുന്നു ഇത്.

സ്വിമ്മിംഗ് പൂളില്‍ ബിഗ് ബോസ് നിക്ഷേപിച്ചിരുന്ന നാണയങ്ങളില്‍ നിന്ന് സ്വന്തം ചിത്രം ആലേഖനം ചെയ്‍തത് കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ഇതിനായി എടുക്കുന്ന സമയം കണക്കാക്കിയാണ് വിജയികളുടെ ക്രമം നിശ്ചയിച്ചത്. സ്വിമ്മിംഗ് പൂളില്‍ ആയിരുന്നപ്പോള്‍ ശോഭയ്‍ക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു. സാധിക്കുന്നില്ലെങ്കില്‍ ശ്രമം ഉപേക്ഷിക്കാം എന്ന് പറഞ്ഞ് ബിഗ് ബോസ് നയം വ്യക്തമാക്കി. എന്നാല്‍ നെവര്‍ ഗിവപ്പ് എന്നത് ആപ്‍തവാക്യം പോലെ കരുതുന്ന ശോഭ പിൻമാറാൻ തയ്യാറായിരുന്നില്ല. ശോഭ പിന്നീടും ടാസ്‍കില്‍ തുടര്‍ന്നു. 7.7 മിനിട്ട് എടുത്തെങ്കിലും ശോഭ ടാസ്‍ക് പൂര്‍ത്തിയാക്കി. അവസാന സ്ഥാനത്താണ് ശോഭ എത്തിയത് എങ്കിലും അവരുടെ പോരാട്ടവീര്യത്തെ മറ്റുള്ളവര്‍ അഭിനന്ദിക്കുന്നതും കാണാമായിരുന്നു.

Latest Videos

ശോഭ- ഒരു പോയിന്‍റ്- 7.7 മിനിറ്റ്, സെറീന- രണ്ട് പോയിന്‍റ്- 4.33 മിനിറ്റ്, വിഷ്‍ണു- മൂന്ന് പോയിന്‍റ്- 3.58 മിനിറ്റ്, ജുനൈസ്- അഞ്ച് പോയിന്റ്- 2.52 മിനിറ്റ്,  റിനോഷ്- ആറ് പോയിന്‍റ്- 2.15 മിനിറ്റ്, ഷിജു- ഏഴ് പോയിന്‍റ്- 2.06 മിനിറ്റ്, മിഥുന്‍- എട്ട് പോയിന്റ്- 1.8 മിനിറ്റ്, നാദിറ- ഒമ്പത് പോയിന്‍റ്- 1.6 മിനിറ്റ്, അഖില്‍- 10 പോയിന്‍റ്- 27 സെക്കന്‍ഡ് എന്നിങ്ങനെയാരുന്നു 'അണ്ടര്‍ വേള്‍ഡ്' ടാസ്‍കിലെ വിജയികളുടെ ക്രമം.

ടിക്കറ്റ് ടു ഫിനാലെ അവസരത്തിനായുള്ള ടാസ്‍കുകളില്‍ രണ്ട് മത്സരം കഴിയുമ്പോള്‍ ഒന്നാമത് നില്‍ക്കുന്നത് നാദിറയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാദിറ ആകെ രണ്ട് പോയിന്‍റ് മാത്രമാണ് നഷ്‍ടപ്പെടുത്തിയത്. നേടിയത് ആകെ 28 പോയിന്‍റുകളും.  22 പോയന്റുകളുമായി റിനോഷ് രണ്ടാമതും സെറീന 18 പോയന്റുകളുമായി തൊട്ടുപിന്നാലെയുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!