ഈ സീസണിലെ അവസാന പോരട്ടത്തില്‍ വിജയ സാധ്യതകളും തന്‍റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥിയായ ശാലിനി നായര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫൈനലിനോട് അടുക്കുകയാണ്. അഖില്‍ മാരാര്‍, ജുനൈസ്, ഷിജു, സെറീന, റെനീഷ, ശോഭ എന്നിവരാണ് അവസാനഘട്ടത്തിലുള്ള ആറുപേര്‍. ഇവരില്‍ ആരാണ് ബിഗ്ബോസ് മലയാളം അഞ്ചാം സീസണ്‍ വിജയ കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് കേരളം. ഈ സീസണിലെ അവസാന പോരട്ടത്തില്‍ വിജയ സാധ്യതകളും തന്‍റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥിയായ ശാലിനി നായര്‍.
ശാലിനി നായരുടെ വാക്കുകള്‍
undefined
ബിഗ് ബോസിന്‍റെ ഈ സീസണിലെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. എന്റേതല്ലാത്ത കാരണത്താല്‍ ഈ സീസണിന്‍റെ ആദ്യസമയത്ത് ഒരു വിവാദത്തിലും പെട്ടിരുന്നു. കോമണറായി വന്ന ഗോപികയുടെ പേരിലായിരുന്നു അത്. എന്നാല്‍ അതില്‍ കൃത്യമായ വിശദീകരണം നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി. ഈ സീസണ്‍ പൊതുവില്‍ ചിലരുടെ പെര്‍ഫോമന്‍സുകളില്‍ ഉയര്‍ന്നുവന്ന സീസണെന്ന് പറയാം. അതില്‍ അഖില്‍ മാരാരും, ജുനൈസും, ശോഭയും എല്ലാം ഉണ്ട്.
അകത്ത് കയറുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ ചില മത്സരാര്‍ത്ഥികളെ വ്യക്തിപരമായി പരിചയം ഉണ്ടായിരുന്നു. അവര്‍ അകത്തും നന്നായി മത്സരിക്കും എന്നറിയാമായിരുന്നു. അതില്‍ മൂന്നുപേര്‍ അവസാനഘട്ടത്തില്‍ എത്തിയിട്ടുണ്ട്. അതുതന്നെ സന്തോഷം. ജുനൈസിനെയും, അഖില്‍ മാരാരെയും, ഷിജു ചേട്ടനെയും പരിചയമുണ്ടായിരുന്നു.
ബിഗ് ബോസില്‍ കയറും മുന്‍പ് വന്ന വീഡിയോയില്‍ അടക്കം കുറേ ഹേറ്റേഴ്‍സുമായി അകത്ത് കയറിയ ആളാണ് അഖില്‍ മാരാര്‍. എന്നാല്‍ പിന്നീട് ആ എതിര്‍ത്തവരെയും അദ്ദേഹം ഫാന്‍ ആക്കിയെന്നാണ് തോന്നുന്നത്. ഇപ്പോഴത്തെ ബിഗ് ബോസില്‍ ഒന്നാം സ്ഥാനത്തേക്ക് വരാന്‍ സാധ്യത അദ്ദേഹത്തിന് തന്നെയാണ്. കാരണം സീസണ്‍ ഡള്ളായിരുന്ന പല സമയത്തും ഒരു എന്‍റര്‍ടെയ്‍നറായി ഷോ വളരെ മനോഹരമാക്കിയിട്ടുണ്ട് അഖില്‍.
ജുനൈസിനെ എനിക്ക് മുന്‍പേ അറിയാം. ഒരു സഹോദരനോടുള്ള സ്നേഹം കൊണ്ട് ജുനൈസ് കപ്പ് നേടണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഷോയുടെ പോക്കില്‍ അത് എത്രത്തോളം സാധ്യമാണെന്ന് അറിയില്ല. എങ്കിലും രണ്ടാം സ്ഥാനത്ത് വന്നാല്‍ പോലും സന്തോഷമാണ്. ഏറെ ആഗ്രഹമുള്ള വ്യക്തിയാണ് ജുനൈസ്. അവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. അവന് നല്ല ഭാവിയിലേക്ക് വളരാന്‍ ഈ ഷോ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ. പലപ്പോഴും പുറത്ത് കുത്തിത്തിരിപ്പ് എന്ന് പലരും ആരോപിച്ച ജുനൈസിന്‍റെ വാദങ്ങള്‍ ശരിക്കും അവനെ ശക്തനാക്കിയിട്ടുണ്ട്. അത് പുറത്തുനിന്നും വന്ന പഴയ മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണ്.
ഷിജു ചേട്ടനെക്കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. ഈ കൂട്ടത്തില്‍ കാണുമ്പോള്‍ ദുര്‍ബല മത്സരാര്‍ത്ഥി എന്ന് തോന്നിയെങ്കിലും തടസ്സങ്ങള്‍ തട്ടിമാറ്റിയാണ് അവസാനം വരെ ഷിജു ചേട്ടന്‍ എത്തിയത്. അതും മനോഹരമായി ഗെയിം കളിച്ചുകൊണ്ട്.
ശോഭ എന്നത് ഒരു അടിമുടി ഗെയിമറാണ്. അതിനായാണ് അവര്‍ ഷോയിലേക്ക് വന്നത്. അവരുടെ വിട്ടുകൊടുക്കാത്ത സ്വഭാവം എനിക്കിഷ്‍ടമാണ്. സീസണ്‍ 4 ല്‍ ലക്ഷ്‍മി പ്രിയ എങ്ങനെ മികച്ച മത്സരാര്‍ത്ഥിയായോ, ആ രീതിയില്‍ മറ്റൊരു ഗെയിമിലൂടെയാണ് ശോഭ ശ്രദ്ധ നേടിയത്. എന്നാല്‍ എന്‍റെ ഒരു ഫേവറേറ്റ് മത്സരാര്‍ത്ഥിയല്ല അവര്‍. പക്ഷെ നന്നായി ഗെയിം കളിച്ചാണ് അവര്‍ ഇവിടെവരെ എത്തിയത്. അതുപോലെ തന്നെ റെനീഷയും ഏറെ പൊരുതിയാണ് അവസാന ഫൈനലില്‍ എത്തിയത്.
നാദിറയെക്കുറിച്ച് എന്തെങ്കിലും പറയാതിരിക്കാന്‍ ആകില്ല. ഇതുവരെ ബിഗ് ബോസില്‍ വന്ന ഏറ്റവും മികച്ച ട്രാന്‍സ് മത്സരാര്‍ത്ഥിയാണ് നാദിറ. അവള്‍ പണപ്പെട്ടിയുമായി പോകാന്‍ തീരുമാനിച്ചത് ഏറ്റവും മികച്ച തീരുമാനമാണ്. ശരിക്കും ഈ തീരുമാനത്തിലൂടെ ഈ ഷോയുടെ റണ്ണറപ്പ് ആരാണെന്ന് ചോദിച്ചാല്‍ നാദിറ എന്ന് ഞാന്‍ പറയും. ആദ്യഘട്ടത്തിലെ പ്രതിസന്ധികളെ നേരിട്ട് ഒരോ പടിയായി കയറിവന്ന് ഒടുക്കം ടിക്കറ്റ് ടു ഫിനാലെ നേടിയത് മറക്കാന്‍ കഴിയാത്ത പോരാട്ടമാണ്. നാദിറ ശരിക്കും വിന്നറായാണ് മടങ്ങിയത്.
ഈ സീസണില്‍ ആര്‍ക്കാണ് സാധ്യത എന്നതിന് മാരാര്‍ എന്നാണ് ഇപ്പോഴത്തെ ഉത്തരം എന്നാല്‍ ജുനൈസിനെയും എനിക്ക് ഇഷ്‍ടമാണ്. അവന്‍ എവിക്ഷനില്‍ വന്നപ്പോഴെല്ലാം അവന് വേണ്ടി ഞാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ അവസാനഘട്ടത്തില്‍ പ്രിയപ്പെട്ടവര്‍ ഒന്നിച്ച് വരുമ്പോള്‍ ആര്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിക്കുന്നില്ല. എല്ലാവരും നല്ല മത്സരാര്‍ത്ഥികള്‍ തന്നെ. ഫിനാലെ കാണാന്‍ മുംബൈയ്ക്ക് ടിക്കറ്റ് എടുത്തതാണ് എന്നാല്‍ അവസാനം ചില വ്യക്തിപരമായ കാരണങ്ങളാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മുൻവിധികളെ മാറ്റിമറിച്ച മത്സരാർത്ഥി, മാരാരുടെ 'ബഡി'; 'ആണ്ടവർ' എന്ന ഷിജു അബ്‍ദുള്‍ റഷീദ്
ബിഗ് ബോസ് കപ്പ് ആര്‍ക്ക്?, നാദിറ ചെയ്‍തത് ശരിയോ?, പ്രതികരണവുമായി സാഗര്‍ സൂര്യ
നൂറാം ദിവസമെത്താതെ പടിയിറങ്ങിയാലും നാദിറ മെഹ്‌റിന് വിജയിയാണ്!