വെറുപ്പ് ഉള്ളില്‍ വെച്ച് ഇരിക്കരുതെന്നായിരുന്നു അഖിലിന് ഒപ്പം ശോഭയേയും നിര്‍ത്തി വിശ്വനാഥൻ നിര്‍ദ്ദേശിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ കുടുംബ സമാഗമം വേറിട്ട ഒരു അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക്. ബിഗ് ബോസിലെ ഫാമിലി വീക്കിന്റെ ഭാഗമായിട്ട് മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ വീട് സന്ദര്‍ശിക്കുകയായിരുന്നു. ശോഭയുടെ അമ്മയും അച്ഛനും ഇന്ന് ഹൗസില്‍ എത്തിയിരുന്നു. മകള്‍ ശോഭയെയും അഖില്‍ മാരാരെയും വിളിച്ച് അച്ഛൻ വിശ്വനാഥൻ ഒരു ഉപദേശം നല്‍കിയ രംഗം പ്രേക്ഷകര്‍ക്കും ഹൃദ്യമായ നിമിഷമായിരുന്നു.
രണ്ട് പേരുടെയും മനസില്‍ ഒന്നുമുണ്ടാകരുതെന്നായിരുന്നു അഖിലിനോട് ശോഭയുടെ അച്ഛൻ വിശ്വനാഥൻ നിര്‍ദ്ദേശിച്ചത്. എല്ലാം തമാശയ്‍ക്കാണ് എന്ന് പറയാം. ഗെയ്‍മാണ് അത്. മനസ്സില്‍ ഒരു വെറുപ്പായിട്ട് ഉണ്ടാകരുത്. നാളെ പുറത്ത് വന്ന് കണ്ടാലും വിഷയം ഉണ്ടാകരുത്. വെറുപ്പ് ഉള്ളില്‍ വെച്ച് ഇരിക്കരുതെന്നും അഖിലിന് ഒപ്പം ശോഭയേയും നിര്‍ത്തി വിശ്വനാഥൻ നിര്‍ദ്ദേശിച്ചു. അഖില്‍ മാരാരും ശോഭയും പലപ്പോഴും ഹൗസില്‍ വഴക്കിടുന്നത് സൂചിപ്പിച്ചാണ് വിശ്വനാഥൻ അക്കാര്യം മകളോട് പറഞ്ഞത്.
undefined
വളരെ മികച്ച സ്വീകരണമായിരുന്നു ശോഭ തന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയത്. ഓടിപ്പോയി അവരെ ശോഭ വാരിപ്പുണരുകയായിരുന്നു. ശോഭയുടെ മാതാപിതാക്കള്‍ ആയിരുന്നു ഏറ്റവും അവസാനം വീട്ടിലേക്ക് എത്തിയത്. എല്ലാവരോടും ഒരുപോലെയായിരുന്നു അവര്‍ ഇടപെട്ടത്.
ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.
Read More: ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം