'പഞ്ചഗുസ്തി' തോറ്റു തന്നാല്‍ ടിപ്പ് നല്‍കാമെന്ന് മിഥുനോട് റോബിന്‍; സംഭവിച്ചത്.!

By Web Team  |  First Published May 17, 2023, 1:40 PM IST

ഇത്തരത്തില്‍ അതിഥിയായി എത്തിയ റോബിന്‍ ടിപ്പിനായി അനിയന്‍ മിഥുന് നല്‍കിയ ഓഫറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്


തിരുവനനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന്‍റെ ഹോട്ടല്‍ വീക്കിലി ടാസ്കാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയിട്ടുണ്ട്. ജുനൈസാണ് ഈ ഹോട്ടലിന്‍റെ മാനേജറായി പ്രവര്‍ത്തിക്കുന്നത്. ഹോട്ടലില്‍ അതിഥികളെ പ്രീതിപ്പെടുത്തി പരമാവധി ടിപ്പ് നേടുക എന്നതാണ് ഹോട്ടലിലെ ഒരോ ജീവനക്കാരന്‍റെയും കര്‍ത്തവ്യം. 

ഇത്തരത്തില്‍ അതിഥിയായി എത്തിയ റോബിന്‍ ടിപ്പിനായി അനിയന്‍ മിഥുന് നല്‍കിയ ഓഫറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഊണ്‍ മേശയില്‍ ഇരുന്ന് പഞ്ച് പിടിക്കൽ മത്സരം മിഥുനുമായി നടത്താനായിരുന്നു റോബിന്‍റെ പരിപരാടി. മിഥുന്‍ തന്നോടൊപ്പം പഞ്ച് പിടിച്ച്  തോറ്റ് തരണം എന്നാൽ ടിപ്പ് തരാമെന്നാണ് റോബിൻ പറഞ്ഞത്. ടിപ്പ് വളരെ പ്രധാനപ്പെട്ട കാര്യം ആയതിനാല്‍ മിഥുന്‍ ഇത് അംഗീകരിക്കുമോ എന്നതാണ് കാഴ്ചക്കാരില്‍ ആകാംക്ഷയുണ്ടാക്കിയത്. 

Latest Videos

undefined

പഞ്ചഗുസ്തിയില്‍ തുടക്കത്തില്‍ രണ്ടുപേരും നല്ല രീതിയില്‍ മത്സരിക്കുകയും അവസാനം തനിക്ക് വേണ്ടി തോറ്റ് തരണമെന്നുമായിരുന്നു റോബിന്‍റെ ആവശ്യം. ഹൗസിലെ മറ്റ് അം​ഗങ്ങളെ കൂടി പഞ്ചഗുസ്തി കാണാൻ വിളിക്കാമെന്ന് പറഞ്ഞതോടെ കാര്യം പന്തിയല്ലെന്ന് മിഥുന് തോന്നി. കളിക്കാൻ താൽപര്യമില്ലെന്നും ടിപ്പ് തരാതെ വെറുതെ സൗഹൃദ മത്സരം കളിക്കാമെന്നും മിഥുൻ റോബിനോട് പറഞ്ഞു. അതിൽ റോബിന് വേണ്ടി മിഥുൻ‌ തോറ്റുകൊടുക്കുകയും ചെയ്തു.

മിഥുൻ വഴങ്ങാത്തതിനാൽ സംഭവം തമാശയാക്കി മാറ്റിയ റോബിൻ പിന്നീട് കണ്ട് അറിഞ്ഞ് ടിപ്പ് തരാമെന്നും മിഥുനെ അറിയിച്ചു. എന്തായാലും പഞ്ചഗുസ്തി വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ റോബിനെതിരെ മോശം പരാമര്‍ശങ്ങളാണ് പലരും ഉന്നയിക്കുന്നത്. കൈ കരുത്ത് കാണിക്കേണ്ട കളിയില്‍ കൈക്കൂലിയോ? എന്നത് അടക്കം കമന്‍റുകള്‍ സോഷ്യല്‍ മീഡിയ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്നുണ്ട്.

വിഷ്ണുവിന്‍റെ 'ഒറ്റപ്പെടല്‍ നമ്പര്‍'; 'നോ കോംപ്രമൈസ്' എന്ന് മാനേജര്‍ ജുനൈസ്

രജിത്ത് കുമാറിന്‍റെ പൈസ പിടിച്ചുപറിക്കാന്‍ ശ്രമിച്ച് സാഗര്‍; ടാസ്കിനിടയില്‍ നാടകീയ സംഭവങ്ങള്‍.!
 

click me!