എന്ത് ഉയര്‍ച്ചയാണ് റോബിനുണ്ടായത്?; ആരതി പൊടിക്ക് മറുപടിയുമായി റിയാസ്.!

By Web Team  |  First Published Jun 5, 2023, 9:46 AM IST

ഹോട്ടല്‍ ടാസ്കില്‍ എത്തിയ റോബിന്‍ ബിഗ്ബോസ് വീട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ പുറത്തുപോകേണ്ടി വന്നു. എന്നാല്‍ ബിബി കോടതി ടാസ്കില്‍ അതിഥിയായി എത്തിയ റിയാസ് തന്‍റെ ദൌത്യം പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്. 


കൊച്ചി: ബിഗ്ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥികളായിരുന്നു റോബിനും, റിയാസും. രണ്ടുപേരും ആ സീസണില്‍ ശത്രുക്കള്‍ തന്നെയായിരുന്നു. ഒടുവില്‍ റിയാസിനെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനാണ് റോബിന്‍ സീസണില്‍ നിന്നും പുറത്തായത്. അതിന് ശേഷവും ഇരുവരും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഗ്ബോസ് അഞ്ചാം സീസണില്‍ അതിഥികളായി ഇരുവരും വ്യത്യസ്ത ആഴ്ചകളില്‍ എത്തുകയും ചെയ്തു.

ഹോട്ടല്‍ ടാസ്കില്‍ എത്തിയ റോബിന്‍ ബിഗ്ബോസ് വീട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ പുറത്തുപോകേണ്ടി വന്നു. എന്നാല്‍ ബിബി കോടതി ടാസ്കില്‍ അതിഥിയായി എത്തിയ റിയാസ് തന്‍റെ ദൌത്യം പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്. ഇതിന് ശേഷം ഒരു അഭിമുഖത്തിലാണ് റോബിനെക്കുറിച്ച് റിയാസ് പ്രതികരിച്ചത്.  റോബിന്റെ ഉയര്‍ച്ച റിയാസ് ഇഷ്ടപ്പെടുന്നില്ല എന്ന് റോബിന്‍റെ വധു ആരതി പൊടി പറഞ്ഞിരുന്നു ഇതില്‍ സയന പ്ലസ് സൌത്ത് അഭിമുഖത്തില്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് റിയാസ് റോബിനെതിരെ ആഞ്ഞടിച്ചത്. 

Latest Videos

undefined

എന്ത് ഉയര്‍ച്ചയാണ് റോബിന്‍ നേടിയത്? എന്നായിരുന്നു റിയാസിന്‍റെ ചോദ്യം. സിനിമയാണോ, അതോ മറ്റെന്തെങ്കിലും? ഞാന്‍ എല്ലാവരുടെയും ഉയര്‍ച്ചയില്‍ സന്തോഷിക്കേണ്ട ആവശ്യമില്ല. ഞാന്‍ മദര്‍ തേരേസയൊന്നും അല്ല. അവര്‍ ഉയരുന്നതോ താഴുന്നതോ എന്‍റെ ജീവിതത്തെ ബാധിക്കുന്ന കാര്യമല്ലെന്ന് റിയാസ് ആദ്യം വ്യക്തമാക്കി. 

എന്നെ സംബന്ധിച്ച് ഉയര്‍ച്ചയ്ക്ക് ഒരു നിലവാരമുണ്ട്. എന്തെങ്കിലും രീതിയില്‍ ആരെങ്കിലും ഉയര്‍ന്നിട്ട് കാര്യമില്ല. ആര്‍ക്കും ഉയരാം. ഫെയ്മസാകാന്‍ ഇപ്പോള്‍ ധാരാളം വഴികളുണ്ടെന്നും റിയാസ് പറയുന്നു. ഒപ്പം ഞങ്ങള്‍ മുന്‍പ് ഒന്നിച്ച് ഒരു സ്ഥലത്ത് ഉണ്ടായിരുന്നു, അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു എന്നതാണ് ഞാന്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം. നിലപാടുകളോട് എതിര്‍പ്പുണ്ടെങ്കില്‍ ഞാന്‍ സംസാരിക്കും - റിയാസ് വ്യക്തമാക്കുന്നു. 

പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യും. എന്ത് നാടകവും കളിക്കും. എന്നെ സ്‌നേഹിക്കുന്നവരുടെ കണ്ണില്‍ പൊടിയിടും എന്നൊക്കെ പറയുന്നവര്‍ അറ്റന്‍ഷന്‍ സീക്കേഴ്‌സ് മാത്രമാണ്. അവരെ തിരിച്ചറിയുക എന്നതാണ് കഴിവെന്നും നേരിട്ടല്ലാതെ റോബിനെ ഉദ്ദേശിച്ച് റിയാസ് പറഞ്ഞു.

എല്ലാവര്‍ക്കും കിട്ടേണ്ടതല്ല പ്രശസ്തി. പ്രശസ്തിയ്‌ക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും കൂടെ വരുന്നുണ്ടെന്ന് റിയാസ് ചൂണ്ടിക്കാണിച്ചു. പ്രശസ്തിയിലല്ല കാര്യം ആ പ്രശസ്തിയ്ക്ക് ക്വാളിറ്റിയുണ്ടോ എന്നതിലാണ്. നമ്മളെ ഇഷ്ടപ്പെടുന്ന മനുഷ്യന്മാര്‍ നമ്മളെ എന്തെങ്കിലും ക്വാളിറ്റി കണ്ടാണോ ഇഷ്ടപ്പെടുന്നത്, നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും ക്വാളിറ്റിയുണ്ടോ എന്നതാണ് പ്രധാനമെന്നും റിയാസ് സൂചിപ്പിച്ചു. 

സെറീനയെ ഇഷ്ടമാണ്, നാദിറയ്ക്ക് പെങ്ങളെന്ന് പറയുന്നതെ കലിവരും: സാഗര്‍

'വല്ലാത്ത അനുഭവം, അനുഭവിച്ചാലേ അറിയൂ': ബി​ഗ് ബോസിനെ കുറിച്ച് മോഹൻലാൽ

click me!