ബിഗ് ബോസ് ഷോയിലെ വീക്ക്‍ലി ടാസ്‍കില്‍ റിനോഷിന്റെ പാട്ട്.
ബിഗ് ബോസ് ഷോയിലെ വീക്ക്‍ലി ടാസ്‍ക് എന്നും നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. വളരെ വാശിയോടെ ടാസ്‍കുകള്‍ നടക്കുമ്പോഴും രസകരമായ നിമിഷങ്ങളും സംഭവിക്കാറുണ്ട്. കഴിഞ്ഞ വീക്ക്‍ലി ടാസ്‍ക്കിലും അത്തരം രസകരമായ സംഭവങ്ങള്‍ ഉണ്ടായി. കൂട്ടായ്‍മയെ ഓര്‍മപ്പെടുത്തി ടാസ്‍കില്‍ പാട്ട് പാടുകയായിരുന്നു റിനോഷ്.
'കറക്കുകമ്പനി' എന്ന ടാസ്‍കാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇത് സംഘം ചേർന്നുള്ള യുദ്ധമാണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. ആ നാല് പേർ സൗഹൃദങ്ങൾക്കിടയിൽ നിന്നുള്ള സംഘങ്ങൾ ആയിരിക്കണമോ അതോ വ്യക്തിപരമായി മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കണമോ എന്നത് മത്സരാർത്ഥികളുടെ യുക്തിയാണ്. ഗാർഡൻ ഏരിയയിൽ നാല് വശങ്ങൾ കയറുകൾ കൊണ്ട് ബന്ധിച്ച ചതുരാകൃതിയിൽ ഉള്ള ഒരു കളം ഉണ്ടായിരിക്കും. അതിൽ മൂന്ന് വശങ്ങളിലെ കയറുകൾ കറുത്ത നിറത്തിലുള്ളതും ഒരുവശത്തെ കയർ ചുവപ്പ് നിറത്തിലുള്ളതും ആയിരിക്കും. കളത്തിനുള്ളിൽ വലിയൊരു ബോക്സും അതിന്റെ ഓരോ വശങ്ങളിലും മത്സരാർത്ഥികളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ടാകും. മത്സരം ആരംഭിക്കുമ്പോൾ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏതെങ്കിലും നാല് മത്സരാർത്ഥികൾ കളത്തിനുള്ളിൽ വന്ന് നിന്ന് ബോക്സിന്റെ നാല് വശങ്ങളിലും പിടിച്ചു കൊണ്ട് നിൽക്കുക. ആദ്യം ഏത് നാല് പേരാണ് ബോക്സ് പിടിക്കേണ്ടതെന്ന് ബുദ്ധിപൂർവ്വം തീരുമാനിക്കേണ്ടതാണ്. നിശ്ചിത ഇടവേളകളിൽ മണി മുഴങ്ങുമ്പോൾ മത്സരാർത്ഥികളുടെ കയ്യിൽ ഇരിക്കുന്ന ബോക്സ് വലത്തോട്ടോ ഇടത്തോട്ടോ കറങ്ങി കൊണ്ടിരിക്കണം. മണിമുഴക്കം നിൽക്കുന്ന സമയത്ത് ബോക്സ് നിശ്ചലമാക്കണം. അടുത്ത മണി മുഴങ്ങുന്നത് വരെ ബോക്സ് ചലിപ്പിക്കരുത്. ആ സമയം ചുവപ്പ് കയറിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ബോക്സിന്റെ ഭാഗത്തെ ചിത്രങ്ങളിൽ ഉള്ള മത്സരാർത്ഥികളിൽ നിന്ന് ഒരു വ്യക്തി മത്സരത്തിൽ നിന്നും പുറത്താകുകയും അടുത്ത നോമിനേഷനിൽ ഉൾപ്പെടുന്നതും ആണ്.
undefined
അത്തരത്തിൽ പുറത്താക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത് എല്ലാ മത്സരാർത്ഥികളും ചേർന്നാണ്. ഇങ്ങനെ പുറത്താകുന്ന വ്യക്തികൾ ഓരോ ജോഡികളായി ബന്ധിതരാകുകയും അറിയിപ്പ് ലഭിക്കുന്ന സമയത്ത് ഒഴികെ ടാസ്‍കിന്റെ അവസാനം വരെ ഊണിലും ഉറക്കത്തിലും ഉൾപ്പടെ മുഴുവൻ സമയവും അതേ രീതിയിൽ തന്നെ തുടരേണ്ടതും ആണ്. ഇത്തരത്തിൽ തുടരുക. ബോക്സ് പിടിക്കുന്നത് കൈമാറണമെന്ന് തോന്നിയാൽ പുറത്തുള്ള ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ആരൊക്കെ ബോക്സ് പിടിച്ച് നിൽക്കണമെന്ന് യുക്തി പൂർവ്വം തീരുമാനിക്കുക. ഒരുതവണ പുറത്തായവർക്ക് ബോക്സ് പിടിക്കാൻ അർഹത ഉണ്ടായിരിക്കില്ല. ഒടുവിൽ ബോക്സ് പിടിച്ചു നിൽക്കുന്നവർ ആകും ടാസ്‍ക് വിജയികൾ. വിജയിക്കുന്നവർക്ക് ഒരാഴ്ചത്തെ നോമിനേഷൻ മുക്തി ലഭിക്കും.
ഷിജു, നാദിറ, മിഥുൻ, റിനോഷ് എന്നിവരായിരുന്നു വിജയിച്ചത്. നാല് പേര്‍ മാത്രം ബാക്കി നില്‍ക്കേ വിഷ്‍ണു ബോക്സ് താഴെയിട്ടതാണ് ഇവരെ വിജയേത്തിലേക്ക് നയിച്ചത്. 'ഇനിയൊരിക്കലും പിരിയില്ല ഞങ്ങള്‍' എന്ന വരികളുള്ള 'മലർക്കിളി ഇണ'യുടെ എന്ന ഗാനം റിനോഷ് പാടിയത് ടാസ്‍കിന്റെ സമര്‍ദ്ദം കുറയ്‍ക്കുന്നതും കാണാമായിരുന്നു. വിഷ്‍ണു, മിഥുൻ, അനു എന്നിവര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു റിനോഷ് പാട്ട് പാടി ആസ്വാദ്യകരമാക്കിയത്.
Read More: മാരാരും ജുനൈസും പൂളിലേക്ക് വിളിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഒമര്‍ ലുലു