'കൂള്‍ ബ്രോ' ഫിനാലെയ്‍ക്കെത്തി, റിനോഷിന്റെ വീഡിയോ പുറത്ത്

By Web TeamFirst Published Jul 2, 2023, 3:44 PM IST
Highlights

റിനോഷ് ഗ്രാൻഡ് ഫിനാലെയ്‍ക്ക് എത്തുന്നതിന്റെ വീഡിയോ പുറത്ത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഇനി മിനിട്ടുകള്‍ മാത്രമേ ഉള്ളൂ. ആരായിരിക്കും വിജയ കിരീടം ചൂടുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും മത്സരാര്‍ഥികളുമെല്ലാം. പുറത്തുപോയ മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയെങ്കിലും റിനോഷിനെ കാണാതിരുന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഗ്രാൻഡ് ഫിനാലെയ്‍ക്കായി റിനോഷെത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ശക്തനായ ഒരു മത്സരാര്‍ഥിയും ആരാധക പിന്തുണയുമുണ്ടായിരുന്ന റിനോഷിന് ആരോഗ്യം മോശമായതിനെ തുടര്‍ന്നായിരുന്നു പുറത്തുപോകേണ്ടിവന്നത്.. സ്‍കിൻ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഐസൊലേഷനില്‍ കഴിയേണ്ടിവന്നതിനാലാണ് ഷോയില്‍ നിന്നു പുറത്തുപോകാൻ റിനോഷ് തീരുമാനിച്ചത്. മോഹൻലാല്‍ പങ്കെടുത്ത വരാന്ത്യ എപ്പിസോഡില്‍ തന്നെയായിരുന്നു റിനോഷ് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് റിനോഷ് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലൈവില്‍ എത്തുകയും മികച്ച അനുഭവമാണ് എന്ന് വ്യക്തമാക്കുകയും ബിഗ് ബോസ് ഷോ വിജയിപ്പിക്കണെമെന്നും അഭ്യര്‍ഥിച്ചിരുന്നു.

Latest Videos

കപ്പ് നേടണമെന്നൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുകയായിരുന്നു റിനോഷ്. പക്ഷേ എനിക്ക് എക്സീപിരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു. നിങ്ങള്‍ എന്തായാലും ഷോ കാണണം. ഇനി ഒരാഴ്‍ച കൂടിയേ ഉള്ളൂ. ഈ സീസണ്‍ ഇത്രയും മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ പിന്തുണയോടെയാണ്. അവിടെ ഒരുപാട് അര്‍ഹതയുള്ള മത്സരാര്‍ഥികള്‍ ഹൗസില്‍ ഉണ്ട്. എനിക്കും വ്യക്തിപരമായി ഇഷ്‍ടമുള്ള ആളുണ്ടാകും ഹൗസില്‍, പക്ഷേ വോട്ട് ചെയ്യണം എന്ന് പറയാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് രാഷ്‍ട്രീയം പോലുള്ള പരിപാടിയാണ്. ഒറ്റ വോട്ട് മാത്രമേ ഉള്ളൂ. ഞാൻ ഒരാളെയും സ്വാധീനിക്കാൻ ഇഷ്‍ടപ്പെടുന്നില്ല. നിങ്ങള്‍ക്ക് ഇഷ്‍ടമുള്ളയാള്‍ക്ക് വോട്ട് ചെയ്യണം. ഒരുപാട് കാര്യങ്ങള്‍ ഷോയിലൂടെ മനസിലാക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും പ്രധാനമാണ്. ഷോ വലിയ വിജയമായി മാറട്ടേ. ഞാൻ ഒരുപാട് വീഡിയോകളൊക്കെ കണ്ടു. പക്ഷേ എന്നെ ഡീഗ്രേഡ് ചെയ്യുന്ന വീഡിയോകളും ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാൻ അതിന്റെ കമന്റ്‍സ് നോക്കുമ്പോള്‍ ഒരുപാട് സ്‍നേഹമാണ് എനിക്ക് ലഭിക്കുന്നത്.  ഇതിലും വലിയ സന്തോഷം ഇല്ല. ശരിക്കും ഞാൻ അതില്‍ ആവേശഭരിതനാണ്.

എന്നെ പിന്തുണയ്‍ക്കുന്ന ആളുകള്‍ ആരെങ്കിലും മോശമായി സംസാരിച്ചുവോ എന്ന് എനിക്ക് അറിയത്തില്ല. അങ്ങനെ സന്ദര്‍ഭവശാല്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ സോറി. തമാശവിട്ട് കുടുംബത്തെ കൊണ്ടുവരുന്ന തരത്തിലുള്ള ഡിഗ്രേഡ് ശരിയല്ല. അത് നല്ലതല്ല എന്നും റീനീഷ് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

Read More: 'നമ്മുടെ മുഖത്ത് ആ ഷോക്കുണ്ടായിരുന്നു, ആരും അപ്പോള്‍ തകര്‍ന്നുപോകും', റെനീഷയുടെ വിഷയത്തില്‍ ഷിജു

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!