'അഞ്‍ജൂസ് മെസേജ് അയച്ചോ?', റെനീഷയുടെ ചോദ്യത്തിന് തന്ത്രപൂര്‍വം മറുപടിയുമായി സഹോദരൻ

By Web TeamFirst Published Jun 22, 2023, 11:01 AM IST
Highlights

റെനീഷയുടെ സഹോദരൻ ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇന്നലെ റെനീഷയുടെ സഹോദരനും അമ്മയുമെല്ലാം എത്തിയിരുന്നു. ഫാമിലി വീക്കിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. സഹോദരൻ റെനീഷയോട് സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഞ്‍ജൂസ് എന്തെങ്കിലും മെസേജ് അയച്ചിരുന്നുവോന്ന ചോദ്യത്തിന് തന്ത്രപൂര്‍വമാണ് റെനീഷയുടെ സഹോദരൻ മറുപടി പറഞ്ഞത്.

അഞ്‍ജൂസ് ഇറങ്ങിയിട്ട് മെസേജ് അയച്ചോ തങ്ങളോട് കാണിച്ച സൗഹൃദം റിയലാണോയെന്ന് മനസിലാക്കാനാണ് എന്നായിരുന്നു റെനീഷ ചോദിച്ചത്. എന്നാല്‍ ഞാൻ ഒരു കാര്യം പറയട്ടേയെന്ന മുഖവുരയോടെ പരോക്ഷമായി ആയിരുന്നു സഹോദരൻ അനീഷ് റെനീഷയ്‍ക്ക് മറുപടി നല്‍കിയത്. കൊച്ചിയില്‍ നിന്ന് ഫ്ലൈറ്റ് കയറി വന്നത് ഒറ്റയ്‍ക്കല്ലേ നീ. എന്തിനാണ് നീ വന്നത്, 100 ദിവസം നില്‍ക്കാനല്ലേ, അങ്ങനെ 100 ദിവസം നിന്നാലെ കപ്പ് കിട്ടൂ. ഇവിടെയുള്ള എല്ലാവരും ഒരേ ഉദ്ദേശ്യത്തിലാണ് വന്നത്, അല്ലേ?. ലക്ഷ്യം ഒന്നാണ്.  ഇത് ഒരു കുടുംബമാണ്, ഒറിജിനല്‍സായിട്ടാണ് വന്നത്, ശത്രുതയുണ്ടാകാം, സൗഹൃദമുണ്ടാകാം, എന്നാല്‍ ലക്ഷ്യം കപ്പ് ആണ്, അതിനാണ് പ്രധാന്യം കൊടുക്കേണ്ടത് എന്നും അനീഷ് റെനീഷയോട് പറഞ്ഞു.

Latest Videos

സെറീനയുടെ അമ്മയും ആന്റിയും മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് അമ്മയ്‍ക്കൊപ്പം റെനീഷയോട് വിശേഷങ്ങള്‍ പറയവേ മറ്റൊരു ഉപദേശവും അനീഷ് നല്‍കിയിരുന്നു. ദുബായ്‍യില്‍ നിന്ന് ചോക്ലേറ്റുകള്‍ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‍യില്‍ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും ഉദാഹരണത്തിന്റെ രീതിയില്‍ അനീഷ് വ്യക്തമാക്കി. എന്താ എന്ന സംശയത്തോടെ റെനീഷ ചോദിച്ചപ്പോള്‍ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറഞ്ഞു. അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്‍യില്‍ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാല്‍ അമൃതും വിഷം എന്നും പറയുന്നുണ്ടായിരുന്നു അനീഷ്.

ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.

Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!