'എനിക്ക് ഉമ്മ തരുമോ', സെറീനയുടെ പിണക്കം മാറ്റുന്ന റെനീഷ- വീഡിയോ പുറത്ത്

By Web TeamFirst Published Apr 12, 2023, 8:07 PM IST
Highlights

ബിഗ് ബോസ് ടാസ്‍കില്‍ സംഭവിച്ച കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു സെറീനയും റെനീഷയും.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ അടുത്ത സുഹൃത്തുക്കളാണ് റെനീഷയും സെറീനയും അഞ്ജൂസും. ബിഗ് ബോസില്‍ ഇവരുടെ സൌഹൃദ രംഗങ്ങള്‍ ആകര്‍ഷകമാകാറുമുണ്ട്. എന്നാല്‍ വീക്ക്‍ലി ടാസ്‍കിന്റെ ഭാഗമായുള്ള തര്‍ക്കത്തില്‍ അഞ്‍ജൂസും സെറീനയും ഇടഞ്ഞു. റെനീഷയും സെറീനയും ഇതുസംബന്ധിച്ച് സംസാരിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

റെനീഷ പറയുന്ന കാര്യങ്ങള്‍ സെറീനയെ ഒരുതരത്തിലും സമാധാനിപ്പിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. നാണമുണ്ടോ അഞ്‍ജൂസിന് ഇങ്ങനെ പറയാൻ എന്നാണ് സെറീന ചോദിക്കുന്നത്. അവളുടെ മനസല്ല, അവളുടെ നാവാണ് ചതിച്ചത് എന്ന് റെനീഷ പറയുന്നു. നാണമുണ്ടോയെന്നൊക്കെ അവളോട് ചോദിക്കല്ലേ എന്ന് റെനീഷ പറയുന്നു. എന്തുകൊണ്ടാണ് നമ്മള്‍ പല കാര്യങ്ങളും സംസാരിക്കാത്തെ പുറത്തുപോയി പറയാം എന്ന് കരുതിയല്ലേ എന്ന് സെറീന തിരിച്ചുചോദിക്കുന്നു. അവള്‍ക്ക് ബുദ്ധിയുണ്ട് എന്നൊക്കെയല്ലേ എപ്പോഴും അഞ്‍ജൂസ് പറയുന്നതെന്നും സെറീന പറയുന്നു. അതിനിടയില്‍ സെറീനയോട് ഉമ്മ തരുമോ എന്ന് റെനീഷ ചോദിക്കുന്നു. എന്തായാലും ഇവരുടെ സൌഹൃദം മനോഹരമാണ് എന്നാണ് പ്രേക്ഷകരെങ്കിലും പറയുന്നത്.

Latest Videos

പുതിയ വീക്ക്‍ലി ടാസ്‍കിന് വെള്ളിയാങ്കല്ല് എന്നായിരുന്നു പേര്. ഈ വീക്കിലി ടാസ്‍കിൽ വിഷ്‍ണു, മിഥുൻ, സാ​ഗർ , ജുനൈസ്, അഖിൽ മാരാർ എന്നിവർ കടൽകൊള്ളക്കാരും റെനീഷ മനീഷ, ​ഗോപിക, ദേവു, ഹനാൻ എന്നിവർ ഏഴ് സമുദ്രങ്ങൾക്കും അധിപരമായ സമുദ്ര അധികാരികളും ആയിരിക്കും. ബാക്കി ഉള്ള ഒൻപത് പേരും കടൽ വ്യാപാരികളാണ്. വ്യാപാരികൾക്ക് ഓരോരുത്തർക്കും വലിയ ബോട്ടുകളും കടൽ കൊള്ളക്കാർ ഓരോരുത്തർക്കും ചെറിയ ബോട്ടുകളും കൊളുത്തുള്ള കയറും നൽകും. വീടിന്റെ സർവ്വാധികാരവും സമുദ്ര അധികാരികൾക്ക് ആയിരിക്കുമെന്നും അറിയിച്ചിരുന്നു. കൊള്ളക്കാർക്ക് വീട്ടിൽ അധികാരം ഇല്ലെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി എവിടെയും പ്രവേശിക്കാവുന്നതാണ്. ​ഗാർഡൻ ഏരിയ വ്യാപാരികളുടെയും കൊള്ളക്കാരുടെയും ബോട്ടുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ആക്ടിവിറ്റി ഏരിയ നിറയെ രത്നങ്ങൾ ഉള്ള സമുദ്രവും ആയിരിക്കും. സൈറൻ മുഴങ്ങുമ്പോൾ വ്യാപാരികൾ എല്ലാവരും ​ഗാർഡൻ ഏരിയയിൽ നിന്നും സ്വന്തം ബോട്ടുകൾ എടുത്ത് ആക്ടിവിറ്റി ഏരിയയിലെ സമുദ്രത്തിൽ പോകേണ്ടതാണ്. അവിടെ ലഭിക്കുന്ന സമയത്തിനുള്ളിൽ പരമാവധി രത്നങ്ങൾ ശേഖരിച്ച് സൂക്ഷിച്ച് രണ്ടാമത്തെ സൈറന് പുറത്തു വരേണ്ടതാണ്.  

അങ്ങനെ വരുന്ന സമയത്ത് സമുദ്രാധികാരികൾ കരംപിരിക്കുന്ന അധികാരത്തിന്റെ പ്രതീകമായി വ്യാപാരികൾ ആക്ടിവിറ്റി ഏരിയയിൽ നിന്നും പുറത്തുവന്ന ശേഷം ലിവിം​ഗ് ഏരിയയിൽ വച്ചിട്ടുള്ള ഫ്ലാ​ഗുകൾ അവരുടെ ബോട്ടുകളിൽ വയ്ക്കേണ്ടതാണ്. സമുദ്രാധികാരികൾക്ക് എല്ലാവർക്കുമായി ആകെ ആറ് ഫ്ലാ​ഗുകൾ മാത്രമായിരിക്കും ലഭിക്കുക. അതിൽ എത്ര ഫ്ലാ​ഗുകൾ ഓരോരുത്തരും സ്വന്തമാക്കണമെന്ന് അധികാരികൾ ബുദ്ധിപൂർവ്വം ആലോചിച്ച് തീരുമാനിക്കുക. വ്യാപാരികൾ ഒരേസമയം അധികാരികളുടെയും കൊള്ളക്കാരുടെയും നിരീക്ഷണത്തിൽ ആയിരിക്കും.  വീടിന്റെ ഏത് ഭാ​ഗം ഉപയോ​ഗിക്കണമെങ്കിലും വ്യാപാരികൾ അധികാരികളെ സമീപിച്ച് ബോധ്യപ്പെടുത്തി രത്നങ്ങൾ നൽകേണ്ടതാണ്. ടാസ്കിന്റെ അവസാനം ഏറ്റവും കൂടുതൽ രത്നങ്ങൾ കൈവശം ഉള്ള വ്യക്തി ആയിരിക്കും ഈ ടാസ്കിലെ വിജയി. ആ വ്യക്തിയെ കാത്തിരിക്കുന്നത് നോമിനേഷൻ മുക്തി എന്ന സവിശേഷ നേട്ടമായിരിക്കും. 

Read More: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

click me!