'ബിബി ഡോളര്‍' നഷ്‍ടപ്പെട്ടെന്ന് സെറീന, റെനീഷയെ കള്ളീ എന്നേ വിളിക്കൂവെന്ന് മാരാര്‍

By Web Team  |  First Published May 18, 2023, 11:05 PM IST

റെനീഷ അത് അടിച്ചുമാറ്റാൻ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് സെറീനയോട് റിനോഷും ചോദിക്കുന്നുണ്ടായിരുന്നു.


ബിഗ് ബോസില്‍ 'ബിബി ഹോട്ടലെ'ന്ന ടാസ്‍കായിരുന്നു ഒരാഴ്‍ചയായി നടന്നുകൊണ്ടിരുന്നത്. ബിഗ് ബോസ് ഹൗസ് ആഢംബ ഹോട്ടലായി മാറുകയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്‍ണനും ഡോ. രജിത്‍കുമാറും അതിഥികളായി വീട്ടില്‍ എത്തുകയും ചെയ്‍ത് ടാസ്‍കില്‍ ഏറ്റവും കൂടുതല്‍ ടിപ് സ്വന്തമാക്കുന്ന മത്സരാര്‍ഥിയായിരിക്കും വിജയിയാകുകയെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. തനിക്ക് ലഭിച്ച ടിപ്പ് മോഷണം പോയതായി സെറീന അറിയിക്കുകയും അത് സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്‍തതാണ് ഇന്നത്തെ എപ്പിസോഡിലെ ഒരു പ്രധാന സംഭവം.

തനിക്ക് ലഭിച്ച ടിപ്പ് നഷ്‍ടപ്പെട്ടെന്ന് ആദ്യം സെറീന ജുനൈസിനോടും സാഗറിനോടുമായിരുന്നു പറഞ്ഞ്ത്. ഇത് ഹോട്ടല്‍ മാനേജരായ റിനോഷിനെ ജുനൈസ് അറിയിക്കുകയും ചെയ്‍തു. ആര്‍ക്കൊക്കെ എത്ര ടിപ്പ് കിട്ടിയെന്ന് അറിയിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. തന്റെ 270 ബിബി ഡോളറാണ് കാണാതായത് എന്ന് സെറീന വ്യക്തമാക്കി.

Latest Videos

undefined

എന്നാല്‍ ഒരു കാര്യം തനിക്ക് പറയാനുണ്ടെന്ന് വ്യക്തമാക്കി റെനീഷ അപ്പോള്‍ എഴുന്നേറ്റു. ഹൗസ് ഡ്യൂട്ടി ചെയ്യുമ്പോള്‍ വാഷ് റൂമിന്റെ മുകളില്‍ നിന്ന് കിട്ടിയതാണ് ആ പണം. തിരിച്ചുകൊടുക്കണമെന്ന് ഞാൻ വിചാരിച്ചതാണ്. അത് സെറീനയുടേതാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും റെനീഷ വ്യക്തമാക്കി. പക്ഷേ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ആര്‍ക്കാണെങ്കിലും അത് തിരിച്ചു കൊടുക്കാമെന്ന് വിചാരിച്ചിട്ട് എന്റെ ദേഹത്ത് പോലും വെച്ചിട്ടില്ലായിരുന്നുവെന്നും റെനീഷ വ്യക്തമാക്കി. താൻ ഇവിടെ നടന്നുവന്നപ്പോള്‍ ആദ്യം പറഞ്ഞത് റെനീഷയോടാണ് എന്നായിരുന്നു സെറീനയ്‍ക്ക് വ്യക്തമാക്കാനുണ്ടായിരുന്നത്. അപ്പോള്‍ റെനീഷ പറഞ്ഞത്, മൊത്തം പോയാ എന്നായിരുന്നു എന്ന് സെറീന വ്യക്തമാക്കി.

അപ്പോഴെങ്കിലും റെനീഷയ്‍ക്ക് അക്കാര്യം പറയാമായിരുന്നുവെന്നും സെറീന ചൂണ്ടിക്കാട്ടി. എന്നാല്‍ ആ സമയത്ത് ടാസ്‍ക് തുടങ്ങിയിട്ടില്ലായിരുന്നു എന്നായിരുന്നു റെനീഷയുടെ മറുപടി. മാത്രവുമല്ല ഞാൻ മോഷ്‍ടിച്ചിട്ടില്ലെന്നും റെനീഷ എല്ലാവരോടുമായി വ്യക്തമാക്കി. റെനീഷ മോഷ്‍ടിച്ചതാണെന്ന് താൻ പറയുന്നില്ലെന്ന് സെറീനയും വ്യക്തമാക്കി. റെനീഷ അത് അടിച്ചുമാറ്റാൻ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് സെറീനയോട് റിനോഷും ചോദിച്ചു. ഇല്ല. ഒരിക്കലുമില്ല. അവള്‍ ഒരു സോഷ്യല്‍ മെസേജ് എല്ലാവര്‍ക്കും നല്‍കാനായിരിക്കും ശ്രമിച്ചത് എങ്കിലും ഞാൻ ചോദിച്ചപ്പോള്‍ പറയാമായിരുന്നുവെന്നും സെറീന റിനോഷിന് മറുപടി നല്‍കി. ഇവിടെ അടച്ചുമുറിയില്ല, സ്വര്‍ണം അടക്കമുള്ളതാണെന്ന് പറഞ്ഞ അഖിലും സംസാരത്തില്‍ ചേര്‍ന്നു. സ്വര്‍ണം എന്നൊന്നും പറയരുത് എന്ന് അറിയിച്ച് വിഷ്‍ണുവും എഴുന്നേറ്റും. അങ്ങനെ താരതമ്യം ചെയ്യരുത് എന്ന് ജുനൈസും ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. ഒരാളെ ആക്രമിക്കുമ്പോള്‍ കള്ളീയെന്ന പേരാണ് മത്സരാര്‍ഥികള്‍ വെച്ച് കൊടുക്കുന്നത് എന്നായിരുന്നു മിഥുന്റെ അഭിപ്രായം. കള്ളീ എന്നേ താൻ വിളിക്കൂവെന്ന് അഖില്‍ മറുപടി പറഞ്ഞു. ജുനൈസിനെ പെരുങ്കള്ളൻ എന്ന് വിളിച്ചപ്പോള്‍ ആരും ഇങ്ങനെ പറഞ്ഞില്ലല്ലോയെന്ന് അഖില്‍ ചോദിച്ചു. അഖില്‍ മാരാര്‍ പറഞ്ഞതിനോട് യോജിച്ച് ജുനൈസും അപ്പോള്‍ മിഥുന് നേരെ തിരിഞ്ഞു. അന്ന് അതിനെതിരെ എല്ലാവരും പറയുന്നുണ്ടായിരുന്നു ഇപ്പോള്‍ റെനീഷ മിണ്ടാണ്ട് കേട്ടിരിക്കുകയാണ് എന്ന് മിഥുൻ അനിയൻ വ്യക്തമാക്കി. ഈ സമയം റെനീഷ കരയുകയായിരുന്നു. എന്ത് സംഭവിച്ചാലും  തങ്ങളുടെ ബന്ധത്തില്‍ വിഷയം ഉണ്ടാകില്ലെന്ന് അനുവിനോട് സെറീന വ്യക്തമാക്കുന്നതും കാണാമായിരുന്നു.

Read More: 'കമന്റുകള്‍ കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി', കാമുകി ഈ അഭിമുഖം കാണണമെന്നും അഞ്‍ജൂസ്

click me!