ബിഗ് ബോസ് ടാസ്‍കില്‍ 'കാര്‍ത്തുമ്പി'യായി റെനീഷയും 'മാണിക്യ'നായി സെറീനയുമാണ് വേഷമിട്ടത്.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്ന പുതിയ ഒരു ടാസ്‍കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ പ്രധാന കഥാപാത്ര ജോഡികളായി മത്സരാര്‍ഥികള്‍ ഡാൻസ് ചെയ്യുക എന്ന ടാസ്‍കാണ് നടക്കുന്നത്. മനോഹരമായി ഓരോരുത്തരും ടാസ്‍കില്‍ പങ്കെടുത്തു. 'തേൻമാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്ര ജോഡികളായ 'മാണിക്യനായി സെറീനയും 'കാര്‍ത്തുമ്പി'യായി റെനീഷയും തകര്‍പ്പൻ പ്രകടനമാണ് നടത്തിയത്.
മത്സരാര്‍ഥികള്‍ ലഭിച്ച കഥാപാത്രമായി തന്നെ പെരുമാറണം എന്നായിരുന്നു നിര്‍ദ്ദേശം. 'തേൻമാവിൻ കൊമ്പത്ത്' എന്ന ഹിറ്റ് ചിത്രത്തില്‍ മോഹൻലാലും ശോഭനയും അവതരിപ്പിച്ച 'മാണിക്യ'നും 'കാര്‍ത്തുമ്പി'യും ഒന്നിച്ചുള്ള രംഗത്തിലെ ശ്രദ്ധായകര്‍ഷിച്ച വാക്കായിരുന്നു 'മുദ്ദുഗൗ' എന്നത്. മോഹൻലാല്‍ നായകനായ ചിത്രം 'തേൻമാവിൻ കൊമ്പത്ത്' ഇറങ്ങിയ കാലത്ത് പ്രേക്ഷകരുടെ സംഭാഷങ്ങളില്‍ ആ ഡയലോഗ് ആവര്‍ത്തിക്കപ്പെടാറുമുണ്ടായിരുന്നു. 'മാണിക്യനായി സെറീനയും 'കാര്‍ത്തുമ്പി'യായി റെനീഷയും 'മുദ്ദുഗൗ' ചെയ്യുന്ന രംഗം മനോഹരമായി പുനരാവിഷ്‍കരിക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
നേരത്തെ മറ്റൊരു ടാസ്‍കില്‍ 'നാഗവല്ലി' എന്ന കഥാപാത്രമായി റെനീഷയും 'സമ്മര്‍ ഇൻ ബത്‍ലഹേ'മിലെ 'ആമി'യായി സെറീനയും ഡാൻസ് ചെയ്‍തിരുന്നു. റെനീഷയും സെറീനയും ടാസ്‍കില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. 'നാഗവല്ലി' എന്ന കഥാപാത്രമായി റെനീഷ ദിവസം മുഴുവൻ പ്രകടനം നടത്തുന്നത് കാണാമായിരുന്നു. 'ആമി'യായ സെറീനയെ കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞ് മനസിലാക്കിയതും റെനീഷയായിരുന്നു.
ഓരോ മത്സരാര്‍ഥിക്കും വ്യത്യസ്‍ത മൂല്യങ്ങളുള്ള 200 കോയിനുകളാണ് ബിഗ് ബോസ് നല്‍കിയിരുന്നത്. ഓരോരുത്തരുടെയും യുക്തി പോലെ ഓരോ മത്സരാര്‍ഥിയുടെയും പ്രകടനം വിലയിരുത്തി കോയിൻ നല്‍കാം എന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പലരും സ്വന്തം താല്‍പര്യങ്ങള്‍ കോയിൻ നല്‍കുന്നതില്‍ പ്രതിഫലിപ്പിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ കലാപ്രാവീണ്യത്തെ അടയാളപ്പെടുത്തുന്ന പുതിയ ടാസ്‍ക് രസകരമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു