ഹോട്ടൽ ടാസ്ക് ആണ് കഴിഞ്ഞ ദിവസം മുതൽ ബിബി ഹൗസിൽ നടക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അതിന്റെ പകുതി ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ സീസണുകളിൽ നിന്നും വിപരീതമായി മുൻ സീസണിലെ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ഹൗസിൽ കയറി കഴിഞ്ഞു. പൊതുവിലുള്ള സീസൺ അഞ്ചിന്റെ ഒഴുക്കൻ മട്ട് മാറ്റി ഗെയിം ചെയ്ഞ്ച് കൊണ്ടുവരാനാണ് ഇരുവരും അവിടെ എത്തിയിരിക്കുന്നത്. അതിൽ കുറച്ചൊക്കെ വിജയിച്ചുവെന്നും പറയാം. ഇതിനിടെ രജിത്തിനോട് സാഗർ അതിക്രമം കാണിച്ചിരിക്കുകയാണെന്നാണ് പുതിയ പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്.
ഹോട്ടൽ ടാസ്ക് ആണ് കഴിഞ്ഞ ദിവസം മുതൽ ബിബി ഹൗസിൽ നടക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെ ഇംപ്രെസ ചെയ്യിച്ച് അതിഥികളുടെ കയ്യിൽ നിന്നും പണം കരസ്ഥമാക്കണം. എന്നാൽ ഭേദപ്പെട്ട ലാഭം നേടാൻ ആർക്കും സാധിച്ചിട്ടുമില്ല. ഇതിനിടയിൽ രജിത്തിന്റെ പക്കലുള്ള പണം സാഗർ അടിച്ചു മാറ്റുന്നുവെന്നാണ് ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്. ഇത് വൻ സംസാരത്തിനും തർക്കത്തിനും വഴിവച്ചിട്ടുണ്ട്. ഇത് സെക്യൂരിറ്റിയുടെ വീഴ്ച കൂടിയാണെന്ന് റോബിൻ പ്രൊമോയിൽ പറയുന്നുണ്ട്. "നമ്മുടെ നെഞ്ചത്തേക്ക് കയറുകയാണെങ്കിൽ, എങ്ങനെയാണ് ഈ ഹോട്ടൽ എന്ന സംഭവം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുക എന്ന് രജിത്ത് പറയുന്നുണ്ട്. ഇതിനിടയിൽ ശ്രുതിയെ അടിക്കാനായി ലാത്തി വീശുന്ന അഖിലിനെയും വീഡിയോയിൽ കാണാം. എന്താണ് ഇന്ന് ഹൗസിൽ സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
undefined
കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസണ്‍ നാലിലേക്ക് രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനും വന്നത്. എന്തായാലും മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികള്‍ ബിബി ഹൗസിൽ നിന്നും തിരിച്ചിറങ്ങുന്നത് മാറ്റങ്ങള്‍ സൃഷ്ടിച്ചായിരിക്കും. ഇതാദ്യമായാണ് മലയാളം ബിഗ് ബോസിൽ മുൻ മത്സാർത്ഥികൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.
'മാമാങ്ക'ത്തിന്റെ പേരിൽ ഇപ്പോഴും എയറിൽ, നഷ്ട ലാഭം എനിക്കേ അറിയൂ: വേണു കുന്നപ്പിള്ളി