'ഇവിടെ എല്ലാം എല്ലാവരും ചെയ്യണം', ഒമറിനോട് മനീഷ

By Web TeamFirst Published Apr 28, 2023, 5:53 PM IST
Highlights

റേഷൻ ഉണ്ടായിട്ട് കാര്യമില്ല അത് പണിയെടുത്തുണ്ടാക്കണമെന്ന് മനീഷ.

ബിഗ് ബോസ് ഹൗസിലേക്ക് വലിയ പ്രതീക്ഷകളോടെ എത്തിയ വൈല്‍ഡ് കാര്‍ഡാണ് ഒമര്‍ ലുലു. എന്നാല്‍ ഒമര്‍ ലുലുവിന് വലിയ ചലനങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഹൗസില്‍ ഒമര്‍ ലുലു ജോലികള്‍ ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ചില മത്സരാര്‍ഥികള്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ് ഹൗസില്‍ ഒമര്‍ ലുലുവും മനീഷയും ഇക്കാര്യത്തെ ചൊല്ലി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

കിച്ചണിലെത്തിയ, ഒമര്‍ ലുലു താൻ ഇവിടെ വര്‍ക്ക് ചെയ്‍താതിരുന്നാല്‍ ഭക്ഷണം കിട്ടുമോയെന്ന് ചോദിക്കുന്നു. പണികള്‍ എല്ലാം എല്ലാവരും ഇവിടെ ചെയ്യണം എന്ന് മനീഷ മറുപടി പറയുമ്പോള്‍ എനിക്കുള്ള റേഷൻ ഇവിടെയുണ്ടെന്ന് ഒമര്‍ ലുലു വ്യക്തമാക്കുന്നു. റേഷൻ ഉണ്ടായിട്ട് കാര്യമില്ല അത് പണിയെടുത്തുണ്ടാക്കണമെന്ന് മനീഷ വ്യക്തമാക്കി. പണിയെടുക്കാണ്ട് ഒരാള്‍ ഇങ്ങനെ നിന്നാല്‍ എല്ലാവരും അങ്ങനെയാകുമെന്നും ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ മനീഷ പറയുന്നുണ്ടായിരുന്നു.

Latest Videos

'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. 'ഹാപ്പി വെഡ്ഡിംഗി'ന് ശേഷം സംവിധാനം ചെയ്‍ത 'ചങ്ക്സും' വൻ ഹിറ്റായി മാറി. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു.

'ധമാക്ക' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഒമര്‍ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് 'നല്ല സമയം' ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാർഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി 'പവര്‍ സ്റ്റാര്‍' ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: ഗംഭീര ടൈം ട്രാവലര്‍, 'മാര്‍ക്ക് ആന്റണി' ടീസര്‍ പുറത്തുവിട്ടു

click me!