മാരാരും ജുനൈസും പൂളിലേക്ക് വിളിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഒമര്‍ ലുലു

By Web Team  |  First Published May 11, 2023, 9:40 AM IST

ബിഗ് ബോസിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകൻ ഒമര്‍ ലുലു.


ബിഗ് ബോസ് ഷോയില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാക്കുന്നവരാണ് ഓരോ വൈല്‍ഡ് കാര്‍ഡ് എൻട്രിയും. ബിഗ് ബോസ് ഷോ പുറത്തുനിന്ന് കണ്ടിട്ട് വരുന്നതിനാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലെത്തുന്ന ആളില്‍ നിന്ന് കാര്യങ്ങള്‍ അറിയാൻ മറ്റുള്ള മത്സരാര്‍ഥികള്‍ താല്‍പര്യം കാട്ടും. ചിലര്‍ അടുപ്പിക്കാതെ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ മാറ്റിനിര്‍ത്താൻ ശ്രമിക്കുകയും ചെയ്യും. തന്നില്‍ നിന്നും രഹസ്യം അറിയാൻ ബിഗ് ബോസിലെ നിലവിലെ മത്സരാര്‍ഥികള്‍ തന്ത്രപൂര്‍വം ശ്രമം നടത്തിയിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ ഒമര്‍ ലുലു പറയുന്നു.

വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമര്‍ ലുലു പുറത്തായതിനു ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹൗസിലെ രഹസ്യങ്ങള്‍ പങ്കുവെച്ചത്.  വൈല്‍ഡ് കാര്‍ഡിനാണ് ബുദ്ധിമുട്ട് ശരിക്കും. വൈല്‍ഡ് കാര്‍ഡിലെത്തിയവര്‍ക്ക് ഇതുവരെ ആര്‍ക്കും കപ്പ് കിട്ടിയിട്ടില്ല. വൈല്‍ഡ് കാര്‍ഡായി വരുമ്പോള്‍ ശരിക്കും മറ്റുള്ളവര്‍ക്ക് പേടിയായിരിക്കും. ഞാൻ അങ്ങനെ ഒരിക്കലും കപ്പ് ഉദ്ദേശിച്ചല്ല വന്നത് എന്നത് മറ്റുള്ളവര്‍ക്ക് മനസിലായപ്പോഴാണ് എന്നെയും കമ്പനിയാക്കിയത്. അല്ലെങ്കില്‍ സ്വാഭാവികമായും അവരെല്ലാവരും നമ്മളെ അടിച്ചു പുറത്താക്കാനുള്ള ശ്രമങ്ങള്‍ നോക്കും.  വൈല്‍ഡ് കാര്‍ഡായി വരുമ്പോള്‍ പുറത്തുള്ള കാര്യങ്ങള്‍ ഇവര്‍ നമ്മളോട് ചോദിക്കും. എന്നാല്‍ നമുക്ക് അത് പറയാനാകില്ല. പുറത്തെ കാര്യങ്ങള്‍ പറയാൻ പാടില്ല എന്ന് അവിടെ നിര്‍ദ്ദേശമുണ്ട്. എന്നാലും നമ്മള്‍ അറിയാണ്ട് പറയാം. ടാഗ്‍ലൈൻ ഒറിജിനലാണ്. മാരാരും ജുനൈസുമൊക്കെയാണ് പുറത്തെ കാര്യങ്ങള്‍ തന്നോട് കൂടുതലായി ചോദിച്ചത്. ഇവര്‍ നമ്മളെ ആദ്യം വന്ന് നമ്മളെ പൂളിലേക്ക് വിളിക്കും. അവിടെ മൈക്ക് ഇല്ലല്ലോ, അതുകൊണ്ടാണ് നമ്മളെ പൂളിലേക്ക് വിളിക്കുന്നത്. നമ്മള്‍ അപ്പോള്‍ പറയുന്നത് ആരും കേള്‍ക്കില്ലല്ലോ എന്നും ഒമര്‍ ലുലു വ്യക്തമാക്കുന്നു.

Latest Videos

undefined

ബോധപൂര്‍വം നമ്മളെ ഒഴിവാക്കാൻ മത്സരാര്‍ഥികള്‍ ആദ്യം അവര്‍ ശ്രമിച്ചിരുന്നു. പിന്നെ ഞാൻ പറഞ്ഞില്ലേ നമ്മള്‍ ഇത്രാം തിയ്യതി  പോകും എന്ന് പറഞ്ഞപ്പോഴാണ് നമ്മളോട് സൗഹൃദത്തിനൊക്കെ വരുന്നത്. അവിടെ എല്ലാവരും വന്നത് കപ്പ് അടിക്കാൻ വന്നത് അല്ലേ. ഇത്രയും മത്സരിച്ച് തനിക്ക് കപ്പ് വേണ്ട എന്ന് വിചാരിച്ചുവെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

ഇപ്പോള്‍ ഒരു സിനിമ വിജയിക്കുമ്പോള്‍ നമ്മള്‍ ആരെയും പരാജയപ്പെടുത്തുന്നില്ലല്ലോ. ഈ പതിനേഴ് പേരെയും പരാജയപ്പെടുത്തുമ്പോള്‍ നമുക്ക് ആ നെഗറ്റീവിറ്റി കിട്ടും. എന്റെ വിശ്വാസമതാണ്. ആദ്യം നമ്മളെ എല്ലാവരും അഭിനന്ദിച്ച് കയ്യടിച്ചാലും പിന്നീട് അവസരം വരുമ്പോള്‍ തിരിച്ചുതരും എന്നതാണ് അവിടത്തെ രീതിയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

Read More: സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന 'ഗരുഡൻ' ആരംഭിക്കുന്നു

click me!