പത്തില്‍ ഏഴ് പേരും നോമിനേഷനില്‍! ട്വിസ്റ്റുമായി ജുനൈസ്; പുതിയ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്

By Web TeamFirst Published Jun 12, 2023, 10:26 PM IST
Highlights

പുറത്താക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ വീതം പേരുകളാണ് ഓരോ മത്സരാര്‍ഥിയും കണ്‍ഫെഷന്‍ റൂമിലെത്തി പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പന്ത്രണ്ടാം ആഴ്ചയിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍റെ സവിശേഷാധികാരവും സീക്രട്ട് റൂമില്‍ നിന്ന് തിരിച്ചെത്തിയ സെറീനയുടെ, ലിസ്റ്റിലേക്കുള്ള സ്വാഭാവിക എന്‍ട്രിയുമൊക്കെ ചേര്‍ന്ന നോമിനേഷന്‍ ആണ് ഇന്ന് നടന്നത്. മത്സരാര്‍ഥികളുടെ നോമിനേഷന്‍ ഇപ്രകാരമായിരുന്നു. പുറത്താക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ വീതം പേരുകളാണ് ഓരോ മത്സരാര്‍ഥിയും ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം കണ്‍ഫെഷന്‍ റൂമിലെത്തി പറഞ്ഞത്. 

നോമിനേഷന്‍ ഇങ്ങനെ

Latest Videos

ഷിജു- റെനീഷ, ജുനൈസ്

ശോഭ- ഷിജു, റെനീഷ

റെനീഷ- ശോഭ, നാദിറ

റിനോഷ്- ശോഭ, വിഷ്ണു

അഖിൽ- ജുനൈസ്, നാദിറ

അനിയൻ മിഥുൻ- ശോഭ, വിഷ്ണു

നാദിറ- റെനീഷ, ജുനൈസ്

വിഷ്ണു- ശോഭ, നാദിറ

സെറീന- ഷിജു, വിഷ്ണു

സീക്രട്ട് റൂമില്‍ നിന്ന് നോമിനേഷന്‍ നടക്കുകയായിരുന്ന കണ്‍ഫെഷന്‍ റൂമിലേക്കാണ് സെറീനയെ ബിഗ് ബോസ് എത്തിച്ചത്. ഈ വാരത്തിലെ ലിസ്റ്റിലേക്ക് സെറീന നോമിനേഷന്‍ കൂടാതെതന്നെ ഇടംപിടിച്ചിരിക്കുകയാണെന്ന കാര്യം ബിഗ് ബോസ് വ്യക്തമാക്കി. പിന്നീട് ഹാളില്‍ എല്ലാവരും ഇരിക്കവെ ബിഗ് ബോസ് നിലവിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, ശോഭ എന്നിവരായിരുന്നു സഹമത്സരാര്‍ഥികളാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട് ലിസ്റ്റില്‍ എത്തിയത്. തുടര്‍ന്ന് സെറീന ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ള കാര്യം ബിഗ് ബോസ് അറിയിച്ചു- "ഈ വീട്ടിൽ സ്ത്രീ പ്രാതിനിധ്യം കുറവായതിനാൽ സെറീനയ്ക്ക് ഇവിടെ തുടരാൻ ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്", ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ഈ സീസണിലെ അവസാന ക്യാപ്റ്റനായ ജുനൈസിന് ലഭിച്ച സവിശേഷ അധികാരം ഉപയോഗിക്കാനുള്ള അവസരമായിരുന്നു.

നോനിമേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ഒരാളെ ഇടംപിടിക്കാത്ത ഒരാളുമായി വച്ചുമാറാന്‍ ജുനൈസിന് സാധിക്കുമായിരുന്നു. ഇതുപ്രകാരം ശോഭയെ സേഫ് ആക്കിയ ജുനൈസ് അഖില്‍ മാരാരെ നോമിനേറ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ ഈ വാരത്തിലെ നോമിനേഷനില്‍ ആകെ ഏഴ് പേരാണ് ഉള്ളത്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ ലിസ്റ്റ്. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ALSO READ : പുറത്തായ ആള്‍ പിറ്റേന്ന് ഹൗസിലേക്ക്! അത്ഭുതത്തോടെ സഹമത്സരാര്‍ഥികള്‍

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!