നോമിനേഷന് വേണ്ടിയാണെന്ന് ആദ്യമേ പറയാതെ ഗ്രൂപ്പുകളായി തിരിയാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ ഒന്‍പതാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണുകളേക്കാള്‍ നാടകീയമായാണ് ഇത്തവണ ബിഗ് ബോസ് പലപ്പോഴും നോമിനേഷനുകള്‍ നടത്തിയത്. ഓപണ്‍ നോമിനേഷന്‍ ഒരുപാട് വാരങ്ങള്‍ക്ക് ശേഷമാണ് എല്ലാത്തവണയും നടത്താറെങ്കില്‍ ഇക്കുറി അത് ആദ്യ വാരത്തില്‍ തന്നെ നടന്നു. ഒന്‍പതാം വാരത്തിലെ നോമിനേഷനും ഏറെ കൗതുകകരമായിരുന്നു. എല്ലാത്തവണയും ഉള്ളതുപോലെ കണ്‍ഫെഷന്‍ റൂമിലേക്ക് ഗ്രൂപ്പുകളായി വിളിച്ച് ഒരാളെ വീതം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
നോമിനേഷന് വേണ്ടിയാണെന്ന് ആദ്യമേ പറയാതെ ഗ്രൂപ്പുകളായി തിരിയാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. രണ്ട് പേരടങ്ങുന്ന മൂന്ന് ടീമുകളും മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളുമായി തിരിയാനാണ് ബിഗ് ബോസ് പറഞ്ഞത്. ഇതനുസരിച്ച് ഷിജു, ജുനൈസ്, നാദിറ എന്നിവരും സെറീന, വിഷ്ണു, റെനീഷ എന്നിവരും അഖില്‍, അനു എന്നിവരും മിഥുന്‍, റിനോഷ് എന്നിവരും ശോഭ, സാഗര്‍ എന്നിവരും ടീമുകളായി. ഇതില്‍ ഒപ്പമുള്ളവരോട് എതിര്‍പ്പൊന്നും കൂടാതെ സ്വയം നോമിനേറ്റ് ആവാന്‍ തയ്യാറായത് അഖിലും റിനോഷും ആയിരുന്നു. റിനോഷിനൊപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്ത് കൂടിയായ അനിയന്‍ മിഥുന്‍ നോമിനേറ്റ് ആവാന്‍ തയ്യാറായിരുന്നെങ്കിലും റിനോഷിനുവേണ്ടി മാറിക്കൊടുക്കുകയായിരുന്നു. സ്വയം നോമിനേറ്റ് ആവാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും അനു അവസാനം അഖില്‍ മാരാര്‍ സ്വന്തം പേര് പറഞ്ഞതിനെ അനുകൂലിച്ചു.
undefined
ഈ രണ്ട് ഗ്രൂപ്പുകളില്‍ ശാന്തമായിരുന്നു കാര്യങ്ങളെങ്കില്‍ മറ്റ് മൂന്ന് ഗ്രൂപ്പുകളില്‍ അങ്ങനെ ആയിരുന്നില്ല. ഷിജു, ജുനൈസ്, നാദിറ എന്നിവരില്‍ ഷിജു ക്യാപ്റ്റന്‍ ആയതിനാല്‍ നോമിനേഷന്‍ മുക്തി ഉണ്ടായിരുന്നു. ജുനൈസിനെ നോമിനേറ്റ് ചെയ്യാന്‍ നാദിറയും നാദിറയെ നോമിനേറ്റ് ചെയ്യാന്‍ ജുനൈസും ശ്രമിച്ചപ്പോള്‍ ഷിജുവിന്‍റെ വോട്ട് ജുനൈസിന് ആയിരുന്നു. അങ്ങനെ ജുനൈസ് നോമിനേഷനിലേക്ക് വന്നു. സെറീന, വിഷ്ണു, റെനീഷ എന്നിവരില്‍ വിഷ്ണു ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് നോമിനേഷനില്‍ വന്നു. എന്നാല്‍ ഏറ്റവും സംഘര്‍ഷഭരിതമായത് ശോഭയ്ക്കും സാഗറിനുമിടയിലുള്ള തെരഞ്ഞെടുപ്പായിരുന്നു. നിശ്ചിത സമയത്തിനുള്ളിലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബിഗ് ബോസ് ഇരുവരെയും നോമിനേഷന്‍ ലിസ്റ്റിലേക്ക് ഇട്ടു. ഏറ്റവും കരുത്തരായ മത്സരാര്‍ഥികള്‍ വരുന്ന നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണത്തേത്. അഖില്‍, റിനോഷ്, വിഷ്ണു, ജുനൈസ്, ശോഭ, സാഗര്‍ എന്നിങ്ങനെ ആറ് പേര്‍.
ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു