ഇതില്‍ ആര് പുറത്തുപോകും? 10 പേരുടെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്

By Web TeamFirst Published Apr 21, 2023, 9:06 PM IST
Highlights

അച്ചടക്ക നടപടിയുടെ ഭാഗമായി അഖില്‍ മാരാര്‍, സാഗര്‍ സൂര്യ എന്നിവര്‍ ഈ ലിസ്റ്റില്‍ നേരത്തെ ഇടംപിടിച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വോട്ടിംഗിനുവേണ്ടിയുള്ള അടുത്ത നോമിനേഷന്‍ ലിസ്റ്റ് ആയി. ഈസ്റ്റര്‍ സ്പെഷല്‍ എപ്പിസോഡിലെ സംഭവവികാസങ്ങളെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയായി അഖില്‍ മാരാര്‍, സാഗര്‍ സൂര്യ എന്നിവര്‍ ഈ ലിസ്റ്റില്‍ നേരത്തെ ഇടംപിടിച്ചിരുന്നു. ഇവരുടെ പേര് ആരും പറയേണ്ടതില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഒപ്പം ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ശോഭയെയും പുതിയ വൈല്‍ഡ് കാര്‍ഡ് ഒമര്‍ ലുലുവിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഒമറിന് വോട്ട് ചെയ്യാന്‍ ആവില്ലെന്നും. പിന്നാലെ ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്ന രണ്ട് പേരുടെ വീതം പേര് പറയാനാണ് ബിഗ് ബോസ് മത്സരാര്‍ഥികളോട് നിര്‍ദേശിച്ചത്. ഇത് പ്രകാരം നടന്ന വോട്ടിംഗ് ഇങ്ങനെ ആയിരുന്നു. 

വിഷ്ണു- ദേവു, മനീഷ

Latest Videos

റിനോഷ്- ദേവു, സെറീന

ശ്രുതി- ദേവു, മനീഷ

അനിയന്‍- ലച്ചു, ദേവു

അഖില്‍- ജുനൈസ്, ലച്ചു

ദേവു- അഞ്ജൂസ്, ജുനൈസ്

മനീഷ- റിനോഷ്, ലച്ചു

ഷിജു- സെറീന, ജുനൈസ്

സാഗര്‍- അനിയന്‍, ദേവു

റെനീഷ- നാദിറ, ലച്ചു

ജുനൈസ്- ദേവു, ലച്ചു

സെറീന- നാദിറ, ഷിജു

നാദിറ- വിഷ്ണു, അഞ്ജൂസ്

ലച്ചു- റെനീഷ, സെറീന

അളിയന്‍- ജുനൈസ്, നാദിറ

ശോഭ- സെറീന, ഷിജു

ഇത് പ്രകാരം അഖില്‍, സാഗര്‍ എന്നിവര്‍ക്കൊപ്പം ലച്ചു, മനീഷ, സെറീന, ജുനൈസ്, ദേവു, അഞ്ജൂസ്, ഷിജു, നാദിറ എന്നിവരും ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. പത്ത് പേരുടെ ജംബോ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ. ഒരു കാണിക്ക് ദിവസം ഒരു വോട്ട് മാത്രമാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത് എന്നതിനാല്‍ വരും ആഴ്ചത്തെ പ്രകടനം മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. 

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി

click me!