സ്വന്തം മുഖമുള്ള 100 നാണയങ്ങള്‍ ആര്‍ക്കൊക്കെ? നാടകീയ എവിക്ഷനുമായി ബി​ഗ് ബോസ്

By Web TeamFirst Published Jun 25, 2023, 10:07 AM IST
Highlights

ഫിനാലെ വീക്കിലെ ആദ്യ ദിവസം എവിക്ഷന്‍

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെ വീക്കിലേക്ക് കടക്കുകയാണ് ഇന്ന്. ആരോ​ഗ്യ പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഹൗസിന് പുറത്ത് നില്‍ക്കുകയായിരുന്ന റിനോഷിന്റെ മുന്നോട്ട്പോക്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇന്നലെ അവസാനിച്ചിരുന്നു. ത്വക് രോ​ഗത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന റിനോഷിന് ഇനി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അവശേഷിക്കുന്ന എട്ട് പേരില്‍ നാദിറയൊഴികെ ഏഴ് മത്സരാര്‍ഥികളും ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഇവരില്‍ പുറത്താവുക ആരെന്ന് ഇന്നത്തെ എപ്പോസോഡില്‍ അറിയാം.

അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, അനിയന്‍ മിഥുന്‍, ജുനൈസ്, ശോഭ എന്നിവരാണ് നിലവിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ഒരു ​ഗെയിമിന്‍റെ ശൈലിയില്‍ നാടകീയതയോടെയാണ് ഇന്നത്തെ എവിക്ഷന്‍ ബി​ഗ് ബോസ് നടത്തുകയെന്ന സൂചന നല്‍കിക്കൊണ്ടുള്ള പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ടിവി സ്ക്രീനിന് മുന്നിലായി വച്ചിരിക്കുന്ന ടേബിളിന് മുകളില്‍ ഒരു കൂട്ടം നാണയങ്ങള്‍ നല്‍കുകയാണ് ബി​ഗ് ബോസ്. നോമിനേഷനിലുള്ള മത്സരാര്‍ഥികളുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങളാണ് ഇവ. തന്‍റെ മുഖം ചിത്രീകരിച്ചിരിക്കുന്ന 100 നാണയങ്ങള്‍ ലഭിക്കുന്ന മത്സരാര്‍ഥി നോമിനേഷനില്‍ നിന്ന് സേവ് ആകുമെന്ന് മോഹന്‍ലാല്‍ വിശദീകരിക്കുന്നത് പ്രൊമോയില്‍ കാണാം. ഒടുവില്‍ 99 നാണയങ്ങള്‍ ലഭിച്ച ആളോട് പുറത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറയുന്നുമുണ്ട്.

Latest Videos

ടിക്കറ്റ് ടു ഫിനാലെ വിജയിച്ചിരിക്കുന്ന നാ​ദിറ മാത്രമാണ് ഫൈനല്‍ 5 ലേക്ക് ഇതിനകം ഇടംപിടിച്ച ഒരേയൊരാള്‍. ഇന്ന് ഒരാളാണ് പുറത്ത് പോകുന്നതെങ്കില്‍ ഹൗസില്‍ അവശേഷിക്കുക ഏഴ് പേരാണ്. അതില്‍ നിന്ന് നാദിറയെക്കൂടി ഒഴിവാക്കി നിര്‍ത്തിയാല്‍ ആറ് പേര്‍. ഫൈനല്‍ 5 ലേക്കുള്ള അന്തിമ പോരാട്ടത്തില്‍ ഈ ആറ് പേരില്‍ നിന്ന് രണ്ട് പേര്‍ പുറത്താവും. ആ അന്തിമ നാലില്‍ ഇടംപിടിക്കാനുള്ള പരിശ്രമത്തിലാവും ഓരോ മത്സരാര്‍ഥിയും. 

ALSO READ : 'കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ റിനോഷേ നമുക്ക്'; റിനോഷിനോട് ക്ഷമ ചോദിച്ച് അഖില്‍

click me!